ജോസേട്ടാ തല്ലി കൊല്ലവനെ, സ്റ്റോക്സ് ചേട്ടാ ആ അഫ്രീദിയുടെ കാര്യം ഒന്ന് നോക്കിയേക്കണം; ട്രോളുകളിൽ നിറഞ്ഞ് ഇന്ത്യയുടെ ഇംഗ്ലണ്ട് സ്നേഹം

ആരോട് തോറ്റാലും പാകിസ്താനോട് തോൽക്കരുത്. ചെറുപ്രായം തൊട്ട് ക്രിക്കറ്റ് കാണുന്ന ഓരോ ഇന്ത്യൻ ആരാധകനും പലവട്ടം പറഞ്ഞിട്ടുള്ള കാര്യമാണിത്. ലോക വേദിയിൽ പാകിസ്ഥനെതിരെയുള്ള ഏകപക്ഷിയമായ ആധിപത്യം കഴിഞ്ഞ വര്ഷം അവസാനിച്ചെങ്കിലും ഈ ലോകകപ്പിലും അവരെ തോൽപ്പിക്കാൻ ഇന്ത്യക്ക് സാധിച്ചു. സെമിഫൈനൽ വരെയുള യാത്ര അവസാനിപ്പിച്ച് മടങ്ങുമ്പോൾ ഇന്ത്യക്ക് ഓർക്കാൻ ഇഷ്ടപെടുന്ന ഓർമയും ആ ജയം തന്നെയാണ്.

ഇന്ത്യ ഇല്ലാത്ത ഫൈനൽ,  ഇന്ത്യ കിരീടമുയർത്തുന്നത് കാണാൻ ആഗ്രഹിച്ച വേദിയിൽ ഇന്ത്യൻ ആരാധകരെ ഏറ്റവും നിരാശപെടുത്തുന്നത് പാകിസ്ഥാൻ ഫൈനലിൽ എത്തിയതാണ്. പാകിസ്ഥാൻ എങ്ങാനും ജയിച്ചാൽ അടുത്ത ലോകകപ്പ് വരെ അതിന്റെ ട്രോൾ ഇന്ത്യക്ക് കിട്ടും. അതിനാൽ ട്രോളുകൾ ഒഴിവാക്കാൻ ഇംഗ്ലണ്ട് ജയിക്കണം, അതാണ് ഇന്ത്യയുടെ അവസ്ഥ .

കഴിഞ്ഞ മത്സരത്തിലെ അതെ ഫോം ജോസ് ബട്ട്ലറും അലക്സ് ഹെയ്ൽസും ഒകെ ആവർത്തിച്ചാൽ ഇംഗ്ലണ്ടിന് ആ കാര്യത്തിൽ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകില്ല എന്നതാണ് സാരം. ഞങ്ങൾക്ക് എതിരെ നടത്തിയ വെടിക്കെട്ട് ഒകെ അവർക്ക് എതിരെയും ആവർത്തിക്കണം എന്നാണ് ഇന്ത്യൻ ആരാധകർ പറയുന്നത്.

എന്നാൽ വേഗതയേറിയ പന്തെറിയാൻ മിടുക്കരായ പാകിസ്ഥാൻ ബോളറുമാരെ നേരിടാൻ ഇന്ത്യൻ ബോളറുമാരുടെ അത്രയും എളുപ്പത്തിൽ നേടാൻ സാധിക്കില്ല. അതിനാൽ തന്റെ മറുതന്ത്യ്രം അത്യാവശ്യമാണ്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍