വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ഓപണർ യശസ്‌വി ജയ്‌സ്വാളിനു ഏഴാം ടെസ്റ്റ് സെഞ്ച്വറി. 173 പന്തിൽ 253 റൺസ് നേടി താരം ഇപ്പോഴും ക്രീസിലുണ്ട്. കൂടാതെ സായി സുദർശനും 87 റൺസ് നേടി മികച്ച പ്രകടനം കാഴ്ച വെച്ചു. കൂടാതെ ഓപണർ കെ എൽ രാഹുൽ 38 റൺസ് നേടി മടങ്ങി.
ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 318 റൺസിന് 2 വിക്കറ്റ് നഷ്ടം എന്ന നിലയിലാണ്. സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറെ മറികടന്നു ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് യുവ താരം യശസ്‌വി ജയ്‌സ്വാൾ. 23 ആം വയസിൽ തന്നെ 5 തവണയാണ് ജയ്‌സ്വാൾ 150 റൺസിന് മുകളിൽ നേടിയിരിക്കുന്നത്.
രണ്ട് വർഷത്തെ കാലയളവിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യൻ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറിന് 23 വയസ്സിൽ നാല് 150+ സ്‌കോറുകളാണ് ഉണ്ടായിരുന്നത്. തന്റെ മുന്നിൽ ഇതിഹാസ ബാറ്റർ ഡോൺ ബ്രാഡ്മാൻ മാത്രമാണുള്ളത്. എട്ട് തവണയാണ് ബ്രാഡ്മാൻ 23ാം വയസ്സിൽ ഓസ്‌ട്രേലിയക്ക് വേണ്ടി 150ന് മുകളിൽ സ്‌കോർ ചെയ്തത്.