IPL 2025: മുമ്പൊരിക്കലും സംഭവിക്കാത്തത്, പതിനെട്ടാം സീസൺ ചെന്നൈക്ക് സമ്മാനിച്ചത് അപമാന റെക്കോഡുകൾ മാത്രം; നോക്കാം നാണക്കേടിന്റെ ലിസ്റ്റ്

ഇന്നലെ, ഗുജറാത്ത് ടൈറ്റൻസിനെതിരെ 60 റൺസിന്റെ തകർപ്പൻ വിജയം നേടി ചെന്നൈ സൂപ്പർ കിംഗ്സ് ടൂർണമെന്റ് മികച്ച രീതിയിൽ അവസാനിപ്പിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗിലെ സ്ഥിരതയുടെ അവസാന വാക്കായ ടീമിന് ഓർത്തിരിക്കാൻ ഒന്നും ഇല്ലാത്ത സീസൺ ആണ് കടന്നുപോയത്. 5 തവണ ഐപിഎൽ കിരീട ജേതാക്കളായ ടീം ഐപിഎൽ ചരിത്രത്തിൽ ആദ്യമായി പട്ടികയിൽ അവസാന സ്ഥാനത്ത് പോരാട്ടം അവസാനിപ്പിച്ചു.

14 മത്സരങ്ങളിൽ നിന്ന് വെറും 8 പോയിന്റുകൾ മാത്രമാണ് അവർക്ക് നേടാനായത്. നിരവധി മോശം നേട്ടങ്ങൾ കൈവരിച്ച സീസണിൽ ചെന്നൈ സ്വന്തമാക്കിയ അപമാന റെക്കോഡുകൾ നോക്കാം :

1. ആദ്യമായി അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തു

ഐപിഎല്ലിൽ ഏറ്റവും വിജയകരമായ ടീമായ സിഎസ്‌കെ, ഈ സീസണിന് മുമ്പ് ഐപിഎല്ലിൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. തുടക്കം മുതൽ ഐപിഎല്ലിൽ സജീവമായി കളിച്ചിട്ടുള്ള, പട്ടികയിൽ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്യാത്ത ഒരേയൊരു ടീം അവരായിരുന്നു.

ഇപ്പോൾ സിഎസ്‌കെ പട്ടികയിൽ അവസാന സ്ഥാനത്ത് എത്തിയതോട, ഇത്രയും നാളും സൂക്ഷിച്ച ആ റെക്കോഡ് ടീമിന് നഷ്ടമായി

2. 17 വർഷത്തിനുശേഷം ചെപ്പോക്കിൽ ആർസിബി വിജയിച്ചു

ഈ വർഷം നിരവധി ടീമുകൾ ചെപ്പോക്ക് സ്റ്റേഡിയത്തിലെ ശാപം തീർക്കുന്ന കാഴ്ചയും കാണാൻ ആയി. അതിലൊന്നാണ് ആർസിബി സ്വന്തമാക്കിയ ജയമാണ്, 17 വർഷത്തിനുശേഷം ചെപ്പോക്ക് സ്റ്റേഡിയത്തിൽ സിഎസ്‌കെയെ തോൽപ്പിക്കാൻ അവർക്കായി.

ഐപിഎൽ 2025 ന് മുമ്പ്, ചെന്നൈയിൽ ആർസിബി അവസാനമായി സിഎസ്‌കെയെ തോൽപ്പിച്ചത് 2008 ലാണ്. ഈ സീസണിൽ ചെന്നൈയിൽ നടന്ന പോരിൽ ആദ്യം ബാറ്റ് ചെയ്ത ആർ‌സി‌ബി 196 റൺസ് സ്‌കോർ ചെയ്‌തപ്പോൾ, മറുപടി ബാറ്റിംഗിനിറങ്ങിയ ആതിഥേയർക്ക് 146 റൺസ് മാത്രമേ നേടാനായുള്ളൂ

3 . ചെപ്പോക്കിൽ ആദ്യമായി ഹൈദരാബാദ് ജയിച്ചു

17 വർഷത്തിനു ശേഷം RCB ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഒരു വിജയം നേടിയപ്പോൾ, SRH ചെപ്പോക്ക് സ്റ്റേഡിയത്തിൽ അവരുടെ ആദ്യ വിജയം കുറിച്ചു. ഇരു ടീമുകളും നേർക്കുനേർ വന്നപ്പോൾ, ചെന്നൈ ബോർഡിൽ 154 റൺസ് മാത്രമേ നേടിയുള്ളൂ, അതേസമയം SRH അഞ്ച് വിക്കറ്റുകൾ കൈയിലിരിക്കെ ലക്ഷ്യം പിന്തുടർന്നു.

4. 15 വർഷത്തിനു ശേഷം ഡൽഹിയുടെ ചെന്നൈ മണ്ണിലെ ജയം

15 വർഷത്തിനു ശേഷം ഡൽഹി ക്യാപിറ്റൽസും ചെപ്പോക്ക് സ്റ്റേഡിയത്തിൽ ജയം സ്വന്തമാക്കുന്ന കാഴ്ചയും കാണാൻ സാധിച്ചു മത്സരത്തെക്കുറിച്ച് പറയുമ്പോൾ, ഡൽഹി സ്വന്തം മൈതാനത്ത് 183 റൺസ് ബോർഡിൽ വെച്ചു, മറുപടിയിൽ ചെന്നൈയ്ക്ക് 158 റൺസ് മാത്രമേ നേടാൻ കഴിഞ്ഞുള്ളു.

എന്തായാലും ഈ നാണക്കേടിൽ നിന്നും അപമാനത്തിൽ നിന്നും എല്ലാം ടീം അടുത്ത സീസണിൽ ടീം തിരിച്ചുവരും എന്നാണ് ആരാധക പ്രതീക്ഷ.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ