തൂക്കല്ല ഇത് കൊലതൂക്ക്, സഞ്ജുവിനും തിലകിനും മുന്നിൽ ഉത്തരമില്ലാതെ സൗത്താഫ്രിക്ക; ജോഹന്നാസ്ബർഗിൽ സിക്സർ മഴ

സൗത്താഫ്രിക്കക്ക് എതിരായ നാല് മത്സര പരമ്പരയിൽ ഇന്ന് നാലാം മത്സരത്തിലേക്ക് എത്തിയപ്പോൾ ഇത് ആദ്യമായിട്ടായിരുന്നു പരമ്പരയിൽ ഇന്ത്യക്ക് ടോസ് കിട്ടിയത്. ഇതുവരെയുള്ള മത്സരങ്ങളിൽ എല്ലാം ആദ്യം ബാറ്റിംഗ് ചെയ്യേണ്ടി വന്ന ഇന്ത്യ ടോസ് കിട്ടിയപ്പോൾ ബോളിങ് തിരഞ്ഞെടുക്കും എന്നാണ് കരുതിയത്. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് തങ്ങൾക്ക് ബാറ്റിംഗ് തന്നെ മതിയെന്നും ആ വെല്ലുവിളി തങ്ങൾ ഇഷ്ടപെടുന്നു എന്നുമാണ് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് പറഞ്ഞത്. നായകൻ എന്താണോ പറഞ്ഞത് അത് അതേപടി അതിന്റെ പൂർണ സൗന്ദര്യത്തിൽ ആവർത്തിക്കുന്ന ഇന്ത്യൻ ബാറ്റർമാരെയാണ് ജോഹന്നാസ്ബർഗിൽ കാണാൻ സാധിച്ചത്.

ആദ്യ മത്സരത്തിൽ സെഞ്ച്വറി നേടിയ ശേഷം മങ്ങിയ സഞ്ജുവും കഴിഞ്ഞ മത്സരത്തിൽ മികവ് കാണിച്ച അഭിഷേകുമാണ് പതിവുപോലെ ഓപ്പണിങ് ഇറങ്ങിയത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ തന്നെ വീഴ്ത്തിയ ജാൻസനെതിരെ ശ്രദ്ധയോടെ തുടങ്ങിയ സഞ്ജു കോട്സിയ എറിഞ്ഞ തൊട്ടടുത്ത ഓവറിൽ തന്നെ ഗിയർ മാറ്റുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. അഭിഷേകും ഫുൾ ഫ്ലോയിൽ തന്നെ തുടർന്നപ്പോൾ ബൗണ്ടറി മഴ പെയ്തിറങ്ങി തുടങ്ങി. ഏത് ബോളർ എന്നോ എറിയുന്ന ലെങ്ത് എന്നോ നോട്ടം ഇല്ലാതെ ഇരുവരും എതിരാളികളെ ആക്രമിച്ചു. ഇതിനിടയിൽ 18 പന്തിൽ 36 റൺ എടുത്ത അഭിഷേക് മടങ്ങി.

പോയതിനേക്കാൾ വലുത് ആണ് പിന്നെ വന്നത് എന്ന് പറയുന്ന പോലെയായിരുന്നു തിലകിന്റെ വരവ്. താൻ കഴിഞ്ഞ മത്സരത്തിൽ എവിടെ നിർത്തിയോ അവിടെ നിന്ന് തുടങ്ങിയ തിലക് സഞ്ജുവിനൊപ്പം ചേർന്നതോടെ പിന്നെ സിക്സ് മഴയാണ് കാണാൻ സാധിച്ചത്. സിംഗിൾ ഒകെ വല്ലപ്പോഴും മാത്രം സംഭവിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. സഞ്ജുവും തിലകും മത്സരിച്ച് റൺ നേടിയതോടെ ബോളര്മാരുടെ അവസ്ഥ ബോളിങ് മെഷീനേക്കാൾ കഷ്ടമായി.

ആവനാഴിയിലെ മുഴുവൻ അസ്ത്രവും ഉപയോഗിച്ച സൗത്താഫ്രിക്കൻ നായകൻ മാർക്രം കാണികളെ കൊണ്ട് വരെ പന്തെറിയിപ്പിക്കാൻ തയാറായി നിൽക്കുന്ന രീതിയിലാണ് നിന്നത്. 27 സിക്സുകൾ ഇപ്പോൾ തന്നെ പിറന്ന ഇന്നിങ്സിൽ ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ 253- 1 എന്ന നിലയിലാണ്. പരമ്പരയിലെ രണ്ടാമത്തെ സെഞ്ച്വറി പൂർത്തിയാക്കിയ ഇരുതാരങ്ങളും പോരാട്ടം തുടരുകയാണ്.  സഞ്ജു 100 റൺ നേടി നിൽക്കുമ്പോൾ തിലക് വർമ്മ 100റൺ നേടി നിൽക്കുന്നു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി