IPL 2025: നോട്ട്ബുക്ക് സെലിബ്രേഷനിലൊക്കെ എന്താണിത്ര കുഴപ്പം, അവന്‍ ആഘോഷിക്കട്ടെ, ദിഗ്‌വേഷ് രാതിയെ പുകഴ്ത്തി റിഷഭ് പന്ത്‌

നോട്ട്ബുക്ക് സെലിബ്രേഷന്‍ നടത്തി ഐപിഎല്‍ ഈ സീസണില്‍ വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ദിഗ്‌വേഷ് രാതി. എല്ലാ കളികളിലും താരങ്ങളെ പുറത്താക്കിയ ശേഷമാണ് തന്റെ നോട്ട്ബുക്ക് സെലിബ്രേഷന്‍ ദിഗ്‌വേഷ് നടത്താറുളളത്. ഇതിന്റെ പേരില്‍ പലതവണ എല്‍എസ്ജി താരത്തിനെതിരെ ബിസിസിഐ പിഴ ചുമത്തിയിരുന്നു. എന്നാല്‍ ഇതൊന്നും അത്ര കാര്യമാക്കാതെ ദിഗ്‌വേഷ് അദ്ദേഹത്തിന്റെ സെലിബ്രേഷന്‍ തുടര്‍ന്നു.

കഴിഞ്ഞ ദിവസം ബെംഗളൂരു താരത്തെ മങ്കാദിങ് നടത്തിയതിന്റെ പേരിലാണ് ലഖ്‌നൗ താരം വാര്‍ത്തകളില്‍ നിറഞ്ഞത്. പതിനേഴാം ഓവറിന്റെ അവസാന പന്തില്‍ ജിതേഷ് ശര്‍മ്മയെ ആണ് മങ്കാദിങ് ചെയ്യാന്‍ ദിഗ്‌വേഷ് ശ്രമിച്ചത്. എന്നാല്‍ ഇത് തേര്‍ഡ് അംപയര്‍ നോട്ടൗട്ട് വിളിക്കുകയായിരുന്നു. അതേസമയം മത്സരശേഷം ദിഗ്‌വേഷിനെ പുകഴ്ത്തിയായിരുന്നു എല്‍എസ്ജി നായകന്‍ റിഷഭ് പന്ത് സംസാരിച്ചത്. ലഖ്‌നൗ ടീമിന്റെ ഈ വര്‍ഷത്തെ പോസിറ്റീവുകളില്‍ ഒന്നാണ് ദിഗ്‌വേഷ് രാതിയെന്ന് ക്യാപ്റ്റന്‍ പന്ത് തുറന്നുപറഞ്ഞു.

ബാറ്റിങ് യൂണിറ്റ് മെച്ചപ്പെട്ടതിനെ പ്രശംസിച്ചാണ് പന്ത് തുടങ്ങിയത്. ചില പ്രത്യേക ബോളിങ് പ്രകടനങ്ങളും ഇത്തവണ ഉണ്ടായിട്ടുണ്ടെന്ന് പന്ത് പറഞ്ഞു. ദിഗ്‌വേഷ് രാതി അവരില്‍ ഒരാളാണ്. ആവേശ് ചില നിര്‍ണായക ഓവറുകള്‍ എറിഞ്ഞു. ഞങ്ങള്‍ക്ക് അവസരങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നു. പക്ഷേ അത് കൂടുതല്‍ സമയം നിലനിര്‍ത്താന്‍ കഴിഞ്ഞില്ല, മത്സരശേഷം റിഷഭ് പന്ത് പറഞ്ഞു.

ആര്‍സിബിയോട് ആറ് വിക്കറ്റിന് തോറ്റതിന് പിന്നാലെ ഐപിഎല്‍ 2025ല്‍ മത്സരങ്ങള്‍ പൂര്‍ത്തിയാക്കി മടങ്ങുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ആദ്യ ബാറ്റിങ്ങില്‍ ലഖ്‌നൗ ഉയര്‍ത്തിയ 228 റണ്‍സ് വിജയലക്ഷ്യം 18.4 ഓവറിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മറികടന്നത്. താത്കാലിക നായകന്‍ ജിതേഷ് ശര്‍മ്മയുടെ വെടിക്കെട്ട് ഇന്നിങ്‌സിന്റെ ബലത്തിലായിരുന്നു ആര്‍സിബിയുടെ വിജയം. ഇതോടെ പ്ലേഓഫില്‍ ക്വാളിഫയര്‍ 1 മത്സരത്തിനും അവര്‍ യോഗ്യത നേടി.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി