രണ്ടാം ജന്മത്തിലേക്ക് ആദ്യ ചുവടുകള്‍ വെച്ച് കിവീസ് ഇതിഹാസം, മനംനിറഞ്ഞ് ആരാധകര്‍

ന്യൂസിലന്‍ഡ് മുന്‍ ക്രിക്കറ്റ് താരം ക്രിസ് കെയിന്‍സിന്റെ ആരോഗ്യാവസ്ഥ സാധാരണ നിലയിലേക്ക്. കെയിന്‍സ് തന്റെ വീണ്ടെടുപ്പില്‍ ഒരു സുപ്രധാന നാഴികക്കല്ല് ആഘോഷിച്ചു. രണ്ട് വര്‍ഷത്തിന് ശേഷം അദ്ദേഹം ആദ്യമായി പൊതുനിരത്തില്‍ പ്രത്യക്ഷപ്പെട്ടു. ഹൃദയാഘാതം, നട്ടെല്ലിന് പരിക്ക് തുടങ്ങി തിരിച്ചടികള്‍ നേരിട്ടെങ്കിലും പൊതുജീവിതത്തിലേക്കു താരം തിരിച്ചുവരവിനെ സൂചിപ്പിച്ച് കെയ്ന്‍സ് തിങ്കളാഴ്ച ഒരു പബ്ബില്‍ എത്തി.

ക്രച്ചസിന്റെ സഹായത്തോടെ ബാറിലേക്കുള്ള തന്റെ പ്രവേശനം ചിത്രീകരിക്കുന്ന ഒരു വീഡിയോ കെയ്ന്‍സ് തന്നെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു. ചില അസ്വാസ്ഥ്യങ്ങള്‍ പ്രകടമാക്കിയിട്ടും, കെയ്ന്‍സ് ഒരു മേശപ്പുറത്ത് കൈവെച്ചുകൊണ്ട് ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് ഒരു ചെറുത്തുനില്‍പ്പിന്റെ മനോഭാവം നിലനിര്‍ത്തി.

2021 ഓഗസ്റ്റില്‍ ഓസ്ട്രേലിയയിലെ കാന്‍ബെറയിലുള്ള വീട്ടില്‍ വച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കെയ്ന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് സിഡ്നിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്ത അദ്ദേഹത്തിന് ഒരു അയോര്‍ട്ടിക് ഡിസെക്ഷന്‍ നേരിടേണ്ടിവന്നു, അതിന്റെ ഫലമായി നാല് തുറന്ന ഹൃദയ ശസ്ത്രക്രിയകള്‍ നടത്തി. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, ശസ്ത്രക്രിയക്കിടെ ഉണ്ടായ സ്‌ട്രോക്കിനെ തുടര്‍ന്ന് താരത്തിന്റെ ഇരുകാലുകളും തളര്‍ന്നു.ആറുമാസത്തിനുശേഷം, ഒരു പതിവ് പരിശോധനയ്ക്കിടെ അദ്ദേഹത്തിന് കുടല്‍ കാന്‍സര്‍ ഉണ്ടെന്ന് കണ്ടെത്തി.

ന്യൂസിലന്‍ഡിന്റെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായി അംഗീകരിക്കപ്പെട്ട കെയിന്‍സ് സോഷ്യല്‍ മീഡിയയില്‍ തന്റെ സജീവ സാന്നിദ്ധ്യം നിലനിര്‍ത്തുന്നുണ്ട്. തന്റെ വീണ്ടെടുക്കല്‍ യാത്രയിലെ അപ്ഡേറ്റുകള്‍ അദ്ദേഹം ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ടായിരുന്നു.

തന്റെ കരിയറില്‍ ഉടനീളം 62 ടെസ്റ്റുകളിലും 215 ഏകദിനങ്ങളിലും രണ്ട് ടി20 മത്സരങ്ങളിലും കെയിന്‍സ് ന്യൂസിലന്‍ഡിനെ പ്രതിനിധീകരിച്ചു. ഇവയില്‍നിന്ന് 8000-ത്തിലധികം റണ്‍സ് സമ്പാദിക്കുകയും 400 വിക്കറ്റുകള്‍ നേടുകയും ചെയ്തു.

Latest Stories

 എഴുത്തിലാണെങ്കിലും ടെക്നിക്കലിയാണെങ്കിലും ഒരു ഫിലിംമേക്കറെന്ന നിലയിലും നടനെന്ന നിലയിലും ഞാൻ ഹൈ പെഡസ്റ്റലിൽ പ്ലേസ് ചെയ്യുന്ന സിനിമയാണ് 'ഗോഡ്ഫാദർ': പൃഥ്വിരാജ്

ബോച്ചെ ടീയില്‍ ലോട്ടറി വകുപ്പിന്റെ വക പാറ്റ; ചായപ്പൊടിയ്‌ക്കൊപ്പം ലക്കി ഡ്രോ; ലോട്ടറി നിയമങ്ങളുടെ ലംഘനത്തില്‍ കേസെടുത്ത് പൊലീസ്

ലോകത്തിലെ അപൂര്‍വ്വ കളിക്കാരിലൊരാള്‍, പക്ഷേ ഇന്ത്യയില്‍ കിടന്ന് നശിക്കും; വിലയിരുത്തലുമായി അക്രം

മലയാളത്തിന് അഭിമാനമായി 'വടക്കൻ' കാൻ ഫിലിം ഫെസ്റ്റിവലിൽ; മാർഷെ ദു ഫിലിമിൻ്റെ ഫാൻസ്റ്റിക് പവലിയനിൽ തിരഞ്ഞെടുക്കപ്പെട്ടു

ആരാധകരേ ശാന്തരാകുവിന്‍.., ലൂണ ബ്ലാസ്റ്റേഴ്സ് വിടില്ല, ഔദ്യോഗിക പ്രഖ്യാപനം എത്തി

14കാരിയെ വിവാഹം ചെയ്തു, പിന്നാലെ കസ്റ്റഡിയിലെടുത്ത് പൊലീസ്; യുവാവും പെണ്‍കുട്ടിയും കസ്റ്റഡിയില്‍ മരിച്ച നിലയില്‍; സ്റ്റേഷന് തീയിട്ട് നാട്ടുകാര്‍

IPL 2024: 'അവര്‍ വെറും കടലാസ് കടുവകള്‍'; പിന്തുണ പിന്‍വലിച്ച് ആഞ്ഞടിച്ച് സുനില്‍ ഗവാസ്‌കര്‍

ഇന്ത്യ ചന്ദ്രനിലിറങ്ങിയപ്പോള്‍ കറാച്ചിയിലെ കുട്ടികള്‍ ഓവുചാലില്‍ വീണു മരിക്കുന്നു; ഒരു തുള്ളി ശുദ്ധജലമില്ല; പാക് പാര്‍ലമെന്റില്‍ സയ്യിദ് മുസ്തഫ കമാല്‍ എംപി

ലോകം തലകീഴായി ആസ്വദിക്കാൻ എത്ര മനോഹരം..: ശീർഷാസന വീഡിയോ പങ്കുവെച്ച് കീർത്തി സുരേഷ്

'സ്വന്തം സര്‍ക്കാർ നടപ്പാക്കുന്ന പദ്ധതിയില്‍ അഴിമതി'; 1146 കോടി നഷ്ടം വരുമെന്ന് കൃഷിമന്ത്രിയുടെ മുന്നറിയിപ്പ്