ഹോള്‍ഡറുടെ തൊപ്പിയില്‍ പുതിയ പൊന്‍തൂവല്‍; പിന്നിലാക്കിയത് ലാറയെ

വിന്‍ഡീസ് ടീമിന്റെ സര്‍വപ്രതാപത്തെ കുറിച്ച് ക്രിക്കറ്റ് പ്രേമികള്‍ക്ക് അറിയാവുന്നതാണ്. ഒരു കാലത്ത് ക്രിക്കറ്റ് ലോകത്തെ രാജാക്കന്മാരായിരുന്നവരുടെ ഇന്നത്തെ അവസ്ഥ പരിതാപകരമാണ്. എന്നാല്‍ ഒരു തിരിച്ചുവരവിനുള്ള പ്രതീക്ഷ നല്‍കുകയാണ് ജേസണ്‍ ഹോള്‍ഡറുടെ നേതൃത്വത്തിലുള്ള വിന്‍ഡീസ് പട. ഇംഗ്ലണ്ടിനെതിരെയുള്ള വിന്‍ഡീസിന്റെ ടെസ്റ്റ് വിജയം ആ അങ്കപുറപ്പാടിന്‍റെ സൂചനയാവണം.

ഇംഗ്ലണ്ടിനെതിരായ മത്സരവിജയത്തോടെ ഹോള്‍ഡര്‍ വിന്‍ഡീസിന്റെ വിജയശില്‍പികളായ നായകന്മാരുടെ റെക്കോഡ് പട്ടികയിലേക്ക് ഉയര്‍ത്തപ്പെട്ടു. 33 ടെസ്റ്റുകളില്‍ വിന്‍ഡീസിനെ നയിച്ച ഹോള്‍ഡറുടെ 11 -മത്തെ ജയമാണ് കഴിഞ്ഞ ദിവസത്തേത്. ഇതോടെ വിന്‍ഡീസിന് കൂടുതല്‍ ടെസ്റ്റ് വിജയം സമ്മാനിച്ച് നായകന്മാരുടെ പട്ടികയില്‍ ഹോള്‍ഡര്‍ മൂന്നാം സ്ഥാനത്ത് എത്തി.

Five things we learned from the first England-West Indies Test ...

74 ടെസ്റ്റുകളില്‍ നിന്ന് 36 വിജയങ്ങള്‍ സമ്മാനിച്ച ക്ലൈവ് ലോയ്ഡാണ് പട്ടികയില്‍ ഒന്നാമത്. 12 മത്സരങ്ങളാണ് തോറ്റത്. 50 ടെസ്റ്റുകളില്‍ നിന്ന് 27 വിജയങ്ങള്‍ സമ്മാനിച്ച വിവിയന്‍ റിച്ചാര്‍ഡ്‌സാണ് പട്ടികയില്‍ രണ്ടാമന്‍. റിച്ചി റിച്ചാര്‍ഡ്സിനൊപ്പമാണ് ഹോള്‍ഡര്‍ മൂന്നാം സ്ഥാനം പങ്കിടുന്നത്. 24 ടെസ്റ്റുകളില്‍ നായകനായിരുന്ന റിച്ചി റിച്ചാര്‍ഡ്സണ്‍ 11 തവണ ടീമിന് ജയം സമ്മാനിച്ചിട്ടുണ്ട്.

5 Batsmen Who Can Break Brian Lara

47 ടെസ്റ്റുകളില്‍ നിന്നും 10 ജയങ്ങള്‍ സമ്മാനിച്ച് ലാറയെ പിന്നിലാക്കിയാണ് ഹോള്‍ഡറുടെ കുതിപ്പ്. 20 വര്‍ഷത്തിനു ശേഷം ആദ്യമായാണ് വിന്‍ഡീസ് ഇംഗ്ലീഷ് മണ്ണില്‍ പരമ്പരയിലെ ആദ്യ മത്സരം ജയിക്കുന്നതെന്ന പ്രത്യേകതയും സൗതാംപ്ടണിലെ ജയത്തിനുണ്ട്.

Latest Stories

KKR VSR SRH: ഒരു ഓവർ കൂടെ എറിഞ്ഞിരുന്നേൽ എന്റെ കാര്യത്തിൽ തീരുമാനമായേനെ; ബോളിങ്ങിൽ അർധ സെഞ്ചുറി വഴങ്ങി വരുൺ ചക്രവർത്തി

ഇന്ത്യ-പാക് വെടിനിര്‍ത്തല്‍, മൂന്നാംകക്ഷിയുടെ ഇടപെടലുണ്ടായിട്ടില്ല; എന്‍ഡിഎ നേതാക്കളുടെ യോഗത്തിലും ആവര്‍ത്തിച്ച് മോദി

SRH VS KKR: എടാ പിള്ളേരെ, ഇങ്ങനെ വേണം ടി-20 കളിക്കാൻ; കൊൽക്കത്തയ്‌ക്കെതിരെ ഹെൻറിച്ച് ക്ലാസന്റെ സംഹാരതാണ്ഡവം

കോഴിക്കോട് തോട്ടില്‍ മീന്‍പിടിക്കാനിറങ്ങിയ സഹോദരങ്ങളായ കുട്ടികള്‍ ഷോക്കേറ്റു മരിച്ചു

അഫാന്റെ ആത്മഹത്യ ശ്രമം, ജയില്‍ മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി; ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്

CSK UPDATES: പതിവ് പോലെ ഹർഷ ഭോഗ്ലെയുടെ ചോദ്യം, വിരമിക്കൽ അപ്ഡേറ്റ് കാത്തിരുന്നവർക്ക് മുന്നിൽ അത് പറഞ്ഞ് ധോണി; ചർച്ചയായി വാക്കുകൾ

സാമ്പത്തിക തട്ടിപ്പ്, ഫാം ഫെഡ് ചെയര്‍മാനും എംഡിയും അറസ്റ്റില്‍; പൊലീസ് നടപടി നിക്ഷേപകരുടെ പരാതിയെ തുടര്‍ന്ന്

CSK UPDATES: ചാരമാണെന്ന് കരുതി ചികയാൻ നിൽക്കേണ്ട..., തോറ്റമ്പിയ സീസണിന് ഇടയിലും എതിരാളികൾക്ക് റെഡ് സിഗ്നൽ നൽകി ചെന്നൈ സൂപ്പർ കിങ്‌സ്; അടുത്ത വർഷം കളി മാറും

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

IPL 2025: കഴുകന്മാർ നാല് ദിവസം പറന്നില്ലെങ്കിൽ...., ചെന്നൈ ടീമിനെ പ്രചോദിപ്പിച്ച സുരേഷ് റെയ്‌നയുടെ വാക്കുകൾ വൈറൽ; ഇതിലും മുകളിൽ ഒരു സ്റ്റേറ്റ്മെൻറ് ഇല്ല എന്ന് ആരാധകർ