കരുത്ത് തെളിയിച്ചു കൊണ്ടേയിരുന്ന് കരുൺ നായർ, ജൂണിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് കളിക്കുമോ?; ഇനിയും പരിഗണിക്കാതിരുന്നാൽ എന്ത് മനസിലാക്കണം...

ആഭ്യന്തര ക്രിക്കറ്റില് കരുൺ നായർ തിളക്കമാർന്ന ഫോമിലാണ്. വിജയ് ഹസാരെ ട്രോഫിയിലെ മികച്ച പ്രകടനത്തിന് ശേഷം, രഞ്ജി ട്രോഫിയിലും, ഏറ്റവും പ്രധാനമായി ടൂർണമെന്റിന്റെ ഫൈനലിലും അദ്ദേഹം തന്റെ മാന്ത്രിക പ്രകടനം തുടരുകയാണ്. രഞ്ജി ട്രോഫി ഫൈനലിൽ വിദർഭയ്ക്കായി കേരളത്തിനെതിരെ ആദ്യ ഇന്നിങ്സിൽ 86 റൺസ് നേടി ടീമിനെ രക്ഷപ്പെടുത്തിയ ശേഷം, രണ്ടാം ഇന്നിംഗ്സിൽ സീസണിലെ തന്റെ മൂന്നാമത്തെ മാച്ച് വിന്നിംഗ് സെഞ്ച്വറി നേടിയിരിക്കുകയാണ് കരുൺ.

ആദ്യ ഇന്നിംഗ്സിൽ വിദർഭയ്ക്ക് 37 റൺസിന്റെ നേരിയ ലീഡ് നേടാൻ കഴിഞ്ഞപ്പോൾ, രണ്ടാം ഇന്നിംഗ്സിൽ 7/2 എന്ന നിലയിൽ ടീം അൽപ്പം ബുദ്ധിമുട്ടിലായിരുന്നു. എന്നാൽ കരുൺ നായർ അവിടെ നിന്ന് കാര്യങ്ങൾ തിരികെ കൊണ്ടുവന്നു. 184 പന്തിൽ 7 ഫോറും രണ്ട് സിക്സറും ഉൾപ്പെടെ അദ്ദേഹം ഒരു കമാൻഡിംഗ് സെഞ്ചുറി നേടി. ഈ വർഷത്തെ തന്റെ 9 മത്സരങ്ങളിൽ താരം ഇതുവരെ 54 ന് മുകളിൽ ശരാശരിയിൽ 821 റൺസ് നേടിയിട്ടുണ്ട്.

ഈ പ്രകടനത്തിനിടയിലും താരത്തിന് ഇന്ത്യൻ ടീമിലേക്കുള്ള വാതിൽ ഇതുവരെ തുറന്നിട്ടില്ല. ജൂണിൽ ഇം​​​ഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിലേക്ക് താരത്തിന് വിളിയെത്തുമോ എന്നാണ് അറിയേണ്ടത്. ഇക്കാര്യം അറിയാൻ ആരാധകരും ഏറെ തല്പരരാണ്. ഇനിയും താരത്തെ പരിഗണികരിക്കാതിരിക്കാൻ എന്ത് കാരണമാകും ബിസിസിഐ കണ്ടെത്തുക. അത് എന്ത് തന്നെയായാലും ക്രിക്കറ്റ് പ്രേമികളുടെ വായടപ്പിച്ചേക്കില്ല.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി