INDIAN CRICKET: ടി20യില്‍ അവന്റെ കാലം കഴിഞ്ഞെന്ന് ആരാണ് പറഞ്ഞത്‌, ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ആ താരം ഉറപ്പായിട്ടും ഉണ്ടാകും, എന്തൊരു പെര്‍ഫോമന്‍സാണ് ഐപിഎലില്‍ കാഴ്ചവച്ചത്

ഐപിഎല്‍ 2025 സീസണില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച് ടി20യില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് കെഎല്‍ രാഹുല്‍. ഡല്‍ഹി ക്യാപിറ്റല്‍സിനായി ഈ വര്‍ഷം 13 ഇന്നിങ്‌സുകളില്‍ നിന്നായി 539 റണ്‍സാണ് രാഹുല്‍ നേടിയത്. 150 ആണ് കെഎലിന്റെ സ്‌ട്രൈക്ക് റേറ്റ്. സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഡല്‍ഹിക്കായി കെഎല്‍ രാഹുല്‍ ഈ സീസണില്‍ കാഴ്ചവച്ചത്. ഐപിഎലിലെ പ്രകടനത്തിലൂടെ ടി20യില്‍ തന്റെ കാലം കഴിഞ്ഞിട്ടില്ല എന്ന് കാണിച്ചുതരുകയാണ് രാഹുല്‍. ഡല്‍ഹി പ്ലേഓഫില്‍ എത്താതെ പുറത്തായെങ്കിലും ഈ വര്‍ഷം അവരുടെ ടോപ് സ്‌കോറര്‍ ആയത് രാഹുലാണ്.

കഴിഞ്ഞ ലേലത്തിലാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ നിന്നും രാഹുല്‍ ഡല്‍ഹി ടീമില്‍ എത്തിയത്. തന്നെ എഴുതിതളളിയവര്‍ക്കെല്ലാം വായടപ്പിക്കുന്ന മറുപടിയാണ് നിര്‍ണായക മത്സരങ്ങളിലെ ഇന്നിങ്‌സുകളിലൂടെ രാഹുല്‍ നല്‍കിയത്. ഐപിഎലില്‍ തിളങ്ങിയതോടെ അടുത്ത കൊല്ലം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുളള ഇന്ത്യന്‍ ടീമില്‍ തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് രാഹുല്‍. യുവനിരയ്ക്കാണ് ഈ ഫോര്‍മാറ്റില്‍ ഇന്ത്യ പ്രാധാന്യം നല്‍കുന്നതെങ്കിലും ഒരങ്കത്തിന് കൂടിയുളള കരുത്ത് തനിക്കുണ്ടെന്ന് കെഎല്‍ രാഹുല്‍ പറയാതെ പറയുന്നു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുളള ഇന്ത്യന്‍ ടീമില്‍ കെഎല്‍ ഇടംനേടിയിരുന്നു. ഓപ്പണിങ് ബാറ്ററുടെ റോളിലാകും രാഹുല്‍ ഈ സീരിസിലും എത്തുക. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരെ ഓപ്പണിങ്ങില്‍ ഇറങ്ങി മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവയ്ക്കാന്‍ രാഹുലിന് സാധിച്ചിരുന്നു. ഇതോടെയാണ് ഇന്ത്യയുടെ ഓപ്പണിങ് പൊസിഷനില്‍ രാഹുല്‍ തന്റെ സ്ഥാനം ഉറപ്പിച്ചത്.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്