'ആദ്യം അവന്‍ നിങ്ങള്‍ക്ക് കിംഗ്, ഇപ്പോള്‍ ജോക്കര്‍': ഓസ്ട്രേലിയന്‍ മാധ്യമങ്ങളുടെ യഥാര്‍ത്ഥ ലക്ഷ്യം തുറന്നുകാട്ടി ഇര്‍ഫാന്‍ പത്താന്‍

ബോക്സിംഗ് ഡേ ടെസ്റ്റിന്റെ ഒന്നാം ദിനത്തില്‍ ഓസ്ട്രേലിയയുടെ അരങ്ങേറ്റക്കാരന്‍ സാം കോണ്‍സ്റ്റാസിനെ തോളിന് തട്ടിയത് മുതല്‍ വിരാട് കോഹ്‌ലി വിവാദ നായകനാണ്. സംഭവം നിരവധി പ്രതികരണങ്ങള്‍ക്ക് കാരണമായെങ്കിലും, ഇത് ഓസ്ട്രേലിയന്‍ മാധ്യമങ്ങളില്‍ രൂക്ഷവുമായ വിമര്‍ശനങ്ങള്‍ക്കും പരിഹാസത്തിനും കാരണമായി. അവയില്‍ ഒരു പത്രം തങ്ങളുടെ കവറില്‍ കോഹ്ലിയെ ‘ജോക്കര്‍’ എന്ന് മുദ്രകുത്തി.

ഇന്ത്യന്‍ മുന്‍ പേസര്‍ ഇര്‍ഫാന്‍ പത്താന് ഇത് അത്ര നന്നായി തോന്നിയില്ല. ഓസ്ട്രേലിയന്‍ മാധ്യമങ്ങളുടെ ‘കാപട്യം’ എന്നാണ് പത്താന്‍ ഇതിനെ വിളിച്ചത്. പരമ്പരയുടെ തുടക്കത്തില്‍ കോഹ്ലിയെ മാധ്യമങ്ങള്‍ രാജാവായി വാഴ്ത്തിയതും പിന്നീട് പെട്ടെന്ന് പരിഹസിച്ചതും ചൂണ്ടിക്കാട്ടി ഓസ്ട്രേലിയന്‍ മാധ്യമങ്ങളുടെ ഇരട്ടത്താപ്പ് പത്താന്‍ തുറന്നുകാട്ടി.

ഇവിടെ മാധ്യമങ്ങളുടെ കാപട്യം അതിരുകടക്കുന്നു. കാരണം ഞാന്‍ ഇത് പറയുന്നത്, നിങ്ങള്‍ ആദ്യം അവനെ ഒരു ‘രാജാവ്’ ആക്കി. പിന്നെ അവന്‍ നിങ്ങള്‍ക്ക് ഒരു ‘ജോക്കര്‍’ ആയി. നിങ്ങള്‍ അവനെ വില്‍ക്കാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ പ്രശസ്തിക്കായി നിങ്ങള്‍ വിരാട് കോഹ്‌ലിയുടെ തോളാണ് ഉപയോഗിക്കുന്നത്.

വ്യക്തിപരമായ നേട്ടമുണ്ടാക്കാന്‍ അവന്റെ പേര് നിങ്ങള്‍ മുതലെടുക്കുന്നു, നിങ്ങള്‍ അവന്റെ വിപണി മൂല്യം മുതലെടുക്കുന്നു. ഇത് അംഗീകരിക്കാനാവില്ല. നിങ്ങള്‍ വിപണി മൂല്യം മുതലെടുക്കാന്‍ ശ്രമിക്കുകയും ഒരേസമയം പുകഴ്ത്തുകയും അക്ഷേപിക്കുകയും ചെയ്യുന്നു. ഇത് അസ്വീകാര്യമാണ്- പത്താന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

സർക്കാർ ശുപാർശ അംഗീകരിച്ച് ഗവർണർ; ശിക്ഷാ ഇളവ് നൽകി, കാരണവർ വധക്കേസ് പ്രതി ഷെറിൻ പുറത്തേയ്ക്ക്

75 വയസ് കഴിഞ്ഞാൽ നേതാക്കൾ വിരമിക്കണമെന്ന് മോഹൻ ഭാഗവത്; പരാമർശം മോദിക്കെതിരെയെന്ന് പ്രതിപക്ഷം, വിവാദം

'യമൻ കുടുംബം ബ്ലഡ് മണി ആവശ്യപ്പെട്ടിട്ടില്ല, മോചനം സാധ്യമാകുമെന്നാണ് പ്രതീക്ഷ'; നിമിഷപ്രിയയുമായി ഫോണിൽ സംസാരിക്കുന്നുണ്ടെന്ന് ഭ‍ർത്താവ് ടോമി തോമസ്

IND VS ENG: നീയൊക്കെ എന്ത് മണ്ടത്തരമാണ് കാണിക്കുന്നത്, ആ താരമില്ലെങ്കിൽ നിങ്ങൾ പരമ്പര തോൽക്കും: കെവിൻ പീറ്റേഴ്‌സൺ

IND VS ENG: മുന്നോട്ട് വന്ന് പന്ത് പിടിക്കെടാ പന്തേ; മത്സരത്തിനിടയിൽ കീപ്പറിനോട് കയർത്ത് ബുംറ; സംഭവം ഇങ്ങനെ

IND VS ENG: 'എന്റെ പൊന്നു റൂട്ട് അണ്ണാ, ബോർ അടിക്കുന്നു, ഇങ്ങനെ ആണോ കളിക്കുന്നെ'; ഗ്രൗണ്ടിൽ ബാസ്‌ബോളിനെ ട്രോളി ശുഭ്മാൻ ഗിൽ

കീമിൽ വഴങ്ങി സർക്കാർ; ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കില്ല, ​പഴ​യ ഫോ​ര്‍​മു​ല പ്ര​കാ​രം പു​തു​ക്കി​യ റാ​ങ്ക് ലി​സ്റ്റ് ഇ​ന്നു ത​ന്നെ പു​റ​ത്തി​റ​ക്കും

കേരളത്തിന് ദുരന്ത നിവാരണ ഫണ്ടിൽനിന്ന് 153.20 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ

വളർത്തു പൂച്ചയുടെ കടിയേറ്റ പെണ്‍കുട്ടി മരിച്ചു, പേവിഷ പ്രതിരോധ വാക്സിൻ രണ്ട് ഡോസ് എടുത്തിരുന്നു

സം​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച മു​ത​ൽ മ​ഴ ശ​ക്ത​മാ​കും, വി​വി​ധ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു