മുംബൈ ബോളര്മാരെ പച്ചക്ക് കത്തിച്ച് ജേക്ക് ഫ്രേസർ-മക്ഗുർക്ക്, ഈ ചെക്കനെ നോക്കി വെച്ചോ ആരാധകരെ; കുറിച്ചിരിക്കുന്നത് തകർപ്പൻ നേട്ടം

ജേക്ക് ഫ്രേസർ-മക്ഗുർക്ക്- ഈ പേര് ഓർത്തുവെക്കുക ക്രിക്കറ്റ് ആരാധകരെ. ഒരുപക്ഷെ നിങ്ങളുടെ ഇഷ്ട താരങ്ങൾ പലരുടെയും റെക്കോഡുകൾ ഈ താരം തിരുത്തിക്കുറിച്ചേക്കാം. ഡൽഹി ക്യാപിറ്റൽസ് മുംബൈ ഇന്ത്യൻസ് പോരാട്ടത്തിൽ ചെക്കൻ അക്ഷരാർത്ഥത്തിൽ ഗ്രൗണ്ടിനെ തീപിടിക്കുമ്പോൾ ആരധകർ ഒരു കാര്യമാണ് പറയുന്നത്- ” ഇവൻ പുലിയാണ് കേട്ടോ” എന്ന്. 15 പന്തിൽ അർദ്ധ സെഞ്ച്വറി നേടിയ താരം ഈ സീസണിലെ വേഗതയേറിയ അർദ്ധ സെഞ്ച്വറി എന്ന തന്റെ തന്നെ റെക്കോഡിങ് ഒപ്പം എത്തുക മാത്രമല്ല ചെയ്തിരിക്കുന്നത് മുംബൈ ഇന്ത്യൻസിന് വലിയ അപകട സൂചന നൽകുകയും കൂടിയാണ്. നേരത്തെ ഹൈദരാബാദിനെതിരെയും താരം 15 പന്തിൽ അർദ്ധ സെഞ്ച്വറി തികച്ചിരുന്നു. ഒടുവിൽ വിവരം കിട്ടുമ്പോൾ 7 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 113 എന്ന നിലയിലാണ് ഡൽഹി നിൽക്കുന്നത്.

ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത ശേഷം ഹാർദിക് പാണ്ഡ്യാക്ക് പിന്നെ ഒന്ന് ഓർമ്മ കാണില്ല. ആവനാഴിയിലെ ഓരോ ബോളർമാർ ആയി വരുന്നു, പന്തെറിയുന്നു, അടി മേടിച്ചിട്ട് തിരിച്ച് പോകുന്നു എന്ന അവസ്ഥയിൽ നിൽക്കുമ്പോൾ ജേക്ക് ഫ്രേസർ-മക്ഗുർക്ക് ആരെ കിട്ടിയാലും ഞാൻ അടിക്കുമെന്ന രീതിയിൽ നിൽക്കുകയാണ്. ആദ്യ ഓവർ എറിയാൻ എത്തിയ ലുക്ക് വുഡിനെതിരെ 19 റൺ നേടി തുടങ്ങിയ താരം തൊട്ടുപിന്നാലെ സൂപ്പർ താരം ജസ്പ്രീത് ബുംറയെ കനത്ത രീതിയിൽ ആക്രമിച്ചു. ഇതിനിടയിൽ സഹ ഓപ്പണർ അഭിഷേക് പോറലിന് നേരിടാൻ കിട്ടിയത് ചുരുക്കം ചില പന്തുകൾ മാത്രമല്ല.

നുവാൻ കുലശേഖര, പിയുഷ് ചൗള, ഹാർദിക് പാണ്ഡ്യാ തുടങ്ങി എറിയാൻ എത്തിയ എല്ലാവരെയും അടിച്ചുകൂട്ടിയ ജേക്ക് ഫ്രേസർ-മക്ഗുർക്ക് എല്ലാവരെയും തല്ലി പതം വരുത്തി. ഇവനെതിരെ എങ്ങനെ എറിഞ്ഞാലും അടിക്കുമെന്നതിനാൽ തന്നെ മുംബൈ ബോളർമാർ അൽപ്പം ആലസ്യത്തിലാണ് പന്തെറിയുന്നത്. എന്തായാലും താരം നൽകിയ മികച്ച തുടക്കം ഇനി മുതലാക്കുക എന്നതാണ് ഡൽഹിയുടെ ലക്‌ഷ്യം.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി

'അധിക നിരക്ക് വർധനവ് പാടില്ല, പരിധികൾ കർശനമായി പാലിക്കണം'; വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം

'അയ്യപ്പന്റെ സ്വർണ്ണം കട്ടവർ ജയിലിൽ കിടക്കുമ്പോൾ സിപിഎം എന്ത് ന്യായീകരണം പറയും, സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ കൊള്ളയ്ക്ക് കൂട്ടുനിന്നു'; ഷാഫി പറമ്പിൽ