IPL 2025: അത് വെറും ഒരു വിക്കറ്റ് ആയിരുന്നില്ല, ഏപ്രിൽ 13 ലെ ആ ഒരൊറ്റ പന്ത് മാറ്റിയത് മുംബൈയുടെ തലവര; തിരിച്ചുവരവിന് കളമൊരുക്കിയത് ആ മത്സരം

ആവേശം അതിന്റെ ഏറ്റവും വലിയ അവസ്ഥയിൽ എത്തിയ പല മത്സരങ്ങളും നമുക്ക് ഈ ഇന്ത്യൻ പ്രീമിയർ ലീഗിൽ കാണാൻ പറ്റിയിട്ടുണ്ട്. ഒരൊറ്റ പന്ത് മത്സരത്തിന്റെ വിധി തന്നെ മാറ്റിമറിച്ച കളികളും നമ്മൾ കണ്ട് കഴിഞ്ഞു. അങ്ങനെ ഉള്ള ലീഗ് ഇപ്പോൾ അതിന്റെ അവസാന ഭാഗത്തേക്ക് കടക്കുമ്പോൾ ഗുജറാത്ത്, ബാംഗ്ലൂർ, പഞ്ചാബ്, മുംബൈ ടീമുകൾ പ്ലേ ഓഫ് ഉറപ്പിച്ചു കഴിഞ്ഞിരിക്കുകയാണ്.

ഇതിൽ മുംബൈ ഒഴികെ ഉള്ള ടീമുകൾ തുടക്കം മുതൽ സ്ഥിരതയോടെ മുന്നേറിയവരാണ്. എന്നാൽ മുംബൈ തുടക്ക മത്സരത്തിലെ പതർച്ചക്ക് ശേഷം മനോഹരമായി തിരിച്ചെത്തുക ആയിരുന്നു. അവരുടെ തിരിച്ചുവരവിന് കളമൊരുങ്ങുന്നത് ഏപ്രിൽ 13 ലെ ഡൽഹിക്ക് എതിരായ മത്സരത്തിലൂടെയാണ്. സീസണിൽ അതുവരെ ഏറ്റവും നന്നായി കളിച്ചിരുന്ന ടീമായിരുന്നു ഡൽഹി അപ്പോൾ.

അന്ന് ആദ്യം ബാറ്റ് ചെയ്ത മുബൈ 205 – 5 എന്ന സ്‌കോറിൽ എത്തുന്നു. ഏറെ നാളുകൾക്ക് ശേഷം ക്രിക്കറ്റിലേക്കുള്ള വരവ് ആഘോഷമാക്കിയ കരുൺ നായർ ഡൽഹിയുടെ രക്ഷകൻ ആകുന്ന കാഴ്ചയാണ് പിന്നെ കാണാൻ പറ്റിയത്. മുംബൈയുടെ എല്ലാ പ്രധാന ബോളർമാരെയും അടിച്ചുപറത്തിയ താരം ദേഖിയെ ജയത്തിലേക്ക് നയിക്കും എന്ന് തോന്നിച്ചു. എന്നാൽ മിച്ചൽ സാന്റ്നർ എറിഞ്ഞ ഒരു തകർപ്പൻ പന്ത് അദ്ദേഹത്തിന്റെ കുറ്റിതെറിപ്പിച്ചു. 89 റൺ എടുത്ത കരുൺ മടങ്ങിയതോടെ ഡൽഹി വലിഞ്ഞു. കരൺ ശർമ്മ മൂന്ന് വിക്കറ്റ് കൂടി എടുത്തതോടെ മുംബൈ ടോപ് ഗിയറിൽ ആയി. എന്തായലും 12 റൺസിന് ആ മത്സരത്തിൽ മുംബൈ ജയം സ്വന്തമാക്കി. ഇത് മുംബൈക്ക് വിജയവഴിയിലേക്കും ഡൽഹിയെ തോൽവി വഴിയിലേക്കും എത്തിക്കുന്നതിൽ നിർണായക പോരാട്ടമായി.

എന്തായാലും ഇന്നലെ നടന്ന പോരിൽ അതെ ഡൽഹിയെ 59 റൺസിന് തോൽപ്പിച്ച് മുംബൈ പ്ലേ ഓഫ് ഉറപ്പിക്കുന്ന നാലാമത്തെ ടീമായി. അവിടെയും മിച്ചൽ സാന്റ്നർ മൂന്ന് വിക്കറ്റ് നേടി നിർണായക ശക്തി ആയി എന്ന് ശ്രദ്ധിക്കണം.

Latest Stories

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി

'കാനഡയെ ഒരു കൊല്ലത്തിനുള്ളിൽ ചൈന വിഴുങ്ങും'; ഗോൾഡൻ ഡോം പദ്ധതിയോട് മുഖംതിരിച്ചതിൽ മുന്നറിയിപ്പുമായി ട്രംപ്

മൂന്നാം ബലാത്സംഗക്കേസ്; രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ വിധി 28ന്

ഇന്‍സോംനിയ പരിപാടി മുന്‍നിര്‍ത്തി 35 ലക്ഷം തട്ടി; മെന്റലിസ്റ്റ് ആദിക്കെതിരെ കൊച്ചി സ്വദേശിയുടെ പരാതിയില്‍ കേസ്; പ്രതിപ്പട്ടികയില്‍ സംവിധായകന്‍ ജിസ് ജോയിയും

'മഹാപഞ്ചായത്തിൽ അപമാനിതനായെന്ന് വികാരം, നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നടക്കം വിട്ടുനിൽക്കും'; ശശി തരൂർ കടുത്ത അതൃപ്‌തിയിൽ

സിപിഎം ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ച വി കുഞ്ഞികൃഷ്ണനെതിരെ നടപടിയെടുക്കുമെന്ന് എം വി ജയരാജന്‍; 'കണക്ക് അവതരണത്തില്‍ ചില വീഴ്ചയുണ്ടായിട്ടുണ്ട്, ധനാപഹരണം നടന്നിട്ടില്ല, തെറ്റ് തിരുത്താന്‍ പാര്‍ട്ടിയെ തകര്‍ക്കുകയല്ല വേണ്ടത്'

'എനിക്ക് അച്ചടക്കം വളരെ പ്രധാനം'; പ്രധാനമന്ത്രിയുടെ അടുത്തേക്ക് പോകാത്തതില്‍ തെറ്റിദ്ധാരണ വേണ്ടെന്ന് ആര്‍ ശ്രീലേഖ

'മോഡേണല്ല, എംടെക്കുകാരിയായ ഗ്രീമക്ക് വിദ്യാഭ്യാസം കുറവാണെന്നും പരിഹാസം'; അമ്മയും മകളും ആത്മഹത്യ ചെയ്ത കേസിലെ കൂടുതൽ വിവരങ്ങൾ പുറത്ത്