'ഇഷാന്ത് ശര്‍മ ഇന്ത്യയുടെ വാഴ്ത്തപ്പെടാത്ത ചാമ്പ്യന്‍; പ്രശംസിച്ച് മുഹമ്മദ് കൈഫ്

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാമിന്നിംഗ്സില്‍ 300 വിക്കറ്റുകളെന്ന നാഴികക്കല്ല് പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മ്മയെ പ്രശംസിച്ച് മുന്‍ താരം മുഹമ്മദ് കൈഫ്. ഇന്ത്യയുടെ വാഴ്ത്തപ്പെടാത്ത ചാമ്പ്യനാണ് ഇഷാന്ത് ശര്‍മ്മയെന്ന് കൈഫ് പറഞ്ഞു.

“ഇഷാന്ത് ഒരിക്കലും കീഴടങ്ങാന്‍ മനസ്സില്ലാത്ത ആളാണ്. ഒരിക്കലും അദ്ദേഹം പരാതിയും പറയാറില്ല. അദ്ദേഹത്തിന്റെ പോരാട്ടവീര്യം ഒരിക്കലും കുറയാറുമില്ല. ഇഷാന്ത് ശര്‍മ ഇന്ത്യയുടെ വാഴ്ത്തപ്പെടാത്ത ചാംമ്പ്യനാണ്. ദയവു ചെയ്ത് എല്ലാവരും എഴുന്നേറ്റ് നിന്ന് അദ്ദേഹത്തിന്റെ 300 ടെസ്റ്റ് വിക്കറ്റുകളെന്ന നേട്ടത്തെ അഭിനന്ദിക്കണം. രാജ്യം ഈ യോദ്ധാവിനെ അംഗീകരിക്കുകയും അഭിവാദ്യം ചെയ്യുകയും വേണം” കൈഫ് ട്വിറ്ററില്‍ കുറിച്ചു.

ടെസ്റ്റില്‍ ഇന്ത്യക്കായി 300 വിക്കറ്റുകള്‍ തികച്ച ആറാമത്തെ ബോളറും മൂന്നാമത്തെ മാത്രം പേസറുമാണ് ഇഷാന്ത്. മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ കപില്‍ ദേവ്, സഹീര്‍ ഖാന്‍ എന്നിവര്‍ മാത്രമേ മുന്നേ ഈ നേട്ടം മറികടന്നിട്ടുള്ളു. ഇവരെ കൂടാതെ ഈ നേട്ടത്തിലെത്തിയ ബാക്കി മൂന്ന് പേര്‍ സ്പിന്നര്‍മാരാണ്.

619 ടെസ്റ്റ് വിക്കറ്റുകള്‍ അക്കൗണ്ടിലുള്ള കുംബ്ലെയാണ് ബഹുദൂരം മുന്നില്‍. കപില്‍ (434), ഹര്‍ഭജന്‍ സിംഗ് (417) എന്നിവര്‍ 400 വിക്കറ്റ് ക്ലബ്ബിലുണ്ടെങ്കില്‍ അശ്വിന്‍ (382), സഹീര്‍ (311) എന്നിവരാണ് ഇഷാന്തിനൊപ്പം 300 വിക്കറ്റ് ക്ലബ്ബിലുള്ളത്.

Latest Stories

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന