IPL 2025: 22 യാർഡ് അകലെ അവൻ നിൽക്കുന്നത് കാണുമ്പോൾ അറിയാതെ ഒരു സ്പാർക്ക് തോന്നും, അയാൾ ഉള്ളപ്പോൾ...; ഇന്ത്യൻ താരത്തെക്കുറിച്ച് വമ്പൻ വെളിപ്പെടുത്തലുമായി ജോഷ് ഹേസൽവുഡ്

ഐപിഎൽ സമയത്ത് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിൽ (ആർസിബി) വിരാട് കോഹ്‌ലിയുമൊത്തുള്ള പരിശീലന അനുഭവം പങ്കുവെച്ച് ജോഷ് ഹേസൽവുഡ്. മെഗാ ലേലത്തിൽ ആർസിബി ₹12.5 കോടിക്ക് വാങ്ങിയ ഹേസൽവുഡ്, കോഹ്‌ലിയുടെ തീവ്രമായ പരിശീലനം ചുറ്റുമുള്ള എല്ലാവരെയും പ്രചോദിപ്പിക്കുന്നുവെന്ന് പറഞ്ഞു. മനോഹരമായ ഷോട്ടുകളിലൂടെ സ്കോർബോർഡ് ചലിപ്പിക്കാനുള്ള കോഹ്‌ലിയുടെ കഴിവിനെ അദ്ദേഹം പ്രശംസിച്ചു. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കൂടുതൽ റൺസ് നേടിയ കളിക്കാരനും ടൂർണമെന്റിൽ 8000 റൺസ് മറികടന്ന ഒരേയൊരു കളിക്കാരനുമാണ് കോഹ്‌ലിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

“ചില ദിവസങ്ങളിൽ, പരിശീലനത്തിന് എത്തുമ്പോൾ, നിങ്ങൾ അല്പം മടിയൊക്കെ തോന്നും. എന്നാൽ 22 യാർഡ് അകലെ നിന്ന് കോഹ്‌ലിയെ കണ്ടാൽ, അത് നിങ്ങൾക്ക് ഒരു തിളക്കം നൽകും. പെട്ടെന്ന്, പരിശീലനം ഒരു വെല്ലുവിളിയായി തോന്നുന്നു, പ്രത്യേകിച്ച് അയാളുടെ വാക്കുകൾ കേൾക്കുമ്പോൾ” ആർ‌സി‌ബി ബോൾഡ് ഡയറീസിലെ ഒരു വീഡിയോയിൽ ഹേസൽവുഡ് പറഞ്ഞു.

“അയാൾ ഈ കാലത്ത് നേടിയ എല്ലാ നേട്ടങ്ങളും മികച്ചത് ആയിരുന്നു. അതിനാൽ തന്നെ വലിയ ബഹുമാനമാണ് എനിക്ക് ഉള്ളത്. അവൻ നമുക്ക് എതിരെ കളിക്കുന്ന ഷോട്ടുകൾ ഒകെ കാണുമ്പോൾ അയാളുടെ ഉള്ളിലെ തീവ്രത മനസിലാകും. അയാൾ ക്രേസിൽ ഉള്ളപ്പോൾ സ്കോർബോർഡ് ഉയരും എന്ന് ഉറപ്പാണ്” ഹേസൽവുഡ് കൂട്ടിച്ചേർത്തു.

2009 ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ അരങ്ങേറ്റം കുറിച്ചതിനുശേഷം, കോഹ്‌ലി 103 മത്സരങ്ങളിൽ നിന്ന് 48.90 എന്ന മികച്ച ശരാശരിയിൽ 5,477 റൺസ് നേടിയിട്ടുണ്ട്, ഇതിൽ 17 സെഞ്ച്വറികൾ ഉൾപ്പെടുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റിൽ കോഹ്‌ലിയെ 11 തവണ പുറത്താക്കിയെങ്കിലും, നെറ്റ്സിൽ അദ്ദേഹത്തെ നേരിടുന്നത് ഒരു സാധാരണ കാര്യമല്ലെന്ന് ഹേസൽവുഡ് സമ്മതിച്ചു. കോഹ്‌ലിയുടെ സാന്നിധ്യം പരിശീലന തീവ്രത ഉയർത്തുകയും ബൗളർമാരുടെ കഴിവുകൾ പുറത്ത് എടുപ്പിക്കുന്നതിലേക്കും മത്സര ദിവസത്തിനായി അവരുടെ കഴിവുകൾ മൂർച്ച കൂട്ടുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ