അവസാന ഓവർ ട്വിസ്റ്റ് അവസാനിക്കുന്നില്ല, സിക്കന്ദർ റാസയും ഷാരൂഖ് ഖാനും ചേർന്ന് ലക്നൗവിന്റെ ലക്ക് നശിപ്പിച്ചു, നിർണായക ജയവുമായി പഞ്ചാബ്

ഈ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിലെ ഓരോ മത്സരങ്ങളും കഴിയുംതോറും ഏത് മത്സരത്തിനാണ് കൂടുതൽ ആവേശകരമെന്ന് പറയാൻ കഴിയാത്ത അത്ര നല്ല രീതിയിലാണ് ഓരോ മത്സരങ്ങളും പുരോഗമിക്കുന്നത്. ഒരിക്കലും ജയിക്കില്ല എന്നൊക്കെ വിചാരിച്ച് ടി.വി ഓഫ് ചെയ്ത് മടങ്ങുമ്പോൾ ആയിരിക്കും ട്വിസ്റ്റ് സംഭവിക്കുന്നത്. അതുപോലെ തന്നെ ആയിരുന്നു ഇന്ന് നടന്ന പഞ്ചാബ് – ലക്നൗ മത്സരവും അതുപോലെ തന്നെ ആയിരുന്നു. ലക്നൗ ഉയത്തിയ 160 റൺസ് വിജയലക്ഷ്യം പിന്തുതുടർന്ന പഞ്ചാബ് ഇടക്ക് പരാജയപെടുമെന്ന തോന്നൽ ഉണ്ടാക്കിയ ശേഷം അവസാന ഓവറിൽ ജയം സ്വന്തമാക്കി. 2 വിക്കറ്റിനാണ് വാശിയേറിയ പോരാട്ടത്തിൽ താരം ജയിച്ചത്.

ടോസ് നഷ്ടമായി ഇറങ്ങിയ ലക്നൗ ഈ സീസണിലെ ഏറ്റവും മികച്ച രീതിയിലാണ് തുടങ്ങിയത്. കെ എൽ രാഹുൽ- മയേഴ്‌സ് സഖ്യം ഭേദപ്പെട്ട തുടക്കമാണ് കിട്ടിയത്. രാഹുൽ പതിവുപോലെ വേഗം കുറച്ചും മയേഴ്സ് വേഗത്തിലുമാണ് കളിച്ചത്. എന്തായാലും 49 റൺസ് നേടിയ ലക്നൗ പതുക്കെ വേഗം കൂടി. എന്നാൽ അധികം വൈകാതെ മയേഴ്സ് 29 റൺസ് എടുത്ത് വീണ ശേഷം പിന്നെ പവലിയനിലേക്ക് ഘോഷ യാത്ര ആയിരുന്നു. ഒരു ബാറ്റ്‌സ്മാന്മാർക്ക് പോലും പിന്നെ ചലനം ഉണ്ടാക്കാൻ സാധിച്ചില്ല. ദീപക്ക് ഹൂഡ 3 റൺസ്, ക്രുനാൽ പാണ്ഡ്യ 18 റൺസ്, കൃഷ്ണപ്പ ഗൗതം 1 , നിക്കോളാസ് പൂരന് 0 ഉൾപ്പടെ എല്ലാവരും വീണു. എന്നാൽ ഓപ്പണർ ആയി ഇറങ്ങിയ കെ.എൽ രാഹുൽ അർദ്ധ സെഞ്ച്വറി നേടി ടീമിനെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചു. ടീമിന് വേണ്ട രീതിയിൽ സ്കോറിന് റേറ്റ് കൂട്ടാനും താരത്തിനായി. 56 പന്തിൽ 74 റൺസ് എടുത്ത് താരം തിളങ്ങി. അതേസമയം പഞ്ചാബിനായി ബോളിങ്ങിൽ സാം കരൻ മൂന്ന് വിക്കറ്റും റബാഡ രണ്ട് വിക്കറ്റും അർശ്ദീപ്, ഹർമൻപ്രീത് ബാർ, സിക്കന്ദർ റാസ 1 വിക്കറ്റും നേടി തിളങ്ങി. ശിഖർ ധവാന്റെ അഭാവത്തിൽ നായകനായ സാമിന്റെ ഡെത്ത് ഓവർ ബോളിങ്ങും ഗംഭീരം ആയിരുന്നു.

പഞ്ചാബിന്റെ മറുപടി തകർച്ചയോടെ ആയിരുന്നു. തുടക്കത്തിൽ തന്നെ ഓപ്പണറുമാരായ അഥർവ ടൈടെ 0 , പ്രഭ്സിമ്രാൻ സിംഗ് 4 എന്നിവരെ ടീമിന് നഷ്ടമായി. എന്നാൽ പിന്നാലെ എത്തിയ മാത്യൂസ് ഷോർട് ഇതുവരെ താൻ കളിച്ച ഏറ്റവും മികച്ച ഇന്നിങ്സിൽ ഒന്ന് കളിച്ചു. 34 റൺസെടുത്താണ് താരം വീണത്. സീസണിൽ ആദ്യമായി കളത്തിൽ ഇറങ്ങിയ ഹർപ്രീത് സിംഗ് ഭാട്ടിയ 22 പന്തില് 22 റൺസ് എടുത്ത് വീണു.

ഈ ടൂർണമെന്റിൽ പഞ്ചാബ് ഏറെ പ്രതീക്ഷയോടെ ടീമിലെത്തിച്ച സിക്കന്ദർ റാസ നേടിയ തകപ്പൻ അര്ധ സെഞ്ചുറിയാണ് ടീമിനെ പിന്നെ സഹായിച്ചത്. താരം 41 പന്തിൽ 57 റൺസെടുത്തു. പിന്നാലെ തുടരെ തുടരെ വിക്കറ്റുകൾ നഷ്‌ടമായ ടീമിനെ ഷാരൂഖ് ഖാന്റെ 23 (10) മിന്നൽ ഇന്നിംഗ്സ് രക്ഷിച്ചു. ലക്നൗവിനായി യുധ്വീർ സിംഗ് ചരക്, രവി ബിഷ്ണോയ്, മാർക്ക് വുഡ് എന്നിവർ 2 വിക്കറ്റുകൾ എടുത്തപ്പോൾ കൃഷ്നപ്പ ഗൗതം, ക്രുനാൽ പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

Latest Stories

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി