അഞ്ച് വര്‍ഷം മുമ്പ് ഈ ഇംഗ്ലീഷ് വനിതാതാരത്തെ കാണാന്‍ കോഹ്ലി ആഗ്രഹിച്ചിരുന്നു

ക്രിക്കറ്റ് ലോകത്ത് നിലവിലെ ഏറ്റവും വലിയ സൂപ്പര്‍ സ്റ്റാറാണ് വിരാട് കോഹ്ലി. ലോകം മുഴുവന്‍ അറിയപ്പെടുന്ന ഒരു ആഗോള ബ്രാന്‍ഡ് കൂടിയാണ് കോഹ്ലി. ദിവസംതോറും ഇന്ത്യന്‍ നായകന്‍ കൂടിയായ കോഹ്ലി ബ്രാന്‍ഡിന്റെ മൂല്യം  വര്‍ദ്ധിച്ചു സമകാലിക കാഴ്ച്ച.

എന്നാല്‍ അഞ്ച് വര്‍ഷം മുമ്പ് കോഹ്ലി ഒരു ഇംഗ്ലീഷ് വനിത ക്രിക്കറ്റ് താരത്തെ കാണണമെന്ന് ആഗ്രഹഹിച്ചിരുന്നു. ഇംഗ്ലീഷ് വനിതാ സൂപ്പര്‍ താരം സാറാ ടെയ്‌ലറുമായുളള കൂടിക്കാഴ്ച്ചയാണ് കോഹ്ലി ആഗ്രഹിച്ചത്. സാറാ ടെയ്‌ലറുടെ സഹതാരമായ കെറ്റ് ക്രോസ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു പക്ഷെ കോഹ്ലിയുടെ ഭാവി ജീവിതം തന്നെ മാറ്റി മറിച്ചേക്കാവുന്ന കൂടിക്കാഴ്ച്ചയായി അത് മാറിയിരുന്നേനെ എന്നാണ് വിലയിരുത്തപ്പെടുന്നത്.

സാറയടക്കമുളള ഇംഗ്ലീഷ് വനിതാ താരങ്ങള്‍ക്കൊപ്പമുളള കോഹ്ലിയുടെ ഫോട്ടോ ട്വിറ്ററില്‍ പങ്കുവെച്ചാണ് ക്രോസ് ഇതു  വെളിപ്പെടുത്തിയിരിക്കുന്നത്. “സാറാ, അഞ്ച് വര്‍ഷം മുമ്പ് കോഹ്ലി നിന്നെ കാണണമെന്ന് ആഗ്രഹിച്ചിരുന്നു” ക്രോസ് എഴുതി. ഈ ട്വീറ്റ് സാറാ ടെയ്‌ലര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ക്രോസിന്റെ വെളിപ്പെടുത്തല്‍ ശരിവെയ്ക്കും വിധമാണ് ടെയ്‌ലറുടെ പ്രതികരണം.

കഴിഞ്ഞ ദിവസം സ്ത്രീകള്‍ക്കായുള്ള ആരോഗ്യ മാഗസിനില്‍ നഗ്‌നയായി ഫോട്ടോക്ക് പോസ് ചെയ്ത് സാറാ ടെയിലര്‍ ഞെട്ടിച്ചിരുന്നു. “വുമന്‍സ് ഹെല്‍ത്ത്” എന്ന ആരോഗ്യ മാഗസിന്റെ ഫോട്ടോ ഷൂട്ടിനായാണ് വനിതാ ക്രിക്കറ്റിലെ ഏറ്റവും ശ്രദ്ധേയായ വിക്കറ്റ് കീപ്പര്‍ കൂടിയായ സാറ നഗ്‌നയായി പോസ് ചെയ്തത്. വനിതകളുടെ മാനസികാരോഗ്യ ബോധവത്കരണത്തിന്റെ ഭാഗമായിരുന്നു ഫോട്ടോ ഷൂട്ട്

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്