IPL 2025: അവർ രണ്ട് പേരും ടെസ്റ്റ് ക്രിക്കറ്റ് കളിക്കുകയാണെങ്കിൽ എത്ര പണം കൊടുത്താണെങ്കിലും ഞാൻ ടിക്കറ്റ് വാങ്ങും, അവന്മാർ വേറെ ലെവൽ താരങ്ങൾ: ഹർഭജൻ സിംഗ്

ഇന്ത്യൻ പ്രീമിയർ ലീഗ് 2025 ലെ ഗുജറാത്ത് ടൈറ്റൻസിന്റെ ഓപ്പണിംഗ് ബാറ്റ്‌സ്മാൻമാരായ ശുഭ്മാൻ ഗില്ലിനെയും സായ് സുദർശനെയും വാഴ്ത്തി മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ് . വർഷങ്ങളായി ജിടിക്ക് വേണ്ടി ഗിൽ മികച്ച പ്രകടനം കാഴ്ചവെക്കുമ്പോൾ, അദ്ദേഹത്തിന്റെ സഹ ഓപ്പണർ സായി സായി സുദർശൻ ആകട്ടെ സ്ഥിരതയുടെ അവസാന വാക്കാണ്.

സായ് 10 മത്സരങ്ങളിൽ നിന്നായി 504 റൺ നേടി ഓറഞ്ച് ക്യാപ്പിന് ഉടമയായി നിൽക്കുമ്പോൾ 10 മത്സരങ്ങളിൽ നിന്നായി 465 റൺ നേടി നിൽക്കുന്ന ഗില്ലും നല്ല ഫോമിലാണ്. ഈ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ഓപ്പണിങ് ജോഡി ഇരുവരുടേതും തന്നെയാണെന്ന് കണക്കുകളിൽ നിന്ന് വ്യക്തമായി മനസിലാക്കാം.

സായ് തന്റെ നിലവാരം പുതിയ ഉയരങ്ങളിലേക്ക് ഉയർത്തിയതായി ഹർഭജൻ പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ ജേഴ്സി അനിയൻ അനുയോജ്യൻ ആയ താരമാണ് സായ് എന്നാണ് ഹർഭജൻ പറഞ്ഞത്. അതേസമയം അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിലും ഗിൽ തന്റെ സ്ഥാനം ടീമിൽ ഉറപ്പിച്ചിട്ടുണ്ട്. മാത്രമല്ല വിരാട് കോഹ്‌ലിക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റ് മുന്നോട്ട് വെക്കുന്ന സൂപ്പർതാരം കൂടിയാണ് ഗിൽ.

“സായ് സുദർശൻ ഒരു ക്ലാസ് കളിക്കാരനാണ്, അദ്ദേഹത്തിന്റെ ടെക്നിക്കും ക്ലാസും എല്ലാം മികച്ചതാണ്. അദ്ദേഹത്തിന്റെ ബാറ്റിംഗ് ആയുധപ്പുരയിൽ ഇല്ലാത്ത ഒരു സ്ട്രോക്കും ഇല്ല. ഈ സീസണിലാണ് സായ് എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത്. കഴിഞ്ഞ വർഷവും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു, പക്ഷേ 2025 ലെ ഐപിഎല്ലിൽ അദ്ദേഹത്തിന്റെ നിലവാരം ഉയർന്നു,” ഹർഭജൻ സിംഗ് പറഞ്ഞു.

” ശുഭ്മാൻ ഗില്ലും സായ് സുദർശനും ടെസ്റ്റ് ക്രിക്കറ്റിൽ ബാറ്റ് ചെയ്യുന്നത് കാണാൻ ഞാൻ എത്ര പണം വേണമെങ്കിലും നൽകും. ഫാസ്റ്റ് ബൗളർമാർക്കും സ്പിന്നർമാർക്കും എതിരെ അവർ നന്നായി ബാറ്റ് ചെയ്യുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

എന്തായാലും ഇന്ത്യൻ പ്രീമിയർ ലീഗിന് ശേഷം ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കായി ഗിൽ ഇംഗ്ലണ്ടിലേക്ക് പോകും. ഇന്ത്യ എ ടീമിനും ആഭ്യന്തര ക്രിക്കറ്റിൽ തമിഴ്‌നാടിനും വേണ്ടിയും ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിലെയും പ്രകടനം കണക്കിലെടുക്കുമ്പോൾ സുദർശനും ടീമിലെ സ്ഥാനത്തിനായി നല്ല മത്സരം നൽകും.

അതേസമയം ഇന്നലെ നടന്ന പോരിൽ ഹൈദരാബാദിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു. 225 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച സൺറൈസേഴ്സിന് 6 വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് നേടാനെ സാധിച്ചുള്ളൂ. ഗുജറാത്തിന് 38 റൺസ് വിജയം.

Latest Stories

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം