IPL 2025: സാല കപ്പ് പറഞ്ഞ് കുറെ ട്രോളിയത് അല്ലെ നീയൊക്കെ, ഒരൊറ്റ മത്സരം കൊണ്ട് ചരിത്രത്തിലിടം നേടി ആർസിബി; കൂടാതെ അപൂർവ നേട്ടങ്ങളും, കൈയടിച്ച് ആരാധകർ

ലഖ്‌നൗവിലെ ഭാരത് രത്‌ന ശ്രീ അടൽ ബിഹാരി വാജ്‌പേയി ക്രിക്കറ്റ് ഏകാന സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച (മെയ് 27) ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ (എൽഎസ്ജി) ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയത്തോടെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) ചരിത്രം സൃഷ്ടിച്ചു.
ഐപിഎൽ ചരിത്രത്തിലെ മൂന്നാമത്തെ ഉയർന്ന സ്‌കോർ പിന്തുടരുന്ന ആർസിബി 228 റൺസിന്റെ വിജയലക്ഷ്യം എട്ട് പന്തുകൾ ബാക്കിനിൽക്കെ പൂർത്തിയാക്കി. ഫലമോ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനക്കാരായി അവർ പ്ലേ ഓഫിൽ എത്തി. വ്യാഴാഴ്ച (മെയ് 28) മുള്ളൻപൂരിൽ നടക്കുന്ന ആദ്യ ക്വാളിഫയറിൽ അവർ പഞ്ചാബ് കിംഗ്‌സിനെ (പിബികെഎസ്) നേരിടും.

ഈ സീസണിൽ ഏഴ് എവേ മത്സരങ്ങളിലും ആർസിബി വിജയിച്ചു എന്നും ശ്രദ്ധിക്കണം. ഐപിഎൽ ചരിത്രത്തിൽ ഹോം-എവേ ഫോർമാറ്റ് പിന്തുടർന്ന വർഷങ്ങളിൽ തോൽവിയറിയാതെ എവേ മത്സരങ്ങൾ പൂർത്തിയാക്കുന്ന ആദ്യ ടീമായി അവർ ഇതോടെ മാറി. 2012-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും മുംബൈ ഇന്ത്യൻസും ലീഗ് ഘട്ടത്തിൽ ഏഴ് മത്സരങ്ങളിൽ വിജയിച്ചപ്പോൾ, അത് ഒരു ടീം 16 മത്സരങ്ങൾ കളിക്കുന്ന സീസണായിരുന്നു, അതായത് എവേ മത്സരങ്ങൾ എട്ട് എണ്ണം ഉണ്ടായിരുന്നു. ഗൗതം ഗംഭീറും ഹർഭജൻ സിങ്ങും നയിച്ച ടീമുകൾ ആ വർഷം ഒരു എവേ മത്സരത്തിൽ തോറ്റു.

ഈ സീസണിന്റെ തുടക്കത്തിൽ, 13 വർഷത്തിനിടെ ചെപ്പോക്കിൽ സി‌എസ്‌കെയെയും, വാങ്കഡെയിൽ മുംബൈയെയും, ഈഡൻ ഗാർഡൻസിൽ കെ‌കെ‌ആറിനെയും മൂന്ന് എവേ മത്സരങ്ങളിൽ തോൽപ്പിച്ച ടീമായി ആർ‌സി‌ബി മാറി. 2012 ൽ പഞ്ചാബ് കിംഗ്‌സ് മാത്രമാണ് ഇതിനുമുമ്പ് ഈ നേട്ടം കൈവരിച്ചത്. എൽ‌എസ്‌ജിക്കെതിരായ ഇന്നലത്തെ മത്സരത്തിൽ ജിതേഷ് ശർമ്മ ആർ‌സി‌ബിയെ നയിച്ചപ്പോൾ, ആദ്യ ആറ് മത്സരങ്ങളിൽ രജത് പട്ടീദറായിരുന്നു ടീമിന്റെ ക്യാപ്റ്റൻ.

വെള്ളിയാഴ്ച (മെയ് 24) ലഖ്‌നൗവിൽ നടന്ന പോരിൽ ആർ‌സി‌ബി എസ്‌ആർ‌എച്ചിനോട് പരാജയപ്പെട്ടെങ്കിലും, അത് ഒരു നിഷ്പക്ഷ വേദിയായിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.  ബെംഗളൂരുവിന്റെ ഔദ്യോഗിക ഹോം മത്സരമായിരുന്നു അത്. മഴ ഭീഷണി കാരണം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിന്ന് മത്സരം ലക്നൗവിലക്ക് മാറ്റുക ആയിരുന്നു.

അതേസമയം ഐപിഎല്ലിൽ ഇന്നലെ ലക്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ 228 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ജയിച്ച് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു 6 വിക്കറ്റിന്റെ തകർപ്പൻ ജയം സ്വന്തമാക്കി . ജിതേശ് ശർമ (33 പന്തിൽ പുറത്താവാതെ 55), വിരാട് കോഹ്‌ലി (30 പന്തിൽ 54), മായങ്ക് അഗർവാൾ (21 പന്തിൽ 41) എന്നിവരാണ് ആർസിബിയുടെ ജയം അനായാസമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ലക്നൗവിനായി നായകൻ ഋഷഭ് പന്തിന്റെ തകർപ്പൻ സെഞ്ചുറിയാണ് അവരെ കൂറ്റൻ സ്കോർ നേടാൻ സഹായിച്ചത്.

Latest Stories

കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി