IPL 2025: പന്തിന്റെ സ്പോർട്സ്മാൻ സ്പിരിറ്റ് കൊണ്ടല്ല അത് നോട്ടൗട്ട് ആയത്, വിവാദ മങ്കാദിംഗ് വിഷയത്തിൽ നിയമം പറയുന്നത് ഇങ്ങനെ; വീഡിയോ കാണാം

ഇന്നലെ നടന്ന ലക്നൗ സൂപ്പർ ജയൻറ്സ്- റോയൽ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂർ മത്സരം ആവേശകരമായിരുന്നു. ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത ആർസിബിയ്ക്ക് സർവത്ര പിഴച്ചപ്പോൾ സീസണിൽ കേട്ട സർവത്ര ട്രോളുകൾക്കും മറുപടിയായി ലക്നൗ നായകൻ ഋഷഭ് പന്ത് നിറഞ്ഞാടുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. 61 പന്തിൽ 118 റൺ എടുത്ത പന്തും 37 പന്തിൽ 67 റൺ എടുത്ത മിച്ചൽ മാർഷും ചേർന്ന് ആർസിബി ബോളര്മാര്ക്ക് വയറുനിറയെ കൊടുത്ത് അടിച്ചുകൂട്ടിയത് 227 റൺസ്,

228 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ജയിച്ച് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു 6 വിക്കറ്റിന്റെ തകർപ്പൻ ജയം സ്വന്തമാക്കി . ജിതേശ് ശർമ (33 പന്തിൽ പുറത്താവാതെ 55), വിരാട് കോഹ്‌ലി (30 പന്തിൽ 54), മായങ്ക് അഗർവാൾ (21 പന്തിൽ 41) എന്നിവരാണ് ആർസിബിയുടെ ജയം അനായാസമാക്കിയത്. എന്തായാലും ആർസിബി വിജയത്തിലേക്ക് നീങ്ങുന്നതിനിടെ ആണ് കളിയിലെ ട്വിസ്റ്റ് പിറന്നത്.

കളിയുടെ പതിനേഴാം ഓവർ എറിയാൻ എത്തിയത് വിവാദ താരം ദിഗ്‌വേഷ് രാതി ആയിരുന്നു. ഓവറിന്റെ ആദ്യ പന്തിൽ തന്നെ ജിതേഷിന്റെ വിക്കറ്റ് താരം സ്വന്തമാക്കിയെങ്കിലും അത് നോ ബോൾ ആയി കലാശിച്ചു. തുടർന്ന് ഫ്രീഹിറ്റിൽ ജിതേഷ് സിക്സ് നേടി തന്റെ അർദ്ധ സെഞ്ചുറിയും പൂർത്തിയാക്കി. എന്നാൽ അവിടം കൊണ്ടും സംഭവവികാസങ്ങൾ അവസാനിച്ചില്ല. ഓവറിന്റെ അവസാന പന്തിൽ രാതി ജിതേഷ് ശർമയെ മങ്കാദിംഗ് ചെയ്ത് പുറത്താക്കാൻ നോക്കി. ജിതേഷ് ശ്രമത്തിൽ വിജയിച്ചതിന്റെ സന്തോഷത്തിൽ ആഘോഷിച്ചപ്പോൾ ഋഷഭ് പന്ത് ആകട്ടെ അപ്പീൽ ചെയ്യുന്നില്ല എന്ന് പറഞ്ഞ് അത് പിൻവലിക്കുകയാണ് ചെയ്തത്. പന്തിന്റെ സ്പോർട്സ്മാൻ സ്പിരിറ്റിന് എല്ലാവരും കൈയടിച്ചപ്പോൾ പന്ത് അപ്പീൽ ചെയ്താലും അത് നോട്ട് ഔട്ട് ആയേനെ എന്നതാണ് നിയമത്തിൽ നിന്ന് മനസിലാകുന്നത്.

രാതി ബെയ്ൽസ് തെറിപ്പിക്കുമ്പോൾ ജിതേഷ് ക്രീസിന് പുറത്തായിരുന്നെങ്കിലും ബൗളർ തന്റെ ആക്ഷൻ പൂർത്തിയാക്കിയിരുന്നതുകൊണ്ടാണ് തേർഡ് അംപയർ നോട്ട് ഔട്ട് വിളിച്ചത്. ഐസിസിയുടെ ഭേദഗതി വരുത്തിയ പുതിയ നിയമം അനുസരിച്ച് ഒരു ബൗളർക്ക് തന്റെ ബോളിംഗ് ആക്ഷൻ പൂർത്തിയാക്കിയ ശേഷം ക്രീസ് കടന്ന നോൺ-സ്ട്രൈക്കറെ റൺ ഔട്ടാക്കാൻ സാധ്യമല്ല. അതായത് മങ്കാദിംഗ് നടത്താനുള്ള ശ്രമം മാത്രമാണ് രാതിക്ക് ഉണ്ടായിരുന്നത് എന്ന് അമ്പയർമാർ കണ്ടെത്തി.

എന്തായാലും ഓവറിൽ രണ്ട് തവണ രക്ഷപെട്ട നായകൻ ജിതേഷ് ശർമ്മ തന്നെയാണ് ആർസിബിയെ വിജയവര കടത്തിയതും.

Latest Stories

IND vs ENG: ഒരു ബുംറയോ സിറാജോ കൂടി ബാറ്റ് ചെയ്യാനുണ്ടായിരുന്നെങ്കിൽ, ഓ.. ജഡേജ...; ലോർഡ്സിൽ ഇന്ത്യ വീണു

'അമ്മയെ കൊന്നതാണ്'; തലൈവിയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യം, ജയലളിതയുടെ മകളെന്ന അവകാശവാദവുമായി തൃശൂര്‍ സ്വദേശി; 'ഇതുവരേയും രഹസ്യമായി ജീവിക്കേണ്ട സാഹചര്യം'

പതിനെട്ട് ദിവസത്തെ ദൗത്യം പൂർത്തിയാക്കി; ശുഭാംശുവും സംഘവും ഭൂമിയിലേക്ക്

IND vs ENG: റൺ ചേസുകളുടെ രാജാവ് ഇനി ഇല്ല, ഇന്ത്യ പുതിയൊരാളെ കണ്ടെത്തണം: നാസർ‍ ഹുസൈൻ

ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് പി എസ് ശ്രീധരന്‍ പിള്ളയെ മാറ്റി; അശോക് ഗജപതി രാജു പുതിയ ഗവർണർ

IND vs ENG: "ലോർഡ്‌സിൽ ഇന്ത്യ തോറ്റാൽ അവന്റെ സമയം അവസാനിക്കുമെന്ന് ഞാൻ കരുതുന്നു"; ഇന്ത്യൻ താരത്തെക്കുറിച്ച് മൈക്കൽ വോൺ

IND vs ENG: ലോർഡ്സിൽ അഞ്ചാം ദിവസം അവൻ ഇന്ത്യയുടെ പ്രധാന കളിക്കാരനാകും: അനിൽ കുംബ്ലെ

തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അസാധാരണ നീക്കവുമായി സ്റ്റാലിന്‍ സര്‍ക്കാര്‍; മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ സര്‍ക്കാരിന്റെ ഔദ്യോഗിക വക്താക്കളായി നിയമിച്ചു

IND vs ENG: “അദ്ദേഹമുള്ളപ്പോൾ നമുക്ക് ജയിക്കാൻ കഴിയില്ല”; ആശങ്ക പങ്കുവെച്ച് ആർ അശ്വിൻ

'കുര്യൻ ലക്ഷ്യം വെച്ചത് സംഘടനയുടെ ശാക്തീകരണം'; പരസ്യ വിമർശനത്തിന് പിന്നാലെ പിജെ കുര്യനെ പിന്തുണച്ച് സണ്ണി ജോസഫ്