'ഇതൊരു മികച്ച ടീമാണ്'; സെലക്ഷന്‍ മീറ്റിംഗിന് മുന്നോടിയായി ഗംഭീറിന് ഗില്ലിന്റെ സന്ദേശം

നാലാം ടി20യില്‍ സിംബാബ്‌വെയെ 10 വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ 3-1ന് പരമ്പര സ്വന്തമാക്കി. യശസ്വി ജയ്സ്വാളും ശുഭ്മാന്‍ ഗില്ലും മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ സിംബാബ്‌വെ ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ ഇന്ത്യ അനായാസം മറികടന്നു.

ടീം ഇന്ത്യയുടെ പുതിയ പരിശീലകനായി ഗൗതം ഗംഭീര്‍ ചുമതലയേല്‍ക്കുമെന്നതിനാല്‍ വരാനിരിക്കുന്ന ശ്രീലങ്കന്‍ പര്യടനം ഒരു പുതിയ യുഗത്തിന് തുടക്കമിടും. റിപ്പോര്‍ട്ടുകള്‍ പ്രകാരം അടുത്തയാഴ്ച അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയെ ഗംഭൂര്‍ കാണുമെന്ന് പ്രതീക്ഷിക്കുന്നു. ശേഷം പര്യടനത്തിനുള്ള ഏകദിന, ടി20 ടീമിനെ ഗംഭീര്‍ തിരഞ്ഞെടുക്കും. നിലവില്‍ സിംബാബ്‌വെയിലുള്ള താരങ്ങള്‍ ഏറ്റവും കുറഞ്ഞ ഫോര്‍മാറ്റില്‍ തിരഞ്ഞെടുക്കപ്പെടുമെന്ന് ശുഭ്മാന്‍ ഗില്‍ പ്രതീക്ഷിക്കുന്നു.

‘ഇതൊരു മികച്ച ടീമാണ്, മികച്ച കളിക്കാര്‍. ടീമിനെ മുന്നോട്ട് കൊണ്ടുപോകാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു,’ ഗില്‍ പരമ്പര നേട്ടത്തിന് പിന്നാലെ പറഞ്ഞു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ശ്രീലങ്കന്‍ പര്യടനത്തില്‍ ടി20 ടീമിനെ നയിക്കാനുള്ള ചുമതല ഹാര്‍ദിക് പാണ്ഡ്യയ്ക്ക് നല്‍കിയേക്കും. രോഹിത് ശര്‍മ്മ ഏകദിന നായകനായി തുടരും.

ഗംഭീറിന്റെ മേല്‍നോട്ടത്തില്‍ ടീം ഇന്ത്യ വലിയ പരിഷ്‌കാരങ്ങള്‍ കാണുമെന്ന് പ്രതീക്ഷിക്കുന്നു. കെകെആറിന്റെ ഐപിഎല്‍ 2024 വിജയത്തില്‍ 42 കാരനായ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചു. തന്റെ ശിക്ഷണത്തിന് കീഴിലുള്ള യുവാക്കളെ അദ്ദേഹം എങ്ങനെ പ്രയോജനപ്പെടുത്തുന്നുവെന്ന് കാണേണ്ടതുണ്ട്.

യശസ്വി ജയ്സ്വാള്‍, അഭിഷേക് ശര്‍മ്മ, ധ്രുവ് ജുറെല്‍ എന്നിവരെപ്പോലെയുള്ളവര്‍ വളരെ വൈകിയാണ് ശ്രദ്ധേയരായത്. ഈ പരിവര്‍ത്തന ഘട്ടത്തില്‍ അവരുടെ സംഭാവന അവഗണിക്കുന്നത് തികച്ചും വെല്ലുവിളി നിറഞ്ഞതാണ്.

Latest Stories

IND VS ENG: നന്ദി വീണ്ടും വരിക; റണ്ണൗട്ടായ ഗില്ലിനെ പരിഹസിച്ച് ഓവലിലെ ഇംഗ്ലണ്ട് ആരാധകര്‍

IND VS ENG: എന്റെ മകനോട് മോശമായ പ്രവർത്തി കാണിക്കാൻ നിനക്കൊന്നും നാണമില്ലേ: രംഗനാഥന്‍ ഈശ്വരന്‍

ബലാത്സംഗ കേസ്: റാപ്പർ വേടൻ മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് ഹൈകോടതിയിൽ സമർപ്പിക്കും

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും; ജാമ്യം ലഭിച്ചാൽ ഇന്നുതന്നെ പുറത്തിറങ്ങാൻ കഴിയുമെന്ന് പ്രതീക്ഷ

ഉപകരണങ്ങള്‍ ഇല്ലെന്ന് പറഞ്ഞത് സത്യം, ശസ്ത്രക്രിയ മുടക്കിയെന്നത് കള്ളം, ഇത് പ്രതികാര നടപടി: ഡോ. ഹാരിസ് ചിറയ്ക്കൽ

വിദ്യാർത്ഥികൾക്ക് എച്ച്1എൻ1 രോഗലക്ഷണങ്ങൾ, കുസാറ്റ് ക്യാമ്പസ് താൽക്കാലികമായി അടച്ചു

ഓണക്കാലം കളറാക്കാൻ സപ്ലൈകോ, ഇത്തവണ കിറ്റിലുള്ളത് 15 ഇനങ്ങൾ, ഒപ്പം ഗിഫ്റ്റ് കാർഡുകളും, വിതരണം ഓഗസ്റ്റ് 18 മുതല്‍

IND vs ENG: കാലം പോപ്പിന് ഭാ​ഗ്യം തിരിച്ചു കൊടുത്തു, ഓവലിൽ ക്രിക്കറ്റ് ദൈവങ്ങൾ ഇംഗ്ലണ്ടിനൊപ്പം!

ട്രംപിന്റെ 'ഡെഡ് ഇക്കോണമി' പ്രയോഗത്തെ തള്ളാതെ രാഹുല്‍ ഗാന്ധി; 'ഒരു വാസ്തവം ട്രംപ് തുറന്നുപറഞ്ഞതില്‍ സന്തോഷം, ഈ ആഗോള സത്യത്തെ അംഗീകരിക്കാന്‍ മടിക്കുന്നത് ബിജെപി സര്‍ക്കാര്‍ മാത്രം'

'ഉപ്പും മുളകി'ലെ പടവലം കുട്ടൻപിള്ള; നടൻ കെപിഎസി രാജേന്ദ്രൻ അന്തരിച്ചു