ഇന്ന് കാണുന്ന മികച്ച ബാറ്റർ ആക്കിയത് ദ്രാവിഡ് സാറാണ്, ഇന്ത്യൻ ടീമിൽ എന്നെ സഹായിച്ചത് പക്ഷെ ആ താരം; വെളിപ്പെടുത്തി തിലക് വർമ്മ

ട്രിനിഡാഡിൽ വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി20 ഐയിൽ ഇന്ത്യൻ അരങ്ങേറ്റത്തിന് മുന്നോടിയായി തന്റെ സമ്മർദ്ദത്തെ അതിജീവിക്കാൻ പരിശീലകൻ രാഹുൽ ദ്രാവിഡ് ഒരുപാട് സഹായിച്ചു എന്ന അഭിപ്രായം പറയുകയാണ് ഇന്ത്യൻ താരം തിലക് വർമ്മ. ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ തോറ്റെങ്കിലും മികച്ച പ്രകടനം നടത്തി ബാറ്റിംഗിൽ തിളങ്ങിയത് തിലക് വർമ്മ മാത്രമാണ്.

ഒരുപാട് പരിചയസമ്പത്തുള്ള താരങ്ങൾ കളിക്കുന്നത് പോലെ ടീമിന്റെ നെടുംതൂണായി ക്രീസിൽ ഉറച്ച് ബാറ്റ് ചെയ്യുന്ന തിലക് ഇന്ത്യയുടെ രക്ഷകൻ ആയപ്പോൾ യുവരാജ് സിങ്ങിന് ശേഷം ഇന്ത്യ കാത്തിരുന്ന നാലാം നമ്പർ സ്ഥാനത്തേക്കുള്ള ഉത്തരം കൂടിയാണ് കിട്ടിയിരിക്കുന്നത് എന്നാണ് ആരാധകർ പറയുന്ന അഭിപ്രായം.

രണ്ട് മത്സരങ്ങളിലും തിളങ്ങിയ താരം , തന്റെ അരങ്ങേറ്റത്തിന് മുന്നോടിയായി നടത്തിയ സംസാരത്തിൽ പരിശീലകൻ രാഹുൽ ദ്രാവിഡിനെയും ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെയും പ്രശംസിച്ചു.

“എന്റെ അണ്ടർ 19 ലോകകപ്പ് ദിനങ്ങൾ മുതൽ ഞാൻ രാഹുൽ സാറിനൊപ്പം പ്രവർത്തിക്കുന്നു. ക്രിക്കറ്റിൽ അടിസ്ഥാനമായ കാര്യങ്ങൾ പിന്തുടരാനും വിക്കറ്റിൽ കൂടുതൽ സമയം ചെലവഴിക്കാനും അദ്ദേഹം എപ്പോഴും ഞങ്ങളോട് പറയാറുണ്ട്. ഹാർദിക് ഭായിയും അത് തന്നെയാണ് എന്നോട് പറയുന്നത്. നിങ്ങൾ നന്നായി ചെയ്തുവെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ” തിലക് പറഞ്ഞു.

ഹൈദരാബാദിൽ ജനിച്ച ക്രിക്കറ്റ് താരം ഈ വർഷം ഇന്ത്യൻ പ്രീമിയർ ലീഗിൽ തിളങ്ങിയിരുന്നു. 11 കളികളിൽ നിന്ന് 42.88 ശരാശരിയിൽ 343 റൺസ് 164.11 സ്‌ട്രൈക്ക് റേറ്റിലാണ് താരം നേടിയത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി