ഗ്രൗണ്ടില്‍ കാണുന്ന വ്യക്തിയേയല്ല പുറത്തുള്ള കോഹ്‌ലി: ആദം സാംപ

ഗ്രൗണ്ടില്‍ കാണുന്ന വ്യക്തിയേയല്ല കളിക്കളത്തിന് പുറത്തുള്ള വിരാട് കോഹ്‌ലിയെന്ന് ഓസീസ് ലെഗ് സ്പിന്നര്‍ ആദം സാംപ. എല്ലാവരെയും പോലെ കോഹ്‌ലി തോല്‍വിയെ വെറുക്കുന്നുണ്ടെങ്കിലും മൈതാനത്തിന് പുറത്തുവന്നാല്‍ അദ്ദേഹം കൂളാണെന്ന് സാംപ പറയുന്നു.

“ക്രിക്കറ്റ് ഫീല്‍ഡില്‍ നിങ്ങള്‍ കാണുന്ന വ്യക്തിയേ അല്ല കോഹ്‌ലി. കളിയിലേക്കും പരിശീലനത്തിലേക്കും കോഹ്‌ലി തീവ്രത കൊണ്ടുവരുന്നു. മറ്റെല്ലാവരേയും പോലെ തന്നെ തോല്‍ക്കുന്നത് കോഹ്‌ലി വെറുക്കുന്നു. മറ്റുള്ളവരേക്കാള്‍ കോഹ്‌ലി അത് പുറത്തു കാണിക്കും.”

Adam Zampa replaces Kane Richardson in RCB | Indiablooms - First Portal on Digital News Management

“ഗ്രൗണ്ടില്‍ നിന്ന് പുറത്തു വന്നാല്‍ പിന്നെ കൂളാണ് കോഹ്‌ലി. ബസില്‍ ഇരുന്ന് യൂട്യൂബ് വീഡിയോകള്‍ കാണും, ഉറക്കെ ചിരിക്കും. ക്രിക്കറ്റ് ഓസ്ട്രേലിയ പങ്കുവെച്ച റണ്‍ഔട്ട് വീഡിയോ കണ്ട് മൂന്നാഴ്ചയാണ് കോഹ്‌ലി അത് പറഞ്ഞ് ചിരിച്ചത്. കോഫി, യാത്ര, ഭക്ഷണം എന്നിവയെ കുറിച്ചെല്ലാം കോഹ്‌ലി സംസാരിച്ചുകൊണ്ടിരിക്കും” സാംപ പറഞ്ഞു.

He made it seem as if we had known each other forever

ഐ.പി.എല്ലില്‍ കോഹ്‌ലിയുടെ സഹതാരമാണ് ആദം സാംപ. കഴിഞ്ഞ സീസണില്‍ മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് ബാംഗ്ലൂരിനായി സാംപയ്ക്ക് കളിക്കാനായത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ