ഐപിഎലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു-സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടമാണ്. പ്ലേഓഫ് ഉറപ്പിച്ച ബെംഗളൂരു ഇനിയുളള മത്സരങ്ങളില്‍ ജയിച്ച് പോയിന്റ് ടേബിളില്‍ ഒന്നാമത് എത്താനാവും ശ്രമിക്കുക. ആശ്വാസ ജയത്തിനായാണ് ഹൈദരാബാദിന്റെ വരവ്. രജത് പാട്ടിധാറിന് പകരം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജിതേഷ് ശര്‍മ്മയാണ് ഇന്നത്തെ മത്സരത്തില്‍ ആര്‍സിബിയെ നയിക്കുന്നത്. കൈവിരലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് ഇന്നത്തെ മത്സരത്തില്‍ പാട്ടിധാര്‍ ഫീല്‍ഡിനിറങ്ങാത്തത്.
ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ നടന്ന മത്സരത്തിലാണ് ആര്‍സിബി നായകന് പരിക്കേറ്റത്. അതേസമയം ഇന്നത്തെ മത്സരത്തില്‍ ഇംപാക്ട് പ്ലെയറുടെ ലിസ്റ്റില്‍ രജത് പാട്ടിധാര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഈ വിവരം താത്കാലിക നായകന്‍ ജിതേഷ് ശര്‍മ്മ തന്നെയാണ് അറിയിച്ചത്. “രജത് പാട്ടിധാര്‍ ഇന്ന് ഇംപാക്ട് പ്ലെയറാണ്. പടിക്കലിന് പകരം മായങ്ക് അഗര്‍വാള്‍ കളിക്കും”, ജിതേഷ് ശര്‍മ്മ പറഞ്ഞു.
ഇന്നത്തെ മത്സരത്തില്‍ ടോസ് നേടിയ ബെംഗളൂരു ടീം ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. പോയിന്റ് ടേബിളില്‍ നിലവില്‍ രണ്ടാം സ്ഥാനക്കാരാണ് ആര്‍സിബി. 12 കളികളില്‍ എട്ട് ജയവും മൂന്ന് തോല്‍വിയും ഉള്‍പ്പെടെ 17പോയിന്റാണ് അവര്‍ക്കുളളത്. ഹൈദരാബാദാവട്ടെ എട്ടാം സ്ഥാനത്താണുളളത്. 12 കളികളില്‍ നാല് ജയവും ഏഴ് തോല്‍വിയും ഉള്‍പ്പെടെ ഒമ്പത് പോയിന്റാണുളളത്.