ഐപിഎല്‍ 2025 മെഗാ ലേലം: 'അവനെ സ്വന്തമാക്കാമെന്നുള്ളത് ആര്‍സിബിയുടെ അതിമോഹം'; വിലയിരുത്തലുമായി അശ്വിന്‍

ഐപിഎല്‍ 2025 മെഗാ ലേലത്തില്‍ രോഹിത് ശര്‍മ്മയെ ലക്ഷ്യം വച്ചാല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് അത് ശരിയായ കാര്യമാവില്ലെന്ന് രവിചന്ദ്രന്‍ അശ്വിന്‍. ലേലത്തില്‍ വരാന്‍ തീരുമാനിച്ചാല്‍ രോഹിത്തിനെ ആര്‍സിബി തേടിയേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

രോഹിതിന്റെ പേരിലേക്ക് പോകാനുള്ള ബെംഗളൂരു ആസ്ഥാനമായുള്ള ഫ്രാഞ്ചൈസിയുടെ ചിന്ത യഥാര്‍ത്ഥമായ ഒന്നാണെന്ന് തോന്നുന്നില്ലെന്ന് അശ്വിന്‍ കരുതുന്നു. ശര്‍മ്മ ആര്‍സിബിയില്‍ ചേരണമെന്ന് ആവശ്യപ്പെട്ട ആരാധകനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അശ്വിന്റെ അഭിപ്രായത്തില്‍, ഇന്ത്യന്‍ സൂപ്പര്‍ ഹിറ്റര്‍ക്കായി ആര്‍സിബി ഒരു 20 കോടി രൂപ മാറ്റിവയ്‌ക്കേണ്ടിയതായി വരും. 2011 മുതല്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിക്കുന്ന രോഹിത് ശര്‍മ്മ ഫ്രാഞ്ചൈസിയെ അഞ്ച് ഐപിഎല്‍ കിരീടങ്ങളിലേക്ക് നയിച്ചു. എന്നിരുന്നാലും, ഐപിഎല്‍ 2024 ന് മുമ്പ് അദ്ദേഹത്തെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കി പകരം ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ നിയമിച്ചു.

ഹാര്‍ദ്ദിക് തലപ്പത്തേക്ക് വന്ന ടൂര്‍ണമെന്റില്‍ 14 മത്സരങ്ങളില്‍ നിന്ന് നാല് ജയം മാത്രാണ് മുംബൈയ്ക്ക് നേടാനായത്. മുംബൈ ഇന്ത്യന്‍സിന് വേണ്ടി 29.69 ശരാശരിയില്‍ 5731 റണ്‍സ് രോഹിത് നേടിയിട്ടുണ്ട്. രണ്ട് സെഞ്ച്വറികളും 36 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 131.05 സ്ട്രൈക്ക് റേറ്റിലാണ് അദ്ദേഹത്തിന്റെ പ്രകടനം.

Latest Stories

കേ​ര​ള​ത്തി​ന് പു​തി​യ വ​ന്ദേ​ ഭാ​ര​ത്; നവംബർ പകുതിയോടെ സർവീസ് തുടങ്ങും, പുതിയ ട്രെയിൻ എറണാകുളം-ബെംഗളൂരു റൂട്ടിൽ

കൊച്ചിയിൽ തോക്ക് ചൂണ്ടി മോഷണം; 80 ലക്ഷം രൂപ കവർന്നു, ഒരാൾ കസ്റ്റഡിയിൽ

"കുറെ മാസങ്ങളായി എനിക്ക് റീച്ച് ഇല്ല, ഫീൽഡ് ഔട്ട് ആയി, ഒരു നിവർത്തി ഇല്ലാത്ത ഞാൻ പറഞ്ഞ ഒരു കള്ളമായിരുന്നു അത്"; മാപ്പ് പറഞ്ഞ് ആറാട്ടണ്ണൻ

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് വെട്ടേറ്റ സംഭവം: നാളെ പ്രതിഷേധ ദിനം ആചരിക്കും, കോഴിക്കോട് ജില്ലയിൽ അത്യാഹിത വിഭാഗം മാത്രം പ്രവർത്തിക്കും

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് വെട്ടേറ്റ സംഭവം; പ്രതി സ​നൂ​പി​നെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു

'ലോക'യും ക്രെഡിറ്റും'; ലോകയുടെ വിജയത്തിൽ ക്രെഡിറ്റ് ആർക്ക്? വിവാദം കനക്കുമ്പോൾ

2025 രസതന്ത്ര നൊബേൽ പ്രഖ്യാപിച്ചു; പുരസ്കാരം സ്വന്തമാക്കി മൂന്ന് ഗവേഷകര്‍

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് വെട്ടേറ്റ സംഭവം; പണിമുടക്ക് പ്രഖ്യാപിച്ച് ആരോഗ്യ പ്രവർത്തകർ

ഹിജാബ് ധരിച്ച് പരസ്യത്തിൽ അഭിനയിച്ച് ദീപിക പദുകോൺ; സൈബർ അറ്റാക്കുമായി സോഷ്യൽ മീഡിയ

'ശക്തമായ നിയമ നടപടി സ്വീകരിക്കും'; ഡോക്ടര്‍ക്ക് വെട്ടേറ്റ സംഭവം അത്യന്തം അപലപനീയമെന്ന് ആരോഗ്യമന്ത്രി