'ജയ്സ്വാളും ഗില്ലും അടുത്ത രോഹിത്തും കോഹ്‌ലിയും': ഇമ്മാതിരി താരതമ്യമൊന്നും വേണ്ടെന്ന് ഇന്ത്യന്‍ താരത്തിന്‍റെ മുന്നറിയിപ്പ്

തന്നെയും ശുഭ്മാന്‍ ഗില്ലിനെയും രോഹിത് ശര്‍മ്മ, വിരാട് കോഹ്‌ലി എന്നിവരുമായി താരതമ്യപ്പെടുത്തിയതിനെതിരെ ടീം ഇന്ത്യയുടെ യുവ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍. അത്തരത്തിലുള്ളയൊരു താരതമ്യം ശരിയല്ലെന്ന് ജയ്സ്വാള്‍ കരുതുന്നു. സിംബാബ്വെയ്ക്കെതിരായ നാലാം ടി20യില്‍ രണ്ട് ഓപ്പണര്‍മാരും ചേര്‍ന്ന് ഇന്ത്യയെ 10 വിക്കറ്റിന്റെ വിജയത്തിലേക്ക് നയിച്ചിരുന്നു. യശസ്വി ജയ്‌സ്വാളും ശുഭ്മാന്‍ ഗില്ലും മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ സിംബാബ്വെ ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ ഇന്ത്യ അനായാസം മറികടന്നു. മത്സരത്തില്‍ പുറത്താകാതെ 93 റണ്‍സ് നേടിയ ജയ്സ്വാള്‍ പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു.

വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും ചെയ്തത് അവിശ്വസനീയമാണെന്നും ആ ഡ്രസ്സിംഗ് റൂമിന്റെ ഭാഗമാകുന്നത് എനിക്ക് ഒരു അനുഗ്രഹമാണെന്നും ഞാന്‍ കരുതുന്നു. ഞങ്ങള്‍ (അദ്ദേഹവും ഗില്ലും) മത്സരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

വികാരങ്ങളെ നിയന്ത്രിക്കുന്നതും വ്യത്യസ്ത സാഹചര്യങ്ങള്‍ക്കനുസരിച്ച് ബാറ്റ് ചെയ്യുന്നതും പ്രധാനമാണ്. വിരാട് കോഹ്ലിയുമായും രോഹിത് ശര്‍മ്മയുമായും സംസാരിക്കുന്നതിലൂടെ എനിക്ക് വളരെയധികം സഹായം ലഭിക്കുന്നു.

ഞാന്‍ എന്റെ ബാറ്റിംഗ് ആസ്വദിക്കുകയാണ്. എല്ലാം ദൈവത്തിന്റെ കൈയിലാണ്, അവന്‍ എന്ത് നല്‍കിയാലും ഞാന്‍ അത് സ്വീകരിക്കും- ജയ്സ്വാള്‍ കൂട്ടിച്ചേര്‍ത്തു. 2024ല്‍ ബാര്‍ബഡോസില്‍ നടന്ന ഐസിസി ടി20 ലോകകപ്പ് ഇന്ത്യ നേടിയതിന് പിന്നാലെ രോഹിതും കോഹ്ലിയും ടി20യില്‍ നിന്ന് വിരമിച്ചിരുന്നു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി