ഇഷാന്ത് ഇപ്പോൾ ടീമിൽ ഉള്ള യുവതാരങ്ങളെക്കാൾ ചെറുപ്പമാണ്, ഞങ്ങളുടെ സൂപ്പർ ബോളർക്ക് പിഴച്ചപ്പോൾ അവൻ തന്നെ വേണ്ടിവന്നു ഞങ്ങളെ രക്ഷിക്കാൻ; ഉള്ളത് പറയാമല്ലോ ആ സമയം ഞാൻ പേടിച്ചു; മത്സരശേഷം തുറന്നുപറഞ്ഞ് വാർണർ

ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് ടൈറ്റൻസിനെതിരായ 131 റൺസ് വിജയലക്ഷ്യം ഡൽഹി വിജയകരമായി പ്രതിരോധിച്ചപ്പോൾ വെറ്ററൻ പേസർ ഇഷാന്ത് ശർമ്മയും മറ്റ് ഡൽഹി ക്യാപിറ്റൽസ് ബൗളർമാരും അവസരത്തിനൊത്ത് ഉയർന്നു. മത്സരശേഷം വാർണർ തന്റെ ബൗളർമാരെ പ്രശംസിച്ചു, പ്രത്യേകിച്ച് അപകടകാരിയായ രാഹുൽ ടെവാട്ടിയയുടേത് ഉൾപ്പെടെ രണ്ട് നിർണായക വിക്കറ്റുകൾ നേടിയ ഇഷാന്ത് ശർമ്മയെ.

4/11 എന്ന മുഹമ്മദ് ഷമിയുടെ തീപ്പൊരി സ്‌പെല്ലിന് ശേഷം ആദ്യം ബാറ്റ് ചെയ്ത ഡൽഹിക്ക് അക്‌സർ പട്ടേൽ- അമൻ സഖ്യത്തിന്റെ ബലത്തിലാണ് മാന്യമായ സ്കോർ എങ്കിലും നേടാനായത്. ഈ സീസണിൽ ഉടനീളം ഡൽഹി ബാറ്റിംഗിനെ വലിയ അപകടങ്ങളിൽ നിന്ന് രക്ഷിച്ച അക്‌സർ പട്ടേലിന്റെ പ്രകടനം എടുത്ത് പറയേണ്ടതാണ്.

ബോളറുമാരെ പ്രശംസിച്ച് വാർണർ പറയുന്നത് ഇങ്ങനെ “പരിക്കിൽ നിന്ന് തിരിച്ചെത്തിയ ശേഷം ഖലീൽ മികച്ച പ്രകടനം നടത്തി, ഇഷാന്ത് ഇപ്പോഴും ചെറുപ്പമാണ്. തെവാട്ടിയ കളിക്കുമ്പോൾ ഞാൻ പരിഭ്രാന്തനായിരുന്നു, മുമ്പുംഅത്ഭുതങ്ങൾ കാണിച്ചിട്ടുള്ള ആളാണല്ലോ അദ്ദേഹം . ആൻറിച്ച് ഞങ്ങളുടെ ഏറ്റവും സ്ഥിരതയുള്ള ഡെത്ത് ബൗളറാണ്, പക്ഷേ ഇന്ന് അദ്ദേഹം ഫോമിലേക്ക് ഉയർന്നില്ല. പക്ഷേ, ഇശാന്ത് ഞങ്ങൾക്കായി അത്ഭുതം കാണിച്ചു .” വാർണർ പറഞ്ഞു.

അർദ്ധ നേടിയ അമൻ ഹക്കിം ഖാൻ, 13 പന്തിൽ 23 റൺസെടുത്ത റിപാൽ പട്ടേൽ എന്നിവരെയും വാർണർ മികച്ച പ്രകടനം നടത്തിയതിന് അഭിനന്ദിച്ചു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ