കെ.എല്‍ രാഹുല്‍ വിവാഹിതനാകുന്നു; വധു ബോളിവുഡ് നടി

ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എല്‍. രാഹുല്‍ വിവാഹിതനാകുന്നു. ബോളിവുഡ് നടി ആതിയ ഷെട്ടിയാണ് വധു. ഇരുവരും തമ്മിലുള്ള വര്‍ഷം അടുത്തവര്‍ഷം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം ജനുവരിയിലോ, ഫെബ്രുവരിയിലോ വിവാഹം നടത്താന്‍ ഇരു കുടുംബങ്ങളും തീരുമാനിച്ചതായാണു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്.

മൂന്നു വര്‍ഷമായി ഇരുവരും ഡേറ്റിംഗിലാണ്. ആതിയയുടെ സഹോദരന്‍ അഹാന്‍ ഷെട്ടിയുടെ ആദ്യ സിനിമയുടെ പ്രദര്‍ശനത്തിനു രാഹുലും ആതിയയും ഒരുമിച്ചെത്തിയാണ് പ്രണയത്തിലാണെന്നു വെളിപ്പെടുത്തിയത്. വിവാഹ തീയതിയും വേദിയും തീരുമാനിച്ചിട്ടില്ല. മുംബൈയിലെ പാലി ഹില്ലിലെ വീട്ടിലായിരിക്കും രാഹുലും ആതിയയും വിവാഹ ശേഷം താമസിക്കുക.

മൂന്ന് മാസത്തിനകം ഇരുവരും വിവാഹിതരാകുമെന്ന് നേരത്തേ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതുതള്ളി ആതിയ തന്നെ രംഗത്തുവന്നിരുന്നു ”ഈ വിവാഹത്തില്‍ എനിക്കും ക്ഷണമുണ്ടാകുമല്ലോ” എന്നായിരുന്നു നടിയുടെ പ്രതികരണം.

നിലവില്‍ പരിക്കിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീമിന് പുറത്താണ് രാഹുല്‍. കഴിഞ്ഞ ഐപിഎല്ലിനു ശേഷം രാഹുല്‍ ഇന്ത്യക്കായി കളിച്ചിട്ടില്ല. നാട്ടില്‍ നടന്ന ദക്ഷിണാഫ്രിക്കയുമായുള്ള അഞ്ചു ടി20കളുടെ പരമ്പരയിലെ ടീമിനെ നയിക്കേണ്ടിയിരുന്നത് അദ്ദേഹമായിരുന്നു. എന്നാല്‍ പരമ്പയയ്ക്കു രണ്ടു ദിവസം മുമ്പ് നെറ്റ്സില്‍ വച്ച് രാഹുലിനു പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്നു ജര്‍മനിയില്‍ വച്ച് ശസ്ത്രകിയക്കു വിധേയനായ അദ്ദേഹത്തിനു അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ നഷ്ടമായിരുന്നു. സിംബാബ്‌വെ പര്യടനത്തിലാവും താരം ടീമില്‍ തിരിച്ചെത്തുക.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി