IPL 2025: എലിമിനേറ്ററിൽ ആ ടീമിനെ എങ്ങാനും ആർസിബിക്ക് കിട്ടിയാൽ തീർന്നു കഥ, അതിന് മുമ്പ്...; കോഹ്‌ലിക്കും കൂട്ടർക്കും അപായ സൂചന നൽകി ആകാശ് ചോപ്ര

ഐപിഎൽ 2025 എലിമിനേറ്ററിൽ എങ്ങാനും വന്നാൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, (ആർസിബി) മുംബൈ ഇന്ത്യൻസിനെ (എംഐ) നേരിടുന്നതിൽ ആശങ്കാകുലരായിരിക്കുമെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. ഹാർദിക് പാണ്ഡ്യയും സംഘവും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്നും ബാംഗ്ലൂരിന് നിലവിലെ ഫോണിൽ അവരെ നേരിടാൻ ആഗ്രഹം കാണില്ല എന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ ലഖ്‌നൗവിൽ നടന്ന ഐപിഎൽ 2025 ലെ 65-ാം മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് (എസ്ആർഎച്ച്) ആർസിബിയെ 42 റൺസിന് പരാജയപ്പെടുത്തി. പിന്നാലെ ആർസിബി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇതോടെ ഗുജറാത്ത് ടൈറ്റൻസും (ജിടി) പഞ്ചാബ് കിംഗ്‌സും (പിബികെഎസ്) ശേഷിക്കുന്ന ലീഗ് മത്സരങ്ങളിൽ വിജയിച്ചാൽ എലിമിനേറ്ററിൽ ആർസിബി നിലവിൽ നാലാം സ്ഥാനത്തുള്ള എംഐയെ നേരിടും എന്ന അവസ്ഥയിലാണ് കാര്യങ്ങൾ.

“ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്നവർക്ക് രണ്ട് അവസരങ്ങൾ ലഭിക്കും. ബെംഗളൂരുവിന്റെ കാഴ്ചപ്പാടിൽ നിന്ന് നോക്കുമ്പോൾ, നിങ്ങൾ മൂന്നാം സ്ഥാനത്തോ നാലാം സ്ഥാനത്തോ ഫിനിഷ് ചെയ്താൽ, എലിമിനേറ്ററിൽ നിങ്ങൾക്ക് മുംബൈ ഇന്ത്യൻസ് നേരിടേണ്ടിവരും, ഈ സമയത്ത് നിങ്ങൾ മുംബൈ ഇന്ത്യൻസിനെതിരെ ജാഗ്രത പാലിക്കേണ്ടതുണ്ട്,” ചോപ്ര പറഞ്ഞു.

“ആർ‌സി‌ബി മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും മുന്നോട്ട് പോകുകയും ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നതിനാൽ, മുംബൈയെ ഒഴിവാക്കുക. ഫൈനലിൽ നിങ്ങൾ അവരെ കണ്ടുമുട്ടിയാലും കുഴപ്പമില്ല, പക്ഷേ അതിനുമുമ്പ് നിങ്ങൾ അവരെ അൽപ്പം ഒഴിവാക്കേണ്ടതുണ്ട്, കാരണം അവർ അപകടകരമായ ഒരു ടീമായി മാറിയിരിക്കുന്നു. നിങ്ങൾ തീർച്ചയായും അവരുടെ സ്വന്തം നാട്ടിൽ അവരെ തോൽപ്പിച്ചു, പക്ഷേ അത് വ്യത്യസ്തമായ ഒരു മുംബൈയായിരുന്നു. ഇപ്പോൾ അവർ വളരെ മാറി കഴിഞ്ഞിരിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഗുജറാത്ത്, പഞ്ചാബ് ടീമുകൾ തുടർന്നുള്ള മത്സരത്തിൽ തോൽക്കുകയും തങ്ങളുടെ അടുത്ത മത്സരത്തിലും ജയിക്കാനും സാധിച്ചാൽ മുംബൈ പോയിന്റ് പട്ടികയിൽ മുന്നിലേക്ക് എത്തും.

Latest Stories

'പ്രിയപ്പെട്ടവളെ നിനക്കൊപ്പം... അതിക്രൂരവും ഭീകരവുമായ ആക്രമണം നടത്തിയവർക്കെതിരെയുള്ള പോരാട്ടങ്ങളെ നയിച്ചത് ദൃഢനിശ്ചയത്തോടെയുള്ള നിന്റെ ധീരമായ നിലപാട്'; അതിജീവിതക്ക് പിന്തുണയുമായി വീണ ജോർജ്

'മുത്തശ്ശിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചു'; കൊല്ലത്ത് ലഹരിക്കടിമയായ ചെറുമകന്റെ കൊടുംക്രൂരത

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്