ഐപിഎല്ലിന്റെ ആവേശപ്പോരിന് മണിക്കൂറുകള്‍ മാത്രം; ചെന്നൈ-ബെംഗളൂരു പോരാട്ടത്തില്‍ ആര് ജയിക്കും; സാധ്യത ഇങ്ങനെ

കുട്ടിക്രിക്കറ്റിന്റെ പെരുങ്കളിയാട്ടത്തിന് ഇന്ന് തുടക്കമാകും. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മില്‍ ചെന്നൈയില്‍ വെച്ചാണ് ഉദ്ഘാടന മത്സരം. ഐപിഎല്ലിന്റെ എല്ലാ പതിപ്പുകളിലും മിഴിവേകിയ ഉദ്ഘാടന ചടങ്ങുകള്‍ ഇത്തവണത്തെ ഐപിഎല്ലിന് ഉണ്ടാവുകയില്ല. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഐപിഎല്‍ ഉദ്ഘാടന ചടങ്ങുകള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. ഉദ്ഘാടന ചെലവുകള്‍ക്കായി മാറ്റിവെച്ചിരുന്ന തുക പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ധീരജവാന്മാരുടെ കുടുംബാംഗങ്ങള്‍ക്ക് നല്‍കും.

എട്ട് ടീമുകളാണ് ഐപിഎല്‍ പന്ത്രണ്ടാം പതിപ്പില്‍ ഏറ്റുമുട്ടുന്നത്. ഒരു ടീമിനെതിരെ ഹോം മത്സരവും എവേ മത്സരവും കളിയ്ക്കുന്ന ഡബിള്‍ റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലാണ് ഇത്തവണയും പ്രാഥമിക പോരാട്ടങ്ങള്‍. പോയിന്റ് പട്ടികയില്‍ മുന്നിലെത്തുന്ന നാല് ടീമുകള്‍ പ്ലേ ഓഫിനും യോഗ്യത നേടും.

200 ലധികം താരങ്ങളാണ് എട്ട് ടീമുകളിലായി ഐപിഎല്ലിന്റെ ഭാഗമാകുന്നത്. മൂന്ന് തവണ വീതം കിരീടമുയര്‍ത്തിയ ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സുമുള്‍പ്പടെ കന്നി കിരീടം ലക്ഷ്യമിടുന്ന മൂന്ന് ടീമുകള്‍ കൂടിയുണ്ട് ഇത്തവണത്തെ ഐപിഎല്‍ പോരാട്ടത്തിന്.

ടീം സാധ്യത ഇങ്ങനെ
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു-വിരാട് കോഹ്ലി, എബി ഡിവില്ലിയേഴ്‌സ്, ഷിംറണ്‍ ഹിറ്റ്‌മെയര്‍, കോളിന്‍ ഗ്രാന്‍ഡ്‌ഹൊമെ, ശിവം ദുബെ, വാഷിങ്# സുന്ദര്‍, നഥാന്‍ കോള്‍ട്ടര്‍ നെയ്ല്‍, ഉമേശ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, മുഹമ്മദ് സിറാജ്.

ചെന്നൈ സൂപ്പര്‍ കിങ്‌സ്- എംഎസ് ധോണി, ഷെയിന്‍ വാട്‌സണ്‍, അമ്പാട്ടി റായിഡു, സുരേഷ് റെയ്‌ന, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, ഡ്വെയ്ന്‍ ബ്രാവോ, ഡേവിഡ് വില്ലി, ദീപക്ക് ചാഹര്‍, ഇമ്രാന്‍ താഹിര്‍, ശ്രദ്ധുള്‍ ഠാക്കൂര്‍.

Latest Stories

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി