IPL 2025: വിരാട് ഭായി ഔട്ടായപ്പോള്‍ ഞാന്‍ ചിന്തിച്ചത് ഒരേയൊരു കാര്യം മാത്രം, അവിടെ നിന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം, തുറന്നുപറഞ്ഞ് ജിതേഷ് ശര്‍മ്മ

ജിതേഷ് ശര്‍മ്മയുടെ വെടിക്കെട്ട് ബാറ്റിങ് മികവില്‍ അങ്ങനെ ആര്‍സിബി ക്വാളിഫയര്‍ 1 മത്സരത്തിന് യോഗ്യത നേടിയിരിക്കുകയാണ്. നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് ടീം പ്രതിസന്ധിയിലായ സമയം ക്രീസിലെത്തിയ ജിതേഷ് മായങ്ക് അഗര്‍വാളിനെ കൂട്ടുപിടിച്ച് ബെംഗളൂരുവിനെ വിജയതീരത്ത് എത്തിക്കുകയായിരുന്നു. 33 പന്തുകളില്‍ എട്ട് ഫോറും ആറ് സിക്‌സും ഉള്‍പ്പെടെ 85 റണ്‍സാണ് ജിതേഷ് ലഖ്‌നൗവിനെതിരെ അടിച്ചുകൂട്ടിയത്. ഒരറ്റത്ത് 23 പന്തില്‍ 41 റണ്‍സോടെ മായങ്ക് അഗര്‍വാള്‍ ജിതേഷിന് കാര്യമായ പിന്തുണ നല്‍കി.

മാച്ച് വിന്നിങ് ഇന്നിങ്‌സ് ആര്‍സിബിക്കായി കാഴ്ചവച്ചതോടെ സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും ഒന്നടങ്കം നിറയുകയാണ് ജിതേഷ് ശര്‍മ്മ. അതേസമയം വിരാട് കോഹ്ലി ഔട്ടായ ശേഷം തന്റെ മനസില്‍ തോന്നിയത് എന്തായിരുന്നുവെന്ന് പോസ്റ്റ് മാച്ച് പ്രസന്റേഷനില്‍ തുറന്നുപറഞ്ഞിരിക്കുകയാണ് ജിതേഷ്. “എനിക്ക് ഈ മാച്ച് വിന്നിങ്‌ ഇന്നിങ്‌സ് കളിച്ചുവെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് ജിതേഷ് ശര്‍മ്മ പറയുന്നു. വിരാട് ഭായ് പുറത്തായപ്പോള്‍, മത്സരം കുറച്ച് സീരിയസായി എടുക്കാന്‍ താന്‍ ചിന്തിച്ചിരുന്നു.

എന്റെ ഉപദേഷ്ടാവും ഗുരുവുമായ ദിനേശ് കാര്‍ത്തിക്  പറയുന്നതുപോലെ, കളി കൂടുതല്‍ ആഴത്തില്‍ എടുക്കുക. എല്ലാ ഭാരവും എന്റെ മേലായിരുന്നതിനാല്‍ എനിക്ക് വേദന അനുഭവപ്പെടുന്നുണ്ടായിരുന്നു! വിരാട് ഭായ്, ക്രുണാല്‍ ഭായ്, ഭുവി ഭായ് എന്നിവര്‍ എന്നോടൊപ്പം ഉണ്ട്. അവരോടൊപ്പം കളിക്കുന്നത്‌ എനിക്ക് ആവേശമാണ്. ആ നിമിഷം ആസ്വദിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അടുത്ത മത്സരത്തില്‍ ഇതിലും മെച്ചപ്പെട്ട കളി പുറത്തെടുക്കാന്‍ ഞങ്ങള്‍ ശ്രമിക്കും, ജിതേഷ് ശര്‍മ്മ പറഞ്ഞുനിര്‍ത്തി.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി