KKR VS CSK: ഞങ്ങൾ കേറിയില്ല, നിങ്ങളും കേറണ്ട; കൊല്‍ക്കത്തയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് വിരാമം

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 2 വിക്കറ്റിന് വിജയിക്കാൻ ചെന്നൈ സൂപ്പർ കിങ്സിന് സാധിച്ചു. നാളുകൾക്ക് ശേഷം ഒരു വിജയം നേടാനായതിൽ ആരാധകർ സന്തോഷത്തിലാണ്. ഇതോടെ കൊൽക്കത്തയുടെ ഈ സീസണിലെ പ്ലെപ്ഫ് സാധ്യതകൾക്ക് നിറം മങ്ങി.

ശേഷിക്കുന്ന നാല് മത്സരങ്ങളിലും കൊൽക്കത്തയ്ക്ക് വിജയം അനിവാര്യമായിരുന്നു. പരാജയത്തോടെ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ മങ്ങി. ഐപിഎല്‍ 2025 സീസണില്‍ ചെന്നൈയുടെ മൂന്നാമത്തെ മാത്രം വിജയമാണിത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് നേരത്തെ തന്നെ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 179 റൺസ് നേടി. അജിൻക്യ രഹാനെ 48 റൺസും ആന്ദ്രേ റസ്സൽ 38 റൺസും മനീഷ് പാണ്ഡെ 36 റൺസും സുനിൽ നരെയ്ൻ 26 റൺസും നേടി ടീമിനെ ഭേദപ്പെട്ട നിലയിൽ എത്തിച്ചു. മറുപടി ബാറ്റിഗിൽ ചെന്നൈയുടെ പ്രധാന അഞ്ച് വിക്കറ്റുകളും പവർപ്ളേയിൽ തന്നെ നേടാൻ കൊൽക്കത്തയ്ക്ക് സാധിച്ചു.

എന്നാൽ ചെന്നൈക്ക് വേണ്ടി ദേവാൾഡ് ബ്രെവിസ്, ശിവം ദുബൈ എന്നിവരുടെ മികച്ച പ്രകടനമാണ് കൊൽക്കത്തയ്ക്ക് പണിയായത്. ബ്രെവിസ് നാലു ഫോറും നാലു സിക്‌സും അടക്കം 52 റൺസ് അദ്ദേഹം നേടി. ശിവം ദുബൈ 40 പന്തിൽ 2 ഫോറും 3 സിക്‌സും അടക്കം 45 റൺസും നേടി. മത്സരത്തിന്റെ അവസാന നിമിഷം എം എസ് ധോണി 17 പന്തിൽ ഒരു സിക്സ് അടക്കം 18 റൺസ് നേടി ടീമിന് വിജയം സമ്മാനിച്ചു.

Latest Stories

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി