RCB VS SRH: ജിതേഷേ കൈവിട്ട ആയുധവും വാവിട്ട വാക്കും..., മത്സരത്തിന് പിന്നാലെ മണ്ടത്തരം പറഞ്ഞ് എയറിലായി ആർസിബി നായകൻ; രക്ഷിച്ചത് രവി ശാസ്ത്രി

ലഖ്‌നൗവിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ തോൽവിക്ക് ശേഷം ജിതേഷ് ശർമ്മ  നടത്തിയ ഒരു പ്രസ്താവന സോഷ്യൽ മീഡിയയിൽ അദ്ദേഹത്തെ വലിയ കുഴപ്പത്തിലാക്കിയിരിക്കുകയാണ്. ആർ‌സി‌ബിക്കെതിരെ ഇന്നലെ നടന്ന പോരിൽ എസ്‌ആർ‌എച്ച് 42 റൺസിന്റെ വിജയം നേടുക ആയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഉയർത്തിയ 232 റൺസ് പിന്തുടർന്ന ബെംഗളൂരു 19.5 ഓവറിൽ 189 റൺസിന് പുറത്തായി. രജത് പട്ടീദാറിന്റെ പരിക്ക് കാരണം ജിതേഷ് ശർമ്മ ആണ് ടീമിനെ നയിച്ചത്. എന്നാൽ ക്യാപ്റ്റൻ എന്ന നിലയിൽ അദ്ദേഹം മികവ് കാണിച്ചില്ല എന്ന് തന്നെ പറയാം.

തോൽവിക്ക് പിന്നാലെ ആദ്യ രണ്ട് സ്ഥാനക്കാരായി പ്ലേ ഓഫ് കളിക്കാനുള്ള ആർസിബിയുടെ സാധ്യതകൾക്കും മങ്ങൽ ആയി എന്ന് പറയാം. ഇനി അവർക്ക് അടുത്ത മത്സരം ജയിക്കുന്നത് കൂടാതെ പഞ്ചാബ് കിംഗ്‌സിന്റെയും ഗുജറാത്ത് ടൈറ്റൻസിന്റെയും ഫലങ്ങളെ ആശ്രയിക്കേണ്ടിവരും.

“ഞങ്ങൾ 20-30 റൺസ് അധികമായി വിട്ടുകൊടുത്തു. പവർപ്ലേ ഓവറുകളിൽ അവർ നന്നായി ബാറ്റ് ചെയ്തു, അവരുടെ ആക്രമണ ബാറ്റിംഗിന് ഞങ്ങൾക്ക് മറുപടി ഇല്ലായിരുന്നു. ആദ്യ 6 ഓവറുകളിൽ ഞങ്ങൾ മോശം പ്രകടനമാണ് കാഴ്ചവെച്ചത്, പക്ഷേ മധ്യ ഓവറിലും ഡെത്ത് ഓവറുകളിലും ഞങ്ങളുടെ ബൗളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞു,” ജിതേഷ് ശർമ്മ പറഞ്ഞു.

എന്തായാലും സംസാരത്തിനിടെ ഈ തോൽവി തങ്ങൾക്ക് നല്ലത് ആണെന്നുള്ള മണ്ടത്തരവും ജിതേഷ് പറഞ്ഞു “ഈ കളി തോറ്റത് നന്നായി,” അദ്ദേഹം കൂട്ടിച്ചേർത്തു.

ജിതേഷിനോട് സംസാരിച്ച മുൻ ഇന്ത്യൻ താരം രവി ശാസ്ത്രി, ഉടൻ തന്നെ അദ്ദേഹത്തിന്റെ രക്ഷയ്‌ക്കെത്തി. “പ്ലേഓഫിന് മുമ്പ് ഒരു തോൽവി നല്ലതാണെന്ന് എനിക്കറിയാം, കാരണം പ്രധാനപ്പെട്ട മത്സരങ്ങൾക്ക് മുമ്പ് കാര്യങ്ങൾ ശരിയാക്കാൻ അത് നിങ്ങൾക്ക് അവസരം നൽകുന്നു,” രവി ശാസ്ത്രി പറഞ്ഞു.

ശാസ്ത്രി എന്താണ് ഉദേശിച്ചത് എന്ന് മനസിലാക്കിയ ജിതേഷ് ഇങ്ങനെ പറഞ്ഞു “നിങ്ങളുടെ പോരായ്മകൾ വിശകലനം ചെയ്യാനും അവയിൽ പ്രവർത്തിക്കാനും കഴിയുമ്പോൾ ചിലപ്പോൾ തോൽവി നല്ലതാണ്. ഞങ്ങൾ മുന്നോട്ട് പോകും,” അദ്ദേഹം പറഞ്ഞു.

ടിം ഡേവിഡിന്റെ ഹാംസ്ട്രിംഗ് പരിക്കിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. “അദ്ദേഹത്തിന്റെ പരിക്കിനെക്കുറിച്ച് എനിക്കറിയില്ല, കാരണം എന്റെ പുറത്താകലിന് ശേഷം ഞാൻ എന്നെക്കുറിച്ച് തന്നെ അസ്വസ്ഥനായിരുന്നു,” അദ്ദേഹം പറഞ്ഞു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ