IPL 2025: ഇതാണ് പെരുമാറ്റ ഗുണം, ഞെട്ടിച്ച് ആകാശ് മധ്വാൾ; രോഹിത് ഉൾപ്പെടുന്ന വീഡിയോ ഏറ്റെടുത്തത് ആരാധകർ

വ്യാഴാഴ്ച നടന്ന രാജസ്ഥാൻ റോയൽസും മുംബൈ ഇന്ത്യൻസും തമ്മിലുള്ള പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസ് രാജസ്ഥാനെ 100 റൺസിന് തോൽപ്പിച്ചതോടെ അവർ പ്ലേ ഓഫ് ഏകദേശം ഉറപ്പിക്കുന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തിയിരിക്കുകയാണ്. തോറ്റെങ്കിലും, മത്സരശേഷം രാജസ്ഥാൻ റോയൽസിന്റെ ഫാസ്റ്റ് ബൗളർ ആകാശ് മധ്വാളിന്റെ രീതികൾ ആരാധകരെ ആകർഷിച്ചിരിക്കുകയാണ്.

കളി അവസാനിച്ചപ്പോൾ, ആകാശ് മുൻ മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ്മയെ സമീപിച്ച് അഭിവാദ്യം ചെയ്തു. ഇവർ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ രോഹിത് ഭാര്യ, റിതികയെ കാണിച്ചപ്പോൾ ആകാശ് അവരെ നോക്കി കൈകൂപ്പി നമസ്കാരം പറയുക ആയിരുന്നു. ” ഇതൊന്നും പണം കൊടുത്താൽ കിട്ടില്ല” എന്ന് പറഞ്ഞാണ് മുംബൈ ആരാധകർ ആകാശിന്റെ പെരുമാറ്റത്തെ ആഘോഷിക്കുന്നത്.

വലംകൈയ്യൻ ഫാസ്റ്റ് ബൗളറായ ആകാശ് മധ്വാൾ 2023 ൽ രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ മുംബൈ ഇന്ത്യൻസിനായി ഐപിഎല്ലിൽ അരങ്ങേറ്റം കുറിക്കുക ആയിരുന്നു. ഈ വർഷം രാജസ്ഥാൻ റോയൽസ് ₹1.2 കോടിക്ക് വാങ്ങുന്നതിന് മുമ്പ് ഫ്രാഞ്ചൈസിക്ക് വേണ്ടി രണ്ട് സീസണുകൾ കളിച്ചു.

രസകരമെന്നു പറയട്ടെ, സീസണിൽ ഇന്നലെ ആയിരുന്നു താരത്തിന് ആദ്യ അവസരം കിട്ടിയത്. അദ്ദേഹത്തിന്റെ ബൗളിംഗ് പ്രകടനം മികച്ചതായിരുന്നു, എങ്കിലും ഒരു വിക്കറ്റ് പോലും വീഴ്ത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.

Latest Stories

അഹമ്മദാബാദ് വിമാന ദുരന്തം; വിമാനത്തിലെ വൈദ്യുതി വിതരണത്തിൽ തകരാർ സംഭവിച്ചിരുന്നു, പിൻഭാഗത്തെ ബ്ലാക്ക് ബോക്സ് പൂർണ്ണമായും കത്തിനശിച്ചു

താടിയെടുത്ത് മീശ പിരിച്ച് പുതിയ ലുക്കിൽ മോഹൻലാൽ, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

വാർഡുകളുടെ എണ്ണം കൂട്ടി, പോളിം​ഗ് ബൂത്തുകളുടെ എണ്ണം കുറച്ചു; തദ്ദേശ തിരഞ്ഞെടുപ്പിന്റെ കരട് പട്ടിക 23 ന് പ്രസിദ്ധീകരിക്കും

ബി​ഗ് ബോസ് മലയാളം സീസൺ 7 പ്രേക്ഷകരിലേക്ക്, ലോഞ്ച് തീയതി പ്രഖ്യാപിച്ച് മോഹൻലാൽ

ധർമസ്ഥലയിലെ ദുരൂഹത; പെൺകുട്ടിയെ നഗ്നയാക്കി റോഡിലൂടെ ഓടിച്ചത് കണ്ടെന്ന് ലോറി ഡ്രൈവർ, വെളിപ്പെടുത്തലുകൾ തുടരുന്നു

20 വർഷമായി 'ഉറങ്ങുന്ന രാജകുമാരൻ'; പ്രിൻസ് അൽ വലീദ് ബിൻ ഖാലിദ് ബിൻ തലാൽ അന്തരിച്ചു

സ്ത്രീധനമായി ലഭിച്ച 43 പവൻ കുറവായതിനാൽ പീഡനം; ഷാർജയിൽ മരിച്ച അതുല്യയുടെ ഭർത്താവിനെതിരെ കേസെടുത്തു

IND VS ENG: " റിഷഭ് പന്ത് മികച്ച ഫോമിലാണ് എന്നാൽ അടുത്ത മത്സരത്തിൽ കളിപ്പിക്കരുത്"; ഞെട്ടിക്കുന്ന കാരണം തുറന്ന് പറഞ്ഞ് രവി ശാസ്ത്രി

IND VS ENG: അവൻ ഉണ്ടായിരുന്നെങ്കിൽ ഇംഗ്ലണ്ട് എട്ട് നിലയിൽ പൊട്ടിയേനെ; മുൻ ഇംഗ്ലണ്ട് താരത്തിന്റെ വാക്കുകൾ വൈറൽ

'ധോണിയും കോഹ്‌ലിയും നോക്കി നിൽക്കേ അവന്മാർക്ക് ഞാൻ വമ്പൻ പണി കൊടുത്തു': ആന്ദ്രെ റസ്സൽ