IPL 2025: ധോണിയുടെ ആ റെക്കോഡ് തകര്‍ത്ത് ജിതേഷ് ശര്‍മ്മ, എന്തൊരു അടിയായിരുന്നു, ഇനി അവന്റെ നാളുകള്‍, കയ്യടിച്ച് ആരാധകര്‍

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മാച്ച് വിന്നിങ് ഇന്നിങ്‌സോടെ എംഎസ് ധോണിയുടെ ഐപിഎല്‍ റെക്കോഡ് മറികടന്ന് ആര്‍സിബിയുടെ ജിതേഷ് ശര്‍മ്മ. ആദ്യ ബാറ്റിങ്ങില്‍ ലഖ്‌നൗ ഉയര്‍ത്തിയ 228 റണ്‍സ് വിജയലക്ഷ്യം നായകന്‍ ജിതേഷിന്റെ അര്‍ധസെഞ്ച്വറിയുടെ പിന്‍ബലത്തില്‍ 18,4 ഓവറില്‍ മറികടക്കുകയായിരുന്നു ആര്‍സിബി. ഇന്നലത്തെ വിജയത്തോടെ പ്ലേഓഫില്‍ ക്വാളിഫയര്‍ 1 മത്സരത്തിനും അവര്‍ യോഗ്യത നേടി. ക്വാളിഫയര്‍ 1ല്‍ പഞ്ചാബ് കിങ്‌സാണ് ബെംഗളൂരുവിന്റെ എതിരാളികള്‍.

33 പന്തില്‍ 85 റണ്‍സാണ് ജിതേഷ് ശര്‍മ്മ ലഖ്‌നൗവിനെതിരെ അടിച്ചുകൂട്ടിയത്. എട്ട് ഫോറും ആറ് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഇന്നലത്തെ മാച്ച് വിന്നിങ് ഇന്നിങ്‌സോടെ എംഎസ് ധോണി ആറാം നമ്പറില്‍ ഇറങ്ങി നേടിയ റെക്കോഡാണ് ജിതേഷ് മറികടന്നത്. ഐപിഎല്‍ റണ്‍ചേസില്‍ ആറാം നമ്പറില്‍ ഒരു താരം നേടിയ ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോഡാണ് ധോണിയെ മറികടന്ന് ജിതേഷ് സ്വന്തമാക്കിയത്.

2018ല്‍ ബെംഗളൂരുവിനെതിരെ പുറത്താവാതെ 70 റണ്‍സാണ് ധോണി നേടിയിരുന്നത്. ഇത് ഇന്നലെ 85 റണ്‍സെടുത്ത് മറികടക്കുകയായിരുന്നു ജിതേഷ്. കൂടാതെ ഐപിഎല്‍ ചരിത്രത്തില്‍ ഇത് മൂന്നാം തവണയാണ് 200ന് മുകളില്‍ ചേസ് ചെയ്ത് ബെംഗളൂരു വിജയിക്കുന്നത്. ഇതിനും കാരണക്കാരനായത് ജിതേഷാണ്. രജത് പാട്ടിധാറിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് ജിതേഷ് ശര്‍മ്മ ആര്‍സിബിയുടെ താത്കാലിക നായകനായത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി