വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ഓപണർ യശസ്‌വി ജയ്‌സ്വാളിനു ഏഴാം ടെസ്റ്റ് സെഞ്ച്വറി. 162 പന്തിൽ 111 റൺസ് നേടി താരം ഇപ്പോഴും ക്രീസിലുണ്ട്. കൂടാതെ വൺ ഡൗൺ ബാറ്റ്‌സ്മാനായ സായി സുദർശൻ 132 പന്തിൽ 71 റൺസ് നേടി മികച്ച പാർട്ണർഷിപ്പ് കൊടുക്കുകയാണ്.
38 റൺസെടുത്ത കെ എൽ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. പതിവിന് വിപരീതമായി ആക്രമിച്ചു കളിച്ച രാഹുൽ 54 പന്തിൽ ഒരു സിക്‌സും അഞ്ചുഫോറുകളും അടക്കമാണ് 38 റൺസ് നേടിയത്.
ഈ ടെസ്റ്റ് മത്സരം കൂടെ ഇന്ത്യ വിജയിച്ചാൽ പരമ്പര സ്വന്തമാക്കാം. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്നിങ്സിനും 140 റണ്‍സിനുമാണ് ഇന്ത്യ ജയിച്ചത്. ആദ്യ മത്സരം വിജയിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനും ഇറങ്ങുന്നത്.