കാര്യമൊക്കെ ശരി, പക്ഷെ ധോണിയുടെ ആ കാര്യത്തിൽ ഞാൻ വളരെ അസ്വസ്ഥൻ, അതിന്റെ ആവശ്യമില്ല; വലിയ വെളിപ്പെടുത്തലുമായി സെവാഗ്

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ‌പി‌എൽ) നിലവിലെ എഡിഷൻ തന്റെ അവസാനമായിരിക്കുമോ എന്ന് എം‌എസ് ധോണിയോട് നിരന്തരം ചോദിക്കുന്നതിൽ മുൻ ഇന്ത്യൻ ബാറ്റർ വീരേന്ദർ സെവാഗിന് അതൃപ്തിയുണ്ട്. സെവാഗിന്റെ അഭിപ്രായത്തിൽ, എല്ലാ മത്സരങ്ങളിലും ധോണിയോട് ഇതേ ചോദ്യം ആവർത്തിക്കുന്നതിൽ അർത്ഥമില്ല. ബുധനാഴ്ച ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ (എൽഎസ്ജി) ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ (സിഎസ്‌കെ) ഐപിഎൽ മത്സരത്തിന് മുന്നോടിയായി, തന്റെ “അവസാന ” ഐപിഎൽ സീസണിൽ കളിക്കുന്നതിനെക്കുറിച്ചുള്ള ചിന്തകളെക്കുറിച്ച് ഡാനി മോറിസൺ ധോണിയോട് ചോദിച്ചു. വ്യക്തമായ ഉത്തരം നൽകാതെ ഇത് തന്റെ അവസാന വർഷമാണെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് ധോണി മറുപടി നൽകി.

ധോണിയുടെ ഐപിഎൽ ഭാവിയെ കുറിച്ച് വീണ്ടും ചോദ്യം ചെയ്യപ്പെട്ടതിനെ തുടർന്ന് സെവാഗ് ക്രിക്ക്ബസിനോട് പറയുന്നത് ഇങ്ങനെ:

“എനിക്ക് മനസ്സിലാകുന്നില്ല, അവർ എന്തിനാണ് ഇങ്ങനെ ചോദിക്കുന്നത്? ഇത് അവന്റെ അവസാന വർഷമാണെങ്കിൽ പോലും, എന്തുകൊണ്ടാണ് നിങ്ങൾ കളിക്കാരനോട് ചോദിക്കേണ്ടത്? ഇത് അവന്റെ തീരുമാനമാണ് , അവൻ അത് എടുക്കട്ടെ! ഒരുപക്ഷേ ധോണിയിൽ നിന്ന് ആ ഉത്തരം ലഭിക്കാൻ അദ്ദേഹം ആഗ്രഹിച്ചിരിക്കാം, എന്നാലും ധോണിയുടെ തീരുമാനം ആണല്ലോ അത്, അയാൾ അത് പറയുന്നത് വരെ നമുക്ക് കാത്തിരിക്കാം.”

ലഖ്‌നൗ സൂപ്പർ ജയന്റ്‌സും ചെന്നൈ സൂപ്പർ കിംഗ്‌സും തമ്മിലുള്ള മത്സരത്തെ കുറിച്ച് പറയുമ്പോൾ മഴ മൂലം കളി ഉപേക്ഷിക്കേണ്ടി വന്നു. മത്സരത്തിൽ ടോസ് നേടിയ സിഎസ്‌കെ ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മൊയീൻ അലി, മഹേഷ് തീക്ഷണ, മതീഷ പതിരണ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയതോടെ ചെന്നൈയുടെ ബൗളർമാർ എൽഎസ്ജിയെ 125/7 എന്നാക്കി ചുരുക്കി. അവസാനം രസംകൊല്ലിയായി മഴ എത്തുകയും മത്സരം ഉപേക്ഷിക്കുകയും ആയിരുന്നു.”

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ