ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐപിഎൽ) ഏറ്റവും ഉയർന്ന ട്രേഡുകളിലൊന്നിൽ ചെന്നൈ സൂപ്പർ കിംഗ്‌സിൽ (സിഎസ്‌കെ) ചേരാൻ ഒരുങ്ങുകയാണ് മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ. ഐപിഎൽ 2026 ൽ രാജസ്ഥാൻ റോയൽസ് (ആർആർ) രവീന്ദ്ര ജഡേജ, സാം കറൻ എന്നിവരെ വാങ്ങി സഞ്ജുവിനെ ചെന്നൈയ്ക്ക് കൈമാറുമെന്നാണ് റിപ്പോർട്ടുകൾ.
ഇപ്പോഴിതാ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ ടീം മാനേജ്മെന്റിനോട് ക്യാപ്റ്റൻ സ്ഥാനം ആവശ്യപ്പെട്ടതായി സൂചന. നായകസ്ഥാനം നൽകാമെന്ന ഉറപ്പിലാണ് ജഡേജ തന്റെ ആദ്യ ക്ലബായ രാജസ്ഥാനിലേക്ക് മാറാൻ തയ്യാറാകുന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ 37കാരനായ ജഡേജയുടെ ഐപിഎല്ലിൽ ക്യാപ്റ്റൻസി റെക്കോർഡുകൾ മോശമാണ്. 2022ൽ ചെന്നൈ സൂപ്പർ കിങ്സിന്റെ നായകസ്ഥാനം ധോണിയിൽ നിന്ന് ഏറ്റെടുത്ത ജഡേജയ്ക്ക് എട്ട് മത്സരങ്ങളിൽ രണ്ടിൽ മാത്രമാണ് ടീമിനെ വിജയിപ്പിക്കാനായത്.
അടുത്ത സീസണിൽ യുവ താരം റിയാൻ പരാഗയിരിക്കും ടീമിനെ നയിക്കുക എന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ രവീന്ദ്ര ജഡേജയെ സ്വന്തമാക്കിയാൽ അദ്ദേഹത്തിനെ നായകനാക്കാനേ മാനേജ്‌മന്റ് തയ്യാറാകൂ.