MI UPDATES: ഞാന്‍ എന്തായാലും അത് നേടും, ബുംറയുടെ വാക്കുകള്‍ ഒടുവില്‍ യാഥാര്‍ത്ഥ്യമായി, എന്തൊരു പ്ലെയറാണ് അവന്‍, കയ്യടിച്ച് ആരാധകര്‍

ഗുജറാത്ത് ടൈറ്റന്‍സിനെ 20 റണ്‍സിന് തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ് അങ്ങനെ പ്ലേഓഫിലെ ആദ്യ മത്സരം ജയിച്ചിരിക്കുകയാണ്. ആവേശം നിറഞ്ഞ മത്സരത്തില്‍ മുംബൈ ഉയര്‍ത്തിയ 229 റണ്‍സ് വിജയലക്ഷ്യത്തിന് മറുപടിയായി നിശ്ചിത ഓവറില്‍ 208 റണ്‍സെടുക്കാനേ ഗുജറാത്തിനായുളളൂ. 50 പന്തില്‍ 81 റണ്‍സെടുത്ത് ടീമിനെ മിച്ച സ്‌കോറിലേക്ക് നയിച്ച രോഹിത് ശര്‍മ്മയാണ് കളിയില്‍ പ്ലെയര്‍ ഓഫ് ദ മാച്ച് ആയത്. രോഹിതിനെ പോലെ തന്നെ ജസ്പ്രീത് ബുംറയും തന്റെ മികച്ച ബോളിങ്ങിലൂടെ മുംബൈ ടീമിന്റെ രക്ഷകനായി.

നാല് ഓവര്‍ എറിഞ്ഞ താരം 27 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് എടുത്തു. ഇതില്‍ വാഷിങ്ടണ്‍ സുന്ദറിനെ ബുംറ ഔട്ടാക്കിയ ബോള്‍ ശ്രദ്ധേയമായിരുന്നു. ബുംറയുടെ യോര്‍ക്കര്‍ ബോള്‍ ഒന്ന്‌ തടുക്കാന്‍ പോലും സാധിക്കാതെയാണ് സുന്ദറിന്റെ കുറ്റി തെറിച്ചത്. അതേസമയം ഗുജറാത്തിനെ തോല്‍പ്പിച്ചതിന് പിന്നാലെ ബുംറയുടെ ദിവസങ്ങള്‍ക്ക് മുന്‍പുളള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും നിറയുകയാണ്.

ഈ വീഡിയോയില്‍ തന്റെ ടീം അഹമ്മദാബാദിലേക്ക്‌ പോകുന്നുവെന്ന് ഉറപ്പാക്കാന്‍ താന്‍ പരമാവധി ശ്രമിക്കുമെന്നും തീര്‍ച്ചയായും താന്‍ പോകുമെന്നുമാണ് ബുംറ പറയുന്നത്. ബുംറ പറഞ്ഞത് പോലെ അത് ഇന്നലത്തെ മത്സരത്തില്‍ യാഥാര്‍ഥ്യമായിരിക്കുകയാണ്. ഗുജറാത്തിനെ നിര്‍ണായക മത്സരത്തില്‍ തോല്‍പ്പിച്ച് അഹമ്മദാബാദില്‍ നടക്കാനിരിക്കുന്ന ക്വാളിഫയര്‍ 2 മത്സരത്തിന് മുംബൈ ഇന്ത്യന്‍സ് യോഗ്യത നേടിയിരിക്കുന്നു. ജൂണ്‍ ഒന്നിനാണ് പഞ്ചാബ് കിങ്‌സുമായുളള മുംബൈയുടെ അടുത്ത മത്സരം.

Latest Stories

ബാറ്റിംഗിലും ക്യാപ്റ്റൻസിയിലും മാത്രമല്ല ഫീൽഡിങ്ങിലും അയ്യർ ഫയർ തന്നെ; ശ്രേയസിന്റെ സൂപ്പർമാൻ ക്യാച്ചിൽ ഞെട്ടലോടെ രോഹിതും മുംബൈ താരങ്ങളും

ഇതല്ല ഞങ്ങളുടെ ബുംറ; അഞ്ച് മത്സരങ്ങളിൽ നിന്നായി ഒരു വിക്കറ്റ് പോലും നേടാനാകാതെ ജസ്പ്രീത് ബുംറ

ഇവനെ പടച്ച് വിട്ട കടവുള്ക്ക് പത്തിൽ പത്ത്; ക്യാപ്റ്റൻസി മികവിൽ പല പ്രമുഖ താരങ്ങളെയും പിന്നിലാക്കി ശ്രേയസ് അയ്യർ

അയ്യർ ദി ഫയർ; ഗില്ലിനെയും സൂര്യകുമാറിനെയും മാറ്റി ശ്രേയസിനെ ഇന്ത്യൻ നായകനാകണമെന്ന് ആരാധകർ

34 വർഷങ്ങൾക്ക് ശേഷം ഇസ്രയേലും ലബനനും തമ്മിൽ ചർച്ച നടക്കാൻ പോകുന്നു: ഡൊണാൾഡ് ട്രംപ്

നിതിന്‍ രാജിന്റെ മരണം: ഡോ. റാമിനെ കോളേജില്‍ നിന്ന് പുറത്താക്കി

ക്യാപ്റ്റൻ കൂൾ റിട്ടേൺസ്'; മുംബൈക്കെതിരെയുള്ള മത്സരത്തിൽ എം എസ് ധോണി കളിച്ചേക്കുമെന്ന് റിപ്പോർട്ട്

മുംബൈയുടെ പ്രധാന പ്രശ്നം ബോളർമാരാണ്, വളരെ മോശം പ്രകടനമാണ് ബുംറയും കൂട്ടരും നടത്തുന്നത്: മുരളി കാർത്തിക്ക്

കരാര്‍ കാലാവധി കഴിഞ്ഞിട്ടും ചിത്രങ്ങള്‍ ഉപയോഗിച്ചു, 'ഒരു കോടി രൂപ നഷ്ടപരിഹാരം വേണം'; പവർ സോപ്പ് പരസ്യത്തിനെതിരായ തമന്നയുടെ അപ്പീൽ ഹൈക്കോടതി തള്ളി

നിതിന്‍ രാജിന്റെ മരണം: ഡോ. റാമിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കുത്തിയിരിപ്പ് സമരം നടത്തി അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റല്‍ കോളജ് വിദ്യാര്‍ഥികള്‍