പ്രവചനങ്ങള്‍ തെറ്റിയില്ല, ഐപിഎല്‍ ചരിത്രത്തിലെ വിലയേറിയ താരമായി മിച്ചെല്‍ സ്റ്റാര്‍ക്ക്, മറികടന്നത് കമ്മിന്‍സിനെ

ഐപിഎല്‍ ചരിത്രത്തിലെ വിലയേറിയ താരമായി ഓസ്‌ട്രേലിയന്‍ ഹിറ്റ് പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്ക്.  24.75 കോടി രൂപയ്ക്ക് താരത്തെ കെകെആര്‍ സ്വന്തമാക്കി. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള വാശിയേറിയ മത്സരത്തിനൊടുവിലാണ് സ്റ്റാര്‍ക്കിനെ കെകെആര്‍ തങ്ങളുടെ പാളയത്തിലെത്തിച്ചത്.

അതിനിടെ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിനെ 20.5 കോടിയ്ക്കു സണ്‍റൈസേഴ്‌സ് സ്വന്തമാക്കി.  താരലേലത്തില്‍ ആദ്യം വന്ന വെസ്റ്റിന്‍ഡീസ് ബാറ്റര്‍ റോവ്മന്‍ പവലായിരുന്നു. മധ്യനിര ബാറ്ററായും പേസ് ബോളറായും ഉപയോഗിക്കാവുന്ന താരത്തെ ഏഴു കോടി 40 ലക്ഷം രൂപയ്ക്കാണു രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി.

താരലേലം ഇതുവരെ

റോവ്മാന്‍ പവല്‍- രാജസ്ഥാന്‍ റോയല്‍സ്- 7.4 കോടി

ഹാരി ബ്രൂക്ക്- ഡല്‍ഹി ക്യാപിറ്റല്‍സ്- 4 കോടി

ട്രാവിഡ് ഹെഡ്- സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- 6.8 കോടി

രചിന്‍ രവീന്ദ്ര- ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- 1.8 കോടി

ശര്‍ദുല്‍ താക്കൂര്‍- ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- 4 കോടി

ജെറാള്‍ഡ് കോട്‌സി- മുംബൈ ഇന്ത്യന്‍സ്- 5 കോടി

ഹര്‍ഷല്‍ പട്ടേല്‍- പഞ്ചാബ് കിങ്‌സ്- 11.75 കോടി

ഡാരില്‍ മിച്ചല്‍- ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- 14 കോടി

കെ.എസ് ഭരത്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്- 50 ലക്ഷം

ക്രിസ് വോക്സ്- പഞ്ചാബ് കിങ്‌സ്- 4.2 കോടി

ചേതന്‍ സക്കറിയ-  കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്- 50 ലക്ഷം

അണ്‍സോള്‍ഡ്

സ്റ്റീവ് സ്മിത്ത്

മനീഷ് പാണ്ഡെ

കുഷാല്‍ മെന്‍ഡിസ്

ജോഷ് ഇംഗ്ലിസ്

1166 കളിക്കാര്‍ ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ട്രാവിസ് ഹെഡ്, ഡാരില്‍ മിച്ചല്‍, റാച്ചിന്‍ രവീന്ദ്ര എന്നിവര്‍ ലേലത്തില്‍ പങ്കെടുക്കും. ലേലത്തില്‍ രജിസ്റ്റര്‍ ചെയ്ത 1166 കളിക്കാരില്‍ 830 പേര്‍ ഇന്ത്യന്‍ താരങ്ങളും 336 പേര്‍ വിദേശ താരങ്ങളുമാണ്. 212 ക്യാപ്ഡ്, 909 അണ്‍ക്യാപ്പ്ഡ്, അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ള 45 താരങ്ങളുമാണ് പട്ടികയിലുള്ളത്.

Latest Stories

ജയിലില്‍ നിന്നും മുന്‍ പ്രധാനമന്ത്രിയുടെ ഭീഷണി; ഇടപെട്ട് ഇസ്ലാമാബാദ് കോടതി; ഇമ്രാന്‍ ഖാന്റെ ഭാര്യ ബുഷറയെ ജയിലിലേക്ക് മാറ്റാന്‍ ഉത്തരവ്

IPL 2024: കടമ്പകൾ ഏറെ, ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ ഇനി ഇതൊക്കെ സംഭവിക്കണം; മുംബൈ ഉൾപ്പടെ കനിയണം

ടി20 ലോകകപ്പ് 2024: പരിചയസമ്പത്തും പ്രതിഭയും നിറഞ്ഞ ടീമുമായി ശ്രീലങ്ക, സൂപ്പര്‍ താരം മടങ്ങിയെത്തി

IPL 2024: മിസ്റ്റർ കോൺസിസ്റ്റന്റ് അവനാണ്, എന്തൊരു പ്രകടനമാണ് ആ തരാം ഈ സീസണിൽ നടത്തുന്നത്; ഹർഭജൻ സിംഗ് പറയുന്നത് ഇങ്ങനെ

ഇന്ത്യ കൂട്ടായ്മ രാജ്യത്ത് വലിയ മുന്നേറ്റം കാഴ്ച്ചവെയ്ക്കുന്നു; ബിജെപി വിരുദ്ധ വികാരം ദൃശ്യം; ഹിന്ദി മേഖലയില്‍ ഇടത് മുന്നേറ്റം ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍

'ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച വാര്‍ത്ത'; ആവേശം നിറച്ച് ഹര്‍ഷ ഭോഗ്ലെ

തന്ത്രം രാജതന്ത്രം, ധോണിയുടെ ബാറ്റിംഗ് സ്ഥാനത്തെക്കുറിച്ചുള്ള നിർണായക അഭിപ്രായവുമായി സ്റ്റീഫൻ ഫ്ലെമിംഗ്; വിരമിക്കൽ സംബന്ധിച്ച് നിർണായക സൂചന

IPL 2024: ടി20 ലോകകപ്പില്‍ കോഹ്ലി കളിക്കേണ്ട പൊസിഷനും കളിക്കേണ്ട രീതിയും വ്യക്തം

ഇനി എന്നെ കുറ്റം പറയേണ്ട, ഞാനായിട്ട് ഒഴിവായേക്കാം; അവസാന മത്സരത്തിന് മുമ്പ് അതിനിർണായക തീരുമാനം എടുത്ത കെഎൽ രാഹുൽ; ടീം വിടുന്ന കാര്യം ഇങ്ങനെ

IPL 2024: ബോളർമാരെ അവന്മാർക്ക് മുന്നിൽ പെട്ടാൽ കരിയർ നശിക്കും, പണ്ടത്തെ ഓസ്‌ട്രേലിയയുടെ ആറ്റിട്യൂട് കാണിക്കുന്ന ഇന്ത്യൻ താരമാണവൻ; മുഹമ്മദ് കൈഫ് പറയുന്നത് ഇങ്ങനെ