രോഹിത് വിരമിച്ചാലും സാരമില്ല, അവന് പകരം ആ താരമുണ്ടല്ലോ നമുക്ക്: ആകാശ് ചോപ്ര

ഇന്ത്യൻ ടെസ്റ്റ് ഓപണർ യശസ്‌വി ജയ്‌സ്വാളിനെ വാനോളം പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ജയ്‌സ്വാൾ ഉടനെ തന്നെ എല്ലാ ഫോർമാറ്റിലും സ്ഥിരമാകുമെന്നും അപ്പോൾ രോഹിത് ശർമയെ ആരാധകർ മിസ് ചെയ്യില്ലെന്നും ചോപ്ര പറഞ്ഞു.

ആകാശ് ചോപ്ര പറയുന്നത് ഇങ്ങനെ:

‘ഇനി എത്ര സമയത്തിൽ അവൻ ടീമിലെത്തുമെന്ന് നോക്കിയാൽ മതി എല്ലാ ഫോർമാറ്റിലും യശസ്വി ജയ്സ്വാൾ കളിക്കുന്നത് നിങ്ങൾക്ക് ഉടനെ കാണാൻ സാധിക്കും. അദ്ദേഹം ഇതിനകം ടി20 കളിച്ചിട്ടുണ്ട്, ഒരു സെഞ്ച്വറിയും നേടിയിട്ടുണ്ട്. ഐപിഎല്ലിൽ അദ്ദേഹം വളരെ നന്നായി കളിക്കുന്നു. ടി20 ലോകകപ്പ് ടീമിലും അദ്ദേഹം ഭാഗമായിരുന്നു. എന്നാൽ ക്യാപ്റ്റൻസി മത്സരത്തിലുള്ളത് കൊണ്ട് ശുഭ്മാൻ ഗിൽ അവനേക്കാൾ മുന്നിലെത്തി’

‘ഗിൽ ഏഷ്യാ കപ്പ് ടീമിന്റെ ഭാഗമായിരുന്നു എന്നാൽ ജയ്‌സ്വാൾ ഇപ്പോഴും ടീമിൽ ഇല്ല. എന്നാവൽ അവൻ ഉടനെ ടീമിലെത്തും. അഭിഷേക് ശർമയെ ഏകദിനത്തിൽ കളിപ്പിക്കണോ വേണ്ടയോ എന്നതിനെക്കുറിച്ച് രസകരമായ ചർച്ച നടക്കുന്നുണ്ടെങ്കിലും, അവനേക്കാൾ മുമ്പ് ജയ്‌സ്വാളിന് അവസരം ലഭിച്ചേക്കാം. ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ എന്നിവർ ഏകദിനത്തിൽ ഓപ്പണർമാരായാൽ, നിങ്ങൾക്ക് രോഹിതിനെ നഷ്ടമായി എന്ന് തോന്നില്ല,’ തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ ആകാശ് ചോപ്ര പറഞ്ഞു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി