വിരസമായ ലോക കപ്പ് ആയിരിക്കും ഇന്ത്യയിൽ നടക്കാൻ പോകുന്നത്, പാകിസ്ഥാൻ കളിക്കില്ല എന്ന സ്ഥിരീകരണം നിങ്ങൾക്ക് രണ്ട് ദിവസത്തിനകം കിട്ടും; തുറന്നടിച്ച് ഡാനിഷ് കനേരിയ

ഈ വർഷം അവസാനം ഇന്ത്യയിൽ നടക്കാനിരിക്കുന്ന 2023 ക്രിക്കറ്റ് ലോകകപ്പിൽ പാകിസ്ഥാൻ പങ്കെടുക്കില്ലെന്ന് മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ അടുത്തിടെ അവകാശവാദം ഉന്നയിച്ചു. 2023 ലെ ഏഷ്യാ കപ്പിനുള്ള ആതിഥേയാവകാശം നിഷേധിച്ചാൽ 50 ഓവർ ലോകകപ്പിൽ നിന്ന് പിന്മാറുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ഭീഷണിപ്പെടുത്തിയിരുന്നു.

രണ്ടോ മൂന്നോ ദിവസത്തിനകം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി കനേരിയ പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ കനേരിയ പറഞ്ഞത് ഇങ്ങനെ . “പാകിസ്ഥാൻ 2023 ലോകകപ്പിൽ പങ്കെടുക്കില്ല. ഒന്നോ രണ്ടോ ദിവസത്തിനകം അതേ സ്ഥിരീകരണം വരും. ഏഷ്യാ കപ്പ് ദുബായിലോ ഖത്തറിലോ ആതിഥേയത്വം വഹിക്കാൻ പാകിസ്ഥാൻ സമ്മതിച്ചാൽ അത് നല്ല കാര്യമാണ്.”

2023 ലെ ഏഷ്യാ കപ്പിനായി പാകിസ്ഥാനിലേക്ക് പോകേണ്ടതില്ലെന്ന നിലപാട് ബിസിസിഐ വ്യക്തമാക്കിയതിന് ശേഷം കോണ്ടിനെന്റൽ ടൂർണമെന്റിന്റെ വേദി തീരുമാനിക്കാൻ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ഉദ്യോഗസ്ഥർ ഈ മാസം ആദ്യം ബഹ്‌റൈനിൽ യോഗം ചേർന്നു. എന്നിരുന്നാലും, ഒരു നിഗമനത്തിലെത്താൻ അവർ പരാജയപ്പെട്ടു, മാർച്ചിൽ ഒരിക്കൽ കൂടി യോഗം ചേരുമ്പോൾ അന്തിമ തീരുമാനം പ്രതീക്ഷിക്കുന്നു.

പാകിസ്ഥാൻ ലോകകപ്പ് കളിക്കത്തിരുനാൾ അതിന്റെ നഷ്ടം അവർക്ക് മാത്രമെ ആണെന്നും മറ്റാർക്കും അതുകൊണ്ട് ഒരു കുഴപ്പവും ഉണ്ടാകില്ലെന്നും ജയ് ഷാ അടുത്തിടെ പ്രശ്താവിച്ചിരുന്നു.

Latest Stories

വോഡഫോണ്‍ ഐഡിയ അടച്ചുപൂട്ടലിന്റെ വക്കിലോ? കുടിശിക എഴുതി തള്ളിയില്ലെങ്കില്‍ മുന്നോട്ട് പോകാനാകില്ലെന്ന് കമ്പനി സിഇഒ

കോഴിക്കോട് ആയുധങ്ങളുമായെത്തി വീട്ടില്‍ നിന്ന് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി; സംഭവത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടുകളെന്ന് നിഗമനം; അന്വേഷണം ആരംഭിച്ച് പൊലീസ്

ഇന്ത്യയ്ക്ക് എത്ര യുദ്ധ വിമാനങ്ങള്‍ നഷ്ടപ്പെട്ടു? സൈനിക നീക്കം പാകിസ്ഥാനെ അറിയിച്ചത് കുറ്റകരം; കേന്ദ്ര സര്‍ക്കാരിനെതിരെ ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

പാകിസ്ഥാന് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; പ്രമുഖ യൂട്യൂബര്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

മെസിയും സംഘവും നിശ്ചയിച്ച സമയത്ത് തന്നെ കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷയെന്ന് കായികമന്ത്രി; സ്‌പോണ്‍സര്‍മാര്‍ പണമടയ്ക്കുമെന്ന പ്രത്യാശയുമായി വി അബ്ദുറഹ്‌മാന്‍

കേന്ദ്രത്തോട് വിയോജിപ്പുണ്ട്, സര്‍വകക്ഷി സംഘത്തില്‍ സിപിഎമ്മും ഭാഗമാകും; ദേശീയ താത്പര്യമാണ് പ്രധാനമെന്ന് എംഎ ബേബി

ഇനി ഇലക്ട്രിക് ബുള്ളറ്റും! ഇലക്ട്രിക് ബൈക്കുകൾ പുറത്തിറക്കാൻ ഒരുങ്ങി റോയൽ എൻഫീൽഡ്

രാജ്യതലസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടിയ്ക്ക് വന്‍ തിരിച്ചടി; മുകേഷ് ഗോയലിന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി

പേരിലും പോസ്റ്ററിലും നിഗൂഢത ഒളിപ്പിച്ച ‘ഡീയസ് ഈറേ’

തൊഴിലുറപ്പ് പദ്ധതിയില്‍ വന്‍ അഴിമതി; ഗുജറാത്ത് കൃഷിവകുപ്പ് മന്ത്രിയുടെ മകന്‍ അറസ്റ്റില്‍