IPL 2025: അവനെക്കുറിച്ചും ആ ടീമിനെക്കുറിച്ചും എന്റെ ചാനലിൽ സംസാരിക്കേണ്ട, പാനലിസ്റ്റിന് അപായ സൂചന നൽകി രവിചന്ദ്രൻ അശ്വിൻ; സംഭവം ഇങ്ങനെ

ചെന്നൈ സൂപ്പർ കിംഗ്സ് (സിഎസ്കെ) സ്പിന്നർ രവിചന്ദ്രൻ അശ്വിൻ തന്റെ യൂട്യൂബ് ചാനലിലെ തത്സമയ സംപ്രേക്ഷണത്തിനിടെ എംഎസ് ധോണിയെക്കുറിച്ച് സംസാരിക്കുമ്പോൾ ഒരു പാനൽലിസ്റ്റിനെ തടസപ്പെടുത്തുന്ന വീഡിയോ വൈറലായിരിക്കുന്നു. മുൻ ഇന്ത്യൻ സ്പിന്നർ അശ്വിൻ തന്റെ യൂട്യൂബ് ചാനൽ സിഎസ്കെയുടെ മത്സരങ്ങൾ റിപ്പോർട്ട് ചെയ്യില്ലെന്ന് പ്രഖ്യാപിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ഇത് സംഭവിച്ചത്. 2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ വിഡിയോകൾ ചെയ്യുന്നതിനിടെ ചെന്നൈ സൂപ്പർ കിങ്‌സുമായി ബന്ധപ്പെട്ട വീഡിയോ ചെയ്യുമ്പോൾ വിവാദം ഉണ്ടായതാണ്.

അശ്വിൻസിൽ അപ്‌ലോഡ് ചെയ്‌ത ഏറ്റവും പുതിയ വീഡിയോയിൽ, 18-ാം പതിപ്പ് ടി20 ടൂർണമെന്റിലെ സമീപകാല മത്സരങ്ങളെക്കുറിച്ച് ചർച്ച ചെയ്‌തു. എന്നിരുന്നാലും, ടൂർണമെന്റിലെ സിഎസ്‌കെയുടെ അവസാന മത്സരങ്ങളെക്കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ല. വീഡിയോയിലെ ഒരു ഘട്ടത്തിൽ, നല്ല നേതൃത്വം എത്രത്തോളം ടീമിന് പ്രധാനം ആണെന്ന് പാനലിസ്റ്റ് പറഞ്ഞു. എം.എസ്. ധോണിയുടെ പേര് ഉയർന്നുവന്നപ്പോൾ അശ്വിൻ അതിൽ ഇടപെടുക ആയിരുന്നു.

“നിങ്ങൾ മത്സരം ജയിച്ചതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. അശ്വിൻ, നിങ്ങൾ ടീമിനെ നയിച്ചു എന്നതാണ് ഒരേയൊരു കാര്യം. നിങ്ങൾ നയിച്ച ടീം ടിഎൻപിഎൽ നേടി. എനിക്ക് തോന്നുന്നത് നേതൃത്വം വളരെ വളരെ പ്രധാനമാണ്. ആ നേതാവ് സഞ്ജുവിനെപ്പോലുള്ള ഒരാളാണ്, ശ്രേയസ് അയ്യരെപ്പോലുള്ള ഒരാളാണ്, തല ധോണിയെപ്പോലുള്ള ഒരാളാണ്,” പാനലിസ്റ്റ് പറഞ്ഞു.

എന്നാൽ പാനലിസ്റ്റിനോട് ധോണിയും ചെന്നൈയും ഒന്നും തന്റെ ചാനലിൽ ഇനി വിഷയങ്ങൾ അല്ലെന്നും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മിണ്ടരുതെന്നും താൻ കളിക്കുന്ന ടീം ആയതിനാൽ വിവാദങ്ങൾക്ക് തനിക്ക് താത്പ്പര്യം ഇല്ലെന്നും ആളായിരുന്നു അശ്വിന്റെ മറുപടി.

Latest Stories

'എന്താ സഞ്ജു ഇത്', മൂന്നാം ടി-20യിലൂടെ സഞ്ജു സാംസൺ സ്വന്തമാക്കിയത് നാണംകെട്ട റെക്കോർഡ്; നിരാശയോടെ ആരാധകർ

'പിള്ളേർ വേറെ ലെവൽ'; ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനത്തെ വാനോളം പുകഴ്ത്തി ഹർഭജൻ സിങ്

'ഞങ്ങളും ഇന്ത്യയെ പോലെ കളിച്ചിരുന്നെങ്കിൽ ചാമ്പ്യൻസ് ട്രോഫി നേടിയേനെ': സൽമാൻ അലി ആഘ

ഈ തവണ ടി-20 ലോകകപ്പ് ഞങ്ങൾ നേടും, ആ ഒരു കാരണം ഞങ്ങൾക്ക് ഗുണമാണ്: സൽമാൻ അലി ആഘ

'സഞ്ജു ടീമിൽ നിന്ന് ഉടൻ പുറത്താകും, ഓപണിംഗിൽ ഇനി ഇഷാൻ കിഷൻ കളിക്കും'; തുറന്നു പറഞ്ഞ് മുൻ ഇന്ത്യൻ താരം

ശബരിമല സ്വർണക്കൊള്ള കേസ്; കുറ്റപത്രം നൽകാത്തതിന് എസ്ഐടിയെ വിമർശിച്ച് ഹൈക്കോടതി

'വിഎസ് ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹം ഈ അവാര്‍ഡ് സ്വീകരിക്കുമായിരുന്നില്ല'; പുരസ്‌കാരം കൈപ്പറ്റണമോ എന്ന കാര്യത്തില്‍ കുടുംബമാണ് തീരുമാനമെടുക്കേണ്ടതെന്ന് എംഎ ബേബി

ദേശീയപാത ഉപരോധം; ഷാഫി പറമ്പിലിന് 1000 രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ

'ഗോള്‍വാള്‍ക്കാറുടെ ചിത്രത്തിനു മുമ്പില്‍ നട്ടെല്ലു വളച്ച ആളിന്‍റെ പേര് ശിവന്‍കുട്ടി എന്നല്ലാ അത് വിഡി സതീശന്‍ എന്നാണ്'; മറുപടിയുമായി വി ശിവൻകുട്ടി

ഉഭയകക്ഷി വ്യാപാര കരാര്‍ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും; 'അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ കരുത്തും സ്ഥിരതയും യൂറോപ്യന്‍ യൂണിയനുമായുള്ള പങ്കാളിത്തം നല്‍കും'