എന്നെ ഭയപ്പെടുത്തിയ ഇന്ത്യൻ താരം സച്ചിനോ സെവാഗോ ഗാംഗുലിയോ അല്ല, അത് അവനാണ്; എന്നെ കണ്ടാൽ അയാൾ അടിച്ചുപറത്തും: ഷോയിബ് അക്തർ

ക്രിക്കറ്റിന്റെ ഇതുവരെയുള ചരിത്രം പരിശോധിച്ചാൽ 22 യാർഡുകളെ തീപിടിപ്പിച്ച ഒരുപാട് പോരാട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. അതിലേറ്റവും മികച്ചത് ഏതെന്ന് ചോദിച്ചാൽ പലർക്കും പല ഉത്തരങ്ങൾ ആയിരിക്കും പറയാൻ ഉള്ളത്. ഇന്ത്യ- ഓസ്ട്രേലിയ, ഇന്ത്യ- പാകിസ്ഥാൻ, ഇംഗ്ലണ്ട്- ഓസ്ട്രേലിയ മത്സരങ്ങൾ എല്ലാം അത്തരത്തിൽ ഉള്ള മികച്ച മത്സരങ്ങൾ ആണ്. എന്തായാലും ഇതിലെ ഇന്ത്യ- പാകിസ്ഥാൻ മത്സരങ്ങൾക്ക് പ്രത്യേക ഫാൻ ബേസ് ഉണ്ട്.

രാജ്യങ്ങൾ തമ്മിൽ ഉള്ള തീവ്ര യുദ്ധസമാന നിലനിൽക്കുന്നതിനാൽ തന്നെ ഇരുരാജ്യങ്ങളും ഏറ്റുമുട്ടുന്നത് ഐസിസി ഇവന്റുകളിൽ മാത്രമാണ്. 2012 ലാണ് ഇന്ത്യ- പാകിസ്ഥാൻ പരമ്പര അവസാനമായി നടന്നത്. എന്തായാലും ഇന്ത്യ പാകിസ്ഥാൻ പോരാട്ടങ്ങളെ ഏറ്റവും മികച്ചതായി നിലനിർത്തിയത് ഇരുടീമുകളുടെയും തോൽക്കാൻ തയാറാകാത്ത മനോഭാവമാണ്. കൂടെ താരങ്ങളുടെ വ്യക്തിഗത മികവും. അങ്ങനെ തോൽക്കാൻ തയ്യാറല്ലാത്ത ടീമുകളുടെ പോരാട്ടങ്ങളെ ആവേശകരമാക്കിയ താരങ്ങളിൽ പ്രധാനി ആയിരുന്നു ഷോയിബ് അക്തർ. പാകിസ്ഥാൻ എന്നല്ല ലോകം കണ്ട ഏറ്റവും മികച്ച ബോളർമാരിൽ പ്രധാനിയായ അക്തർ താൻ ഏറ്റവും പേടിച്ച ഇന്ത്യൻ ബാറ്റ്സ്മാന്റെ പേര് പറഞ്ഞിരിക്കുകയാണ്. അത് സൗരവ് ഗാംഗുലിയെപ്പോലെയോ സച്ചിൻ ടെണ്ടുൽക്കറെപ്പോലെയോ ഒരു മുൻനിര ബാറ്റർ അല്ല എന്നുള്ളതാണ് കൗതുകം.

അക്തർ ഇങ്ങനെ പറഞ്ഞു

” എന്നെ ഏറ്റവും കൂടുതൽ ഭയപെടുത്തിയ ബാറ്റ്സ്മാൻ അത് സച്ചിനോ ഗാംഗുലിയോ ഒന്നും അല്ല. അത് ഒരു ബോളർ ആയിരുന്നു. അടൽ ക്രീസിൽ എത്തുമ്പോൾ ഞാൻ സ്വൽപ്പം ഭയന്നു. ലക്ഷ്മിപതി ബാലാജിയാണ് ഞാൻ ഏറ്റവും കൂടുതൽ ഭയന്ന ബാറ്റ്സ്മാൻ. അവൻ ഞാൻ ഒരു ഫാസ്റ്റ് ബോളർ ആണെന്നുള്ള ഒരു പരിഗണയും നൽകാതെ എന്നെ സിക്സ് അടിച്ചു. അവൻ പന്ത് കാണുമോ എന്ന് പോലും എനിക്ക് അറിയില്ല. പക്ഷെ എന്നെ അവനു ഒരു ഭയവും ഇല്ലായിരുന്നു.”

ബാലാജി- അക്തർ പോരാട്ടങ്ങളുടെ വിഡിയോയൊക്കെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ച ആയ സംഭവമാണ്. എന്തായാലും ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് നെറ്റ്ഫ്ലിക്സ് ഇറക്കിയ ഡോക്യൂമെന്ററി ഏറെ ചർച്ച ആകുമ്പോൾ അതിലെ അക്തറിന്റെ ഭാഗത്തിന്റെ വീഡിയോ വൈറലാണ്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ