തീറ്റ തീറ്റ തീറ്റ എന്ന വിചാരം മാത്രം പോരാ, നല്ല രീതിയിൽ ഫിറ്റ്നസ് ക്രമീകരിക്കണം; യുവതാരത്തിന് ഉപദേശവുമായി യൂനിസ് ഖാൻ

പാകിസ്ഥാൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ അസം ഖാൻ 2021 ൽ ഇംഗ്ലണ്ടിനെതിരെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കുക ആയിരുന്നു. അതിനുശേഷം, അദ്ദേഹം 14 ടി20 മത്സരങ്ങൾ കളിച്ചെങ്കിലും 88 റൺസ് മാത്രമേ നേടിയുള്ളു. മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം മോയിൻ ഖാന്റെ മകനായ അസം, ഫിറ്റ്‌നസ് പ്രശ്‌നങ്ങൾ കാരണം എപ്പോഴും വിമർശനങ്ങൾ ഏറ്റുവാങ്ങാറുണ്ട്.

ഫ്രാഞ്ചൈസി ക്രിക്കറ്റിൽ ആക്രമണാത്മകമായ ബാറ്റിംഗ് കാണിക്കുന്നുണ്ടെങ്കിലും, അച്ചടക്കമില്ലായ്മയും ഫിറ്റ്‌നസ് പ്രശ്നവും കാരണം അസം പ്രശ്നങ്ങൾ നേരിടുന്നു . ക്രിക്കറ്റിൽ ദീർഘവും വിജയകരവുമായ കരിയർ നേടുന്നതിന്, താരം തന്റെ ഭക്ഷണക്രമം നിയന്ത്രിക്കണമെന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ യൂനിസ് ഖാൻ പറഞ്ഞിരിക്കുകയാണ്.

നല്ല ഭക്ഷണം കഴിക്കുന്നതും അതൊക്കെ ആസ്വദിക്കുന്നതും നല്ലത് ആണെന്നും എന്നാൽ ആരോഗ്യത്തോടെ ഇരിക്കേണ്ടത് ആണ് പ്രധാനം എന്നും യൂനിസ് യുവതാരത്തെ ഓർമിപ്പിച്ചു.

“നമ്മൾ എല്ലാവരും ബർഗറുകൾ ആസ്വദിക്കുന്നു – എനിക്കും ഇഷ്ടമാണ് – പക്ഷേ പ്രൊഫഷണൽ അത്ലറ്റുകൾ എന്ന നിലയിൽ നമ്മൾ നിയന്ത്രണം കാണിക്കേണ്ടതുണ്ട്. ഈ തലത്തിൽ ഭക്ഷണക്രമവും അച്ചടക്കവും ഒരുപോലെ പ്രധാനമാണ്. ദീർഘവും വിജയകരവുമായ ഒരു കരിയർ അസം ഖാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഫിറ്റ്നസ് അദ്ദേഹത്തിന് ഏറ്റവും പ്രധാനപ്പെട്ടതായിരിക്കണം. കുറുക്കുവഴികളൊന്നുമില്ല,” യൂനിസ് ഖാൻ പാകിസ്ഥാൻ മാധ്യമങ്ങളോട് പറഞ്ഞു.

പാകിസ്ഥാൻ ക്രിക്കറ്റിനെക്കുറിച്ച് പറയുമ്പോൾ, പാകിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) മത്സരങ്ങളിലാണ് ഇപ്പോൾ താരങ്ങളുടെ ശ്രദ്ധ മുഴുവൻ. അതേസമയം പഹൽഗാം ആക്രമണം നടന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ ലീഗ് കാണാൻ സാധിക്കില്ല.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ