IPL 2025: മൂന്ന് ഹാട്രിക്കുകൾ ഒന്നും അല്ല, ആ ട്വിസ്റ്റ് ആണ് മത്സരം മുംബൈക്ക് അനുകൂലമാക്കി മാറ്റിയത്: നവജ്യോത് സിംഗ് സിദ്ധു

ഐപിഎല്ലിൽ ഇതുവരെ തോൽവിയറിയാതെ മുന്നേറിയ ഡൽഹി ക്യാപിറ്റൽസിനെ തകർത്തെറിഞ്ഞ് മുംബൈ ഇന്ത്യൻസ് അതിനിർണായക ജയം സ്വന്തമാക്കി.  12 റൺസിനാണ് മുംബൈ ഡൽഹിയെ വീഴ്ത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 19 ഓവറിൽ 193 റൺസിൽ എല്ലാവരും പുറത്തായി. ജയം ഉറപ്പിച്ച സ്ഥലത്ത് നിന്ന് ഡൽഹി അനാവശ്യ അബദ്ധങ്ങൾ കാണിച്ച് തോൽവി വഴങ്ങുക ആയിരുന്നു.

19-ാം ഓവർ വരെ ഡൽഹി തന്നെ ആയിരുന്നു കളിയിൽ മുന്നിൽ ഉണ്ടായിരുന്നത്. എന്നാൽ ബുംറ എറിഞ്ഞ ഓവറിൽ അനാവശ്യ ആവേശം കാരണം മൂന്ന് ഹാട്രിക് റണ്ണൗട്ടുകളിലൂടെ തോൽവി വഴങ്ങുക ആയിരുന്നു. 19-ാം ഓവറിലെ അവസാന മൂന്ന് പന്തുകളിൽ അശുതോഷ് ശർമ്മ (17), കുൽദീപ് യാദവ് (1), മോഹിത് ശർമ്മ (0) എന്നിവർ ആണ് റണ്ണൗട്ട് ആയി മടങ്ങിയത്. ഓവറിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും പന്തുകളിൽ ജസ്പ്രീത് ബുംറയെ തുടർച്ചയായി രണ്ട് ബൗണ്ടറികൾ നേടിയ അശുതോഷ് മത്സരം കളിയിൽ ഒതുക്കിയത് ആയിരുന്നു. എന്നാൽ നാലാം പന്തിൽ രണ്ടാം റണ്ണെടുക്കാനുള്ള അദ്ദേഹത്തിന്റെ അനാവശ്യ ശ്രമം അദ്ദേഹത്തിന്റെ ഇന്നിംഗ്സ് അവസാനിപ്പിക്കുകയും ഒടുവിൽ ഡൽഹിയുടെ തോൽവിയിൽ നിർണായകം ആകുകയും ചെയ്തു.

എന്നിരുന്നാലും, മുൻ ഇന്ത്യൻ താരം നവജ്യോത് സിംഗ് സിദ്ധു ഈ മൂന്ന് റണ്ണൗട്ടുകൾ മത്സരത്തിന്റെ വഴിത്തിരിവായി അംഗീകരിക്കാൻ വിസമ്മതിച്ചു. അദ്ദേഹം ഇങ്ങനെ പറഞ്ഞു:

“ഡൽഹിയുടെ തോൽവിക്ക് മൂന്ന് റണ്ണൗട്ടുകൾ കാരണമല്ല. കരുൺ നായരും അഭിഷേക് പോറലും കളിയെ കൈയടക്കുകയായിരുന്നു. എന്നാൽ നനഞ്ഞ പന്ത്( വെറ്റ് ബോൾ) മാറ്റിയപ്പോൾ മുംബൈ തിരിച്ചുവരവ് നടത്തി. രോഹിത് ശർമ്മ, മഹേജ ജയവർധന, പരസ് മാംബ്രെ എന്നിവർ നടത്തിയ നീണ്ട ചർച്ചക്ക് ഒടുവിൽ ഇരു എൻഡിൽ നിന്നും സ്പിന്നർമാരെ അറിയിക്കാനുള്ള തീരുമാനം മത്സരത്തിലെ വഴിത്തിരിവായി.”

“കെ.എൽ. രാഹുലും ട്രിസ്റ്റൻ സ്റ്റബ്‌സും ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയതോടെ പുതിയ പന്ത് അതിന്റെ ഫലം കാണിച്ചു. എനിക്ക് ഇത് മത്സരത്തിന്റെ വഴിത്തിരിവായിരുന്നു,” നവ്‌ജ്യോത് സിംഗ് സിദ്ധു പറഞ്ഞു.

മുംബൈ ഇന്ത്യൻസിന് ആറ് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുകളും ഡൽഹി ക്യാപിറ്റൽസിന് അഞ്ച് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റുകളുമുണ്ട്.

Latest Stories

ഡൽഹിയിൽ ഭീകരാക്രമണം നടത്താനുള്ള പാക് ചാരസംഘടനയുടെ പദ്ധതി തകർത്ത് രഹസ്യാന്വേഷണ വിഭാഗം; രണ്ട് പേർ അറസ്റ്റിൽ

IPL 2025: അത് വെറും ഒരു വിക്കറ്റ് ആയിരുന്നില്ല, ഏപ്രിൽ 13 ലെ ആ ഒരൊറ്റ പന്ത് മാറ്റിയത് മുംബൈയുടെ തലവര; തിരിച്ചുവരവിന് കളമൊരുക്കിയത് ആ മത്സരം

എറണാകുളത്ത് കൊല്ലപ്പെട്ട മൂന്ന് വയസുകാരി പീഡനത്തിനിരയായി, അച്ഛന്റെ അടുത്ത ബന്ധു കസ്റ്റഡിയിൽ; പോക്സോ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്

IPL 2025: ബവുമ ചേട്ടാ അങ്ങനെ ആ റെക്കോഡ് ഒറ്റക്ക് വിഴുങ്ങേണ്ട, അതുല്യ നേട്ടത്തിൽ സൗത്താഫ്രിക്കൻ താരത്തിനൊപ്പം സൂര്യകുമാർ യാദവ്; അടുത്ത മത്സരത്തിൽ അത് സംഭവിച്ചാൽ ചരിത്രം

IPL 2025: സച്ചിനും കോഹ്‌ലിയും രോഹിതും അല്ല, സുനിൽ ഗവാസ്കറിന് ശേഷം സാങ്കേതിക കഴിവിൽ ഏറ്റവും മികച്ച താരം അവൻ; അപ്രതീക്ഷിത തിരഞ്ഞെടുപ്പുമായി നവ്‌ജോത് സിംഗ് സിദ്ധു ; കൂടെ ആ അഭിപ്രായവും

കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചേക്കും, രോഗലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം; നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

സ്മാര്‍ട് റോഡ് ഉദ്ഘാടന വിവാദം; മുഖ്യമന്ത്രിയെ കണ്ട് പരാതി പറഞ്ഞിട്ടില്ല, പുറത്തുവരുന്നത് വ്യാജ വാര്‍ത്തകള്‍; മന്ത്രിസഭയില്‍ ഭിന്നതയില്ലെന്ന് എംബി രാജേഷ്

MI VS DC: ഇത് ഇപ്പോൾ ധോണിയെക്കാൾ ദുരുന്തം ആണല്ലോ, വീണ്ടും നിരാശയായി രോഹിത് ശർമ്മ; ശങ്കരൻ തെങ്ങിൽ തന്നെ എന്ന് ആരാധകർ

ബലൂചിസ്ഥാനില്‍ സ്‌കൂള്‍ ബസിന് നേരെ ചാവേറാക്രമണം, മൂന്ന് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു; പിന്നില്‍ ഇന്ത്യയെന്ന് പാകിസ്ഥാന്റെ ആരോപണം, രൂക്ഷ വിമര്‍ശനവുമായി വിദേശകാര്യമന്ത്രാലയം

ഛത്തീസ്ഗഡില്‍ സുരക്ഷാസേന-മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; ഒരു കോടി രൂപ തലയ്ക്ക് വിലയിട്ടിരുന്ന ബസവരാജ് ഉള്‍പ്പെടെ 27 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു