ഇന്ത്യൻ ക്രിക്കറ്റ് താരം സിറാജും ആശാ ഭോസ്‌ലെയുടെ പേരകുട്ടിയും തമ്മിൽ പ്രണയത്തിലോ? വൈറലായ ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ ഇതാണ്

ആശാ ഭോസ്‌ലെയുടെ പേരക്കുട്ടി സനായി ഭോസ്‌ലെ തൻ്റെ 23-ാം ജന്മദിനം ക്രിക്കറ്റ് താരം മുഹമ്മദ് സിറാജിനൊപ്പം ചെലവഴിക്കുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. സാധാരണ പോലെ തന്നെ ഇരുവരും പ്രണയത്തിലാണെന്ന കിംവദന്തികൾ വളരെ പെട്ടെന്നു തന്നെ പരന്നു. എന്നാൽ, അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് സനായിയും സിറാജും സോഷ്യൽ മീഡിയയിൽ സത്യാവസ്ഥ പുറത്തുവിട്ടു.

ഇരുവരും തങ്ങളുടെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ ഫോട്ടോ വീണ്ടും പങ്കിടുകയും തങ്ങൾ ഒരു ബന്ധത്തിലല്ലെന്ന് ഉറച്ചു പര്യുകയും ചെയ്തു. മുംബൈയിലെ ഒരു റെസ്റ്റോറൻ്റിൽ നടന്ന തൻ്റെ ജന്മദിന ആഘോഷത്തിൻ്റെ ഫോട്ടോകൾ സനായി പങ്കിട്ടതിന് ശേഷമാണ് കിംവദന്തികൾ ആരംഭിച്ചത്. പാർട്ടിയിൽ മറ്റ് നിരവധി സെലിബ്രിറ്റികളും ക്രിക്കറ്റ് താരങ്ങളും ഉൾപ്പെട്ടപ്പോൾ, സിറാജിനൊപ്പമുള്ള അവളുടെ ഫോട്ടോയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.

സിറാജിനെ കൂടാതെ, തൻ്റെ മുത്തശ്ശി, ആശാ ഭോസ്‌ലെ, ബോളിവുഡ് നടൻ ജാക്കി ഷ്രോഫ്, ക്രിക്കറ്റ് താരം ശ്രേയസ് അയ്യർ തുടങ്ങിയവർക്കും ഒപ്പമുള്ള ചിത്രങ്ങളും സനായി പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രൊഫഷണലായി, ഗായികയായ മുത്തശ്ശിയുടെ പാത പിന്തുടരുന്ന സനായി, അടുത്തിടെ കെഹന്ദി ഹേ എന്ന ഗാനം പുറത്തിറക്കിയിരുന്നു.

Latest Stories

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്

'ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് വിശ്വസിക്കുകയാണെങ്കിൽ അങ്ങനെ ആകട്ടെ'; ബന്ധം അവസാനിപ്പിച്ച് പാലാഷ് മുച്ചൽ

'പാലാഷിനെ കല്യാണം കഴിക്കില്ല, വിവാഹം റദ്ധാക്കി', പ്രതികരണവുമായി സ്‌മൃതി മന്ദാന; ഇൻസ്റ്റ​ഗ്രാമിൽ നിന്ന് അൺഫോളോ ചെയ്ത് താരം

പുരാവസ്തുക്കള്‍ കള്ളക്കടത്ത് നടത്തുന്ന അന്താരാഷ്ട്ര സംഘം, ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ എസ്‌ഐടി