കാംബ്ലി എനിക്ക് മകനെ പോലെയാണ്, ലോകകപ്പ് നേടിയ ഞങ്ങളുടെ ടീം മുഴുവൻ അവന്റെ കൂടെ ഉണ്ട്; തുറന്നടിച്ച് സുനിൽ ഗവാസ്‌ക്കർ

വിനോദ് കാംബ്ലിയെ സഹായിക്കാനുള്ള സന്നദ്ധത അറിയിച്ച് മുൻ ഇന്ത്യൻ നായകൻ ഗാവസ്‌കർ. താൻ മാത്രമല്ല 1983 ലോകകപ്പ് നേടിയ ടീം മുഴുവൻ താരത്തിന്റെ കാര്യത്തിൽ ശ്രദ്ധാലു ആണെന്ന് മുൻ താരം പറഞ്ഞു. തങ്ങൾക്ക് ശേഷം വന്ന തലമുറയിലെ താരമായ കാംബ്ലി ഒകെ തങ്ങൾക്ക് ചെറുമക്കളെ പോലെ ആണെന്നാണ് ഗവാസ്‌ക്കർ പറഞ്ഞത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:

“ചിലർക്ക് അവർ മക്കളെ പോലെയാണ്. അവരുടെ ഭാവിയിൽ ഞങ്ങൾക്ക് ആശങ്കയുണ്ട്. സഹായം എന്ന വാക്ക് ഉപയോഗിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കാംബ്ലിയെ പരിചരിക്കാൻ ഞങ്ങൾ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ബുദ്ധിമുട്ട് അനുഭവിക്കുന്ന ചിരിക്കാൻ കഴിയാത്തവർക്കൊപ്പം ആണ് ഞങ്ങൾ. 1983 ലോകകപ്പ് നേടിയ മുഴുവൻ ടീമും അദ്ദേഹത്തിന് പിന്തുണ നല്കാൻ ഉണ്ടാകും.” മുൻ താരം പറഞ്ഞു

സ്‌കൂൾ ക്രിക്കറ്റിൽ 664 റൺസിൻറെ അപരാജിത കൂട്ടുകെട്ട് പടുത്തുയർത്തിയ സച്ചിന്റെയും കാംബ്ലിയുടേയും റെക്കോർഡ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മനോഹരമായ ഓർമയാണ്. സച്ചിനൊപ്പം ക്രിക്കറ്റ് സ്വപ്നം കണ്ട് തുടങ്ങിയ അന്നത്തെ ആ പയ്യൻ കാംബ്ലി അദ്ദേഹത്തിനൊപ്പം തന്നെ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു.

സച്ചിനേക്കാൾ മികച്ച പ്രതിഭ എന്ന് വാഴ്ത്തപ്പെട്ട കാംബ്ലിക്ക് ഇന്ത്യൻ ജേഴ്സിയിൽ മികച്ച അരങ്ങേറ്റമൊക്കെ കിട്ടിയെങ്കിലും അതൊന്നും മുതലാക്കാൻ ആയില്ല. പാർട്ടിയും ആഘോഷവുമൊക്കെ താരത്തെ നശിപ്പിച്ചപ്പോൾ സച്ചിൻ ലോകോത്തര താരവുമായി. അടുത്തിടെ ഇരുവരുടെയും പരിശീലകൻ അച്ഛരേക്കറുടെ അനുസ്മരണ ചടങ്ങിൽ രണ്ട് പേരും പരസ്പരം കണ്ടിരുന്നു. വിനോദ് കാംബ്ലിയുടെ ആരോഗ്യനില വഷളാണെന്ന് ആ ചിത്രങ്ങൾ കണ്ടപ്പോൾ ആണ് എല്ലാവരും പറഞ്ഞത്.

Latest Stories

തൃക്കാക്കരയില്‍ വീണ്ടും സിപിഎം സ്വതന്ത്രന്‍!; മുന്‍ എംപി സെബാസ്റ്റ്യന്‍ പോളിന്റെ മകന്‍ റോണ്‍ ബാസ്റ്റിന്‍ ഇടത് സ്ഥാനാര്‍ത്ഥിയായേക്കും

ബിഹാറില്‍ ബിജെപി മുഖ്യമന്ത്രിക്ക് വഴിയൊരുങ്ങുന്നു?; നിതീഷ് കുമാര്‍ രാജ്യസഭയിലേക്ക്, മകനെ ഉപമുഖ്യമന്ത്രിയാക്കി രാജിവെയ്ക്കുന്ന ഫോര്‍മുല തയ്യാര്‍

'ഒന്നുകിൽ നീ അല്ലെങ്കിൽ ഞാൻ, നമുക്കിടയിൽ മറ്റാരും വരരുത്'; രൂക്ഷമായ ഭാഷയിൽ പരിഹസിച്ച് വിജയ്

ശ്രീലങ്കന്‍ തീരത്ത് ഇറാന്‍ കപ്പലിന് നേര്‍ക്ക് ആക്രമണം; 101 പേരെ കാണാതായി; 78 പേര്‍ക്ക് പരുക്കേറ്റു; ശ്രീലങ്കന്‍ സൈന്യം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു

'മലയാളം ഇനി ഭരണഭാഷ', ബില്ലിൽ ഒപ്പിട്ട് ഗവർണർ; ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ മലയാളം നിർബന്ധമാക്കും

വിജയ്‌യുടെ റാലിയിൽ വീണ്ടും അപകടം, രണ്ട് സ്ത്രീകളടക്കം ആറു പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

യുദ്ധഭീതിക്കിടയിലും കുത്തനെ ഇടിഞ്ഞ് സ്വർണവില; ഇനിയും കുറയും?

'എം.വി. ഗോവിന്ദൻ കളിയാക്കി ചിരിച്ചു, തനിക്കെതിരെ ശരിയല്ലാത്ത പദപ്രയോഗം നടത്തി'; പാർട്ടി അംഗത്വം ഉപേക്ഷിക്കാൻ ജി. സുധാകരൻ

കേരളത്തിൽ ശിശുമരണ നിരക്ക് കുറയാൻ കാരണം യുവാക്കൾ വിദേശത്ത് പോകുന്നതുകൊണ്ടെന്ന് രാജീവ് ചന്ദ്രശേഖർ; സോഷ്യൽ മീഡിയയിൽ ചർച്ചയായി വീഡിയോ

ശബരിമല സ്വർണ്ണകൊള്ള കേസ്: എ. പത്മകുമാർ പുറത്തേയ്ക്ക്