ആ താരത്തെ ടീമിലുള്‍പ്പെടുത്തിയത് ഇഷ്ടപ്പെട്ടില്ല, ഇഷാന്‍ ടീം വിട്ടത് അതൃപ്തി കാരണം; റിപ്പോര്‍ട്ട്

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ വിശ്രമം ആവശ്യപ്പെട്ട് ടീമില്‍നിന്ന് പോയതാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍. അതിനു ശേഷം താരത്തെ സംബന്ധിച്ച് വലിയ വിവരങ്ങളൊന്നുമില്ല. ഇപ്പോഴിതാ താരം ദക്ഷിണാഫ്രിക്കന്‍ പര്യടനം പാതിവഴിയില്‍ ഉപേക്ഷിച്ചുപോയതിന്റെ കാരണം പുറത്തുവന്നിരിക്കുകയാണ്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ ജിതേഷ് ശര്‍മ്മയെ സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയതില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് ഇഷാന്‍ കിഷന്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനം പാതിവഴിയില്‍ ഉപേക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കയിലെ ടെസ്റ്റ് പരമ്പരയില്‍നിന്നും വിട്ടുനില്‍ക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തില്‍ ഈ അതൃപ്തി ഒരു പങ്കുവഹിച്ചിരിക്കാം.

ടീമിനോടൊപ്പമുള്ള നിരന്തരമായ യാത്രകളും അവസരമില്ലായ്മയും മൂലമുള്ള മാനസിക സംഘര്‍ഷമാണ് വിട്ടുനില്‍ക്കാനുള്ള കാരണമായി ഇഷാന്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ കെ.എല്‍ രാഹുലിന്റെ പരിക്കും കെ.എസ് ഭരത് വളരെ മോശം ഫോമിലായിരുന്നിട്ടും ടെസ്റ്റ് ടീമില്‍ തുടരുന്നതും കൂട്ടിവായിക്കുമ്പോള്‍ ഇഷാന്‍ കിഷന്‍ ടീമിലേക്ക് വരേണ്ടത് തന്നെയാണ്. അത് സംഭവിക്കുന്നില്ലെങ്കില്‍ പ്രശ്‌നം ഗുരുതരമാണെന്ന് തന്നെ കരുതണം.

ഇഷാന് ഇനി ഒരു തിരിച്ചുവരവ് വേണമെങ്കില്‍ ക്രിക്കറ്റ് കളിക്കണമെന്ന് ടീം മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം വിശ്രമം ആവശ്യപ്പെട്ടതാണെന്നും വിശ്രമം നല്‍കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടായിരുന്നെന്നും ദ്രാവിഡ് പറഞ്ഞു. ആര്‍ക്കും തിരിച്ചുവരാം. ഇഷാന്‍ ആഭ്യന്തര ക്രിക്കറ്റ് കളിച്ച് തിരിച്ചുവരണമെന്ന് പറഞ്ഞിട്ടില്ല. കുറച്ച് ക്രിക്കറ്റ് കളിക്കണമെന്നാണ് പറഞ്ഞത്. അദ്ദേഹത്തിന് തിരഞ്ഞെടുക്കാം. ഇഷാന്റെ മേല്‍ ഒരു സമ്മര്‍ദവും ചെലുത്തിയിട്ടില്ലെന്നും ദ്രാവിഡ് പറഞ്ഞു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി