കോഹ്ലി ഒക്കെ വിരമിച്ചാൽ അവന്റെ നിലവാരത്തിൽ കളിക്കാൻ പറ്റുന്ന ഒരു താരമേ ഉള്ളു ഇന്ന്, ഋതുരാജ്, പ്രിത്വി ഷാ എന്നിവർ ഒക്കെ മിടുക്കന്മാർ തന്നെ പക്ഷെ ഇവൻ അവരേക്കാൾ മുന്നിൽ; വെളിപ്പെടുത്തി നെഹ്റ

ടി20 ലോകകപ്പിൽ നിന്ന് ഇന്ത്യയുടെ നിരാശാജനകമായ പുറത്താകലിന് ശേഷം, ടീം ഒരു പരിവർത്തന ഘട്ടത്തിന് വിധേയമായി നിൽക്കുകയാണ് ഈ കാലഘട്ടത്തിൽ. പ്രത്യേകിച്ച് ടി20 ഐകളിൽ ഹാർദിക് പാണ്ഡ്യ എന്ന നായകനെ ഭാവി ടീമിന്റെ നായകനക്കുള്ള ശ്രമങ്ങളും ബിസിസിഐ നടത്തുന്നുണ്ട്.

ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനം 2024 ലെ ദൗത്യമായ ടി20 ലോകകപ്പ് ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണ്, കുറച്ച് വർഷങ്ങൾ കൂടി ബാക്കിനിൽക്കെ, ഈ യുവകൂട്ടം ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ട് കൊണ്ടുപോകുമെന്നും എംഎസ് ധോണിയും അദ്ദേഹത്തിന്റെ യുവ ടീമും നേടിയത് ആവർത്തിക്കുമെന്ന് കരുതുകയും ചെയ്യുന്നു.

നിരവധി മികച്ച താരങ്ങളുടെ ലഭ്യതയാണ് ഇന്ത്യയെ ഇതിലും വലിയ സ്ഥാനത്ത് നിർത്തുന്നത്. ഒരുപാട് യുവാക്കളാണ് അവസരം കാത്തിരിക്കുന്നത്. പൃഥ്വി ഷാ, റുതുരാജ് ഗെയ്‌ക്‌വാദ് തുടങ്ങിയ നിരവധി താരങ്ങളാണ് സൂപ്പർ സ്റ്റാറുകളാകാനുള്ള പട്ടികയിൽ മുന്നിൽ ഉള്ളത്. എന്നാൽ ഗില് ഇവരേക്കാൾ മുന്നിലാണെന്ന് ആശിഷ് നെഹ്റ പറയുകയാണ്.

“50 ഓവറുകളിലും ടെസ്റ്റ് ക്രിക്കറ്റിലും നിങ്ങൾക്ക് ഒരുപാട് സെഞ്ചുറികൾ നേടാൻ പോകുന്ന ആളാണ് ശുഭ്മാൻ ഗിൽ. സാഹചര്യങ്ങൾക്ക് അനുസരിച്ച് കളിക്കുന്ന ഒരാളാണ് അദ്ദേഹം, അതാണ് അദ്ദേഹം ഇവിടെയും ചെയ്യുന്നത്. മഴയ്ക്ക് മുമ്പ്, അദ്ദേഹത്തിന് ഒരു വ്യത്യസ്ത ചിന്താഗതിയും ഇടവേളയ്ക്ക് ശേഷം, സൂര്യകുമാർ യാദവ് ഗംഭീരമായി ബാറ്റ് ചെയ്യുമ്പോൾ, അദ്ദേഹത്തിന് (ഗിൽ) വ്യത്യസ്തമായ ഒരു മാനസികാവസ്ഥ ഉണ്ടായിരുന്നു, കാരണം അദ്ദേഹത്തിന്അതനുസരിച്ച് കളിക്കാൻ അറിയാം.”

“പൃഥ്വി ഷാ, റുതുരാജ് ഗെയ്ക്‌വാദ് തുടങ്ങി മികച്ച താരങ്ങളുണ്ട് നമുക്ക് – പക്ഷേ ശുഭ്മാൻ ഗിൽ പ്രധാന സ്ഥാനക്കാരനാണ് ,” ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ഹാമിൽട്ടണിൽ നടന്ന രണ്ടാം ഏകദിനത്തിനിടെ പ്രൈം വീഡിയോയോട് സംസാരിക്കവെ നെഹ്‌റ പറഞ്ഞു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ