ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് 51 റൺസിന്റെ പരാജയം. ഇതോടെ പരമ്പര 1-1 എന്ന നിലയിലാണ് നിൽക്കുന്നത്. ബാറ്റിംഗിലും ബോളിങ്ങിലും ഇന്ത്യൻ താരങ്ങൾ മോശമായ പ്രകടനമാണ് കാഴ്ച വെച്ചത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ക്വിന്റൺ ഡി കോക്ക് 90 റൺസ് നേടി പ്ലയെർ ഓഫ് ദി മാച്ച് പുരസ്കാരവും സ്വന്തമാക്കി.
മത്സരത്തിൽ അനാവശ്യ റെക്കോർഡിട്ടിരിക്കുകയാണ് ഇന്ത്യയുടെ യുവ പേസർ അർഷ്ദീപ് സിംഗ്. ഇന്ത്യയ്ക്ക് വേണ്ടി 11-ാം ഓവർ എറിഞ്ഞ താരം ഏഴ് വൈഡുകൾ അടക്കം 13 പന്തുകളാണ് എറിഞ്ഞത്. ഇതോടെ പുരുഷ ടി 20 യിൽ ഏറ്റവും ദൈർഘ്യമേറിയ ഓവർ എറിഞ്ഞ അനാവശ്യ റെക്കോർഡ് അഫ്ഗാനിസ്ഥാൻ താരം നവീൻ ഉൽ ഹഖിനൊപ്പം അർഷ്ദീപിൻറെ പേരിലുമായി.
താരത്തിന്റെ മോശമായ പ്രകടനത്തിൽ കട്ടകലിപ്പിൽ ഇരുന്ന ഗംഭീറിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. ഇതോടെ അടുത്ത മത്സരം മുതൽ ഗംഭീർ പേസ് ബോളർ ഹർഷിത്ത് റാണയ്ക്ക് അവസരം കൊടുക്കും എന്നാണ് ആരാധകർ പറയുന്നത്. 4 ഓവർ എറിഞ്ഞ അർഷ്ദീപ് സിങ് 54 റൺസാണ് വഴങ്ങിയത്.